ഫ്രണ്ട്, റിയർ ക്യാമറകൾ ഉശിരൻ, ചിപ്സെറ്റ് കെങ്കേമം! ഷവോമി സിവി 5 പ്രോ ലോഞ്ച് ചെയ്തു
പല മികവുകൾ ഒന്നിച്ച് ചേരുമ്പോൾ അത് ഒരു വലിയ മികവായി മാറുന്നു. അത്തരമൊരു വലിയ മികവ് എന്ന് പുതിയ ഷവോമി സിവി 5 പ്രോ 5ജിയെ (Xiaomi CIVI 5 Pro) വിശേഷിപ്പിക്കാം. ചൈനയിൽ നടന്ന ലോകം ഉറ്റുനോക്കിയ ലോഞ്ച് ഇവന്റിൽ വച്ച് കൊതിപ്പിക്കുന്ന നിരവധി ഫീച്ചറുകൾ സഹിതം സിവി5 പ്രോ 5ജി ഷവോമി ലോഞ്ച് ചെയ്തു. മികച്ച ഫോട്ടോഗ്രാഫി സമ്മാനിക്കാൻ ശേഷിയുള്ള ഫ്രണ്ട്, റിയർ ക്യാമറകൾ ആണ് ഈ സ്മാർട്ട്ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. അൾട്രാ-ട്രാൻസ്പറന്റ് നാനോ-പ്രിസം ഉള്ള സാംസങ്ങിന്റെ ആദ്യത്തെ JNP സെൻസർ, +25% ഫോട്ടോസെൻസിറ്റിവിറ്റി എന്നിവ ഇതിലുണ്ട്.
ക്യാമറയുടെ കാര്യത്തിൽ മാത്രമല്ല, പെർഫോമൻസിന്റെ കാര്യത്തിലും ഈ ഫോൺ കിടുവാണ്. സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. ഇതിന് പിന്തുണയുമായി 16GB വരെ LPPDDR5x റാം, 512GB വരെ UFS 4.0 സ്റ്റോറേജ് എന്നിവയും ഉണ്ട്.

എത്ര കടുത്ത ടാസ്ക് നൽകിയാലും ചൂടാകാതെ, കൂളായി പ്രവർത്തിക്കാൻ ത്രീ ഡൈമെൻഷണൽ റിംഗ് കൂളിംഗ് ഇതിലുണ്ട്. റിംഗ് കൂളിംഗ് പമ്പും ഉയർന്ന താപ ചാലകത ഗ്രാഫൈറ്റും താപനിലയെ തുടർച്ചയായി നിയന്ത്രിക്കുകയും മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഡിസൈന്റെ കാര്യമെടുത്താൽ, ഐസ്ഡ് അമേരിക്കാനോ സ്പെഷ്യൽ എഡിഷനിൽ പ്രകൃതിദത്ത കാപ്പി പൊടികളുള്ള ബാക്ക് ഷെൽ മെറ്റീരിയൽ ഉണ്ട്.
ഷവോമി സിവി 5 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.55 ഇഞ്ച് (2750 x 1236 പിക്സലുകൾ) 1.5K C8 12-ബിറ്റ് OLED 20:9ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, 2160Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 825 GPU, 12GB / 16GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നീ റാം+ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. ഷവോമി ഹൈപ്പർഒഎസ് അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സിവി 5 പ്രോയിൽ ഷവോമി സജ്ജീകരിച്ചിരിക്കുന്നത്. അതിൽ
1/ 1.55″ ലൈറ്റ് ഫ്യൂഷൻ 800 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.63 അപ്പർച്ചർ, ഹൈപ്പർ OIS, LED ഫ്ലാഷ്, ലെയ്ക സമ്മിലക്സ് ലെൻസ്), 12MP 120° അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP 60mm ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, OIS, 10cm മാക്രോ, 4K വീഡിയോ റെക്കോർഡിംഗ്) എന്നിവയടങ്ങുന്നു.
സെൽഫിക്കും മറ്റുമായി സാംസങ് JNP സെൻസറുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ( f/2.0 അപ്പേർച്ചർ) സജ്ജീകരിച്ചിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഇതിലെ ഫീച്ചറുകളുടെ കൂട്ടത്തിൽപ്പെടുന്നു.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, Bluetooth 5.4, Beidou, Galileo, GLONASS, GPS (L1 + L5), NavIC, USB Type-C 3.2 Gen 1, NFC, 67W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് ഷവോമി സിവി 5 പ്രോയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
വില: ഷവോമി സിവി 5 പ്രോയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 2999 യുവാൻ (ഏകദേശം 35,795 രൂപ) ആണ് വില. 12GB + 512GB വേരിയന്റിന് 3299 യുവാനും (ഏകദേശം 39,380 രൂപ), ടോപ്പ്-എൻഡ് 16GB + 512GB വേരിയന്റിന് 3599 യുവാനും (ഏകദേശം 42,960 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.


Click it and Unblock the Notifications








