സറൗഡിങ് സ്ക്രീൻ സവിശേഷതയുമായി എംഐ മിക്സ് ആല്‍ഫ മോഡല്‍

|

ഷവോമിയുടെ എംഐ മിക്സ് ആല്‍ഫ മോഡല്‍ അവതരിപ്പിച്ചു. ചൈനയില്‍ അവതരിപ്പിക്കപ്പെട്ട മോഡലിന്‍റെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇരുപുറവും വികസിച്ചുനിൽക്കുന്ന സ്ക്രീന്‍ ആണ്. ക്യാമറ മൊഡ്യൂളിന് ചുറ്റും എന്ന നിലയില്‍ സ്ക്രീന്‍ നല്‍കിയിരിക്കുകയാണ് ഈ അതിശയികരിപ്പിക്കുന്ന മോഡലില്‍. ഫോണിന്‍റെ എല്ലാ പ്രവര്‍ത്തനവും ഈ സ്ക്രീനില്‍ വീക്ഷിക്കുവാൻ സാധിക്കും എന്നതാണ് മേന്മ. എന്തിനേറെ പറയുന്നു...ബാറ്ററി ചാര്‍ജിംഗ് വരെ ഈ സ്ക്രീനില്‍ കാണുവാൻ സാധിക്കും. സ്‌ക്രീൻ-ടു-ബോഡി അനുപാതം 180% ആണെന്ന് അവകാശപ്പെടുന്ന ഈ സ്മാർട്ഫോൺ, കഴിഞ്ഞ ആറ് മാസം മുതൽ ഷവോമി പറയുന്ന എല്ലാ നൂതന സാങ്കേതികവിദ്യകളും ഉപയോഗിക്കും.

 

 ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 855 ചിപ്സെറ്റ്

ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 855 ചിപ്സെറ്റ്

ടൈറ്റാനിയം അലോയ്, സഫായർ ഗ്ലാസ്, സെറാമിക് എന്നിവയിൽ നിന്നാണ് ഈ സ്മാർട്ട്ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഈ ഫോണില്‍ സാംസങ്ങിന്‍റെ 108 എംപി ക്യാമറ സെന്‍സറാണ് കൊണ്ടുവന്നിരിക്കുന്നത്. സെല്‍ഫി ക്യാമറയുടെ ആവശ്യമില്ല എന്ന മറ്റൊരു പ്രത്യകതയാണ് ഷവോമി അവതരിപ്പിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 855 ആണ് ഇതിലെ പ്രോസസ്സര്‍ കൂടാതെ 5G കണക്ടിവിറ്റിയുണ്ടാകും ഈ സ്മാർട്ഫോണിൽ. 12 ജി.ബി റാം, 512 ജി.ബി ഇന്റർനാൽ മെമ്മറി, 40 വാട്ട് വെയർഡ് ചാർജിങ്, 4,050 mAh ബാറ്ററി എന്നിങ്ങനെ പോകുന്നു സവിശേഷതകൾ.

ഷവോമി മി മിക്സ് ആൽഫ

ഷവോമി മി മിക്സ് ആൽഫ

ബീജിംഗിലെ ഉപകരണം അനാച്ഛാദനം ചെയ്തുകൊണ്ട് ഷവോമിയുടെ സിഇഒ ലീ ജുൻ പറഞ്ഞു, "അത്തരമൊരു സ്മാർട്ട്‌ഫോൺ നിർമ്മിക്കുന്നതിലെ ഏറ്റവും പ്രയാസമേറിയ ഭാഗം മുൻവശത്തെ ക്യാമറയെ ഉൾക്കൊള്ളിക്കേണ്ടതുണ്ട് എന്നതാണ്. അതിനാൽ മി മിക്സ് ആൽഫയ്ക്ക് ഒരു ക്യാമറ മൊഡ്യൂൾ മാത്രമേ ഉള്ളൂ, അത് സെൽഫികളെയും പിൻവശത്തെ ഷോട്ടുകളായും പ്രവർത്തിക്കാൻ കഴിയും." സ്മാർട്ട്‌ഫോണിന് ഫിസിക്കൽ ബട്ടണുകളൊന്നുമില്ല. പകരം, ഫോൺ ലോക്കുചെയ്യാനും വോളിയം മാറ്റാനും അനുവദിക്കുന്ന പ്രഷർ സെൻസിറ്റീവ് അരികുകളുണ്ട്.

സറൗണ്ട് ഡിസ്‌പ്ലേയുമായി എംഐ മിക്സ് ആല്‍ഫ
 

സറൗണ്ട് ഡിസ്‌പ്ലേയുമായി എംഐ മിക്സ് ആല്‍ഫ

ഈ സ്മാർട്ട്‌ഫോൺ ഇപ്പോഴും അതിന്റെ കൺസെപ്റ്റ് ഘട്ടത്തിലാണ്, പക്ഷേ ഡിസംബർ അവസാനത്തോടെ ഇത് പരിമിതമായ അളവിൽ വിൽക്കാൻ തുടങ്ങും. ഷവോമി ഇതുവരെ 5.8 ബില്യൺ യുവാൻ (ഏകദേശം 57.9 ബില്യൺ ഡോളർ) ഗവേഷണ-വികസന മേഖലയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ വർഷം 40 ശതമാനം കൂടുതൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും ലീ പറഞ്ഞു. 1,99,200 രൂപയാണ് ഇന്ത്യൻ രൂപയിൽ. ഇത്തരം ഒരു സ്മാർട്ഫോൺ ഇതുവരെ അവതരിപ്പിക്കപ്പെട്ട സ്മാർട്ഫോണുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. കൂടുതൽ സവിശേഷതകൾ ഈ പുതിയ സ്മാർട്ഫോണിൽ നിന്നും പ്രതീക്ഷിക്കാം എന്ന് ഷവോമി വ്യക്തമാക്കി.

Best Mobiles in India

English summary
Xiaomi has also somehow managed to squeeze in a 4,050mAh battery in this sleek design, but that's because it is using a nano silicon cathode powerhouse instead of a traditional Lithium-polymer battery pack. This can be charged via a 40W power adapter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X