Home
Mobile

എതിരാളികൾക്ക് ഒരു പോരാളിയാകാൻ അവൻ വരുന്നൂ; ഷവോമി 14 സിവി

ഷവോമി ആരാധകർക്ക് സന്തോഷ വാർത്ത. ഷവോമി തങ്ങളുടെ പുതിയ മോഡൽ ആയ ഷവോമി 14 സിവി (Xiaomi 14 Civi) ജൂൺ 12ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബ്രാൻഡ് ഇതിനകം തന്നെ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൻ്റെ പ്രധാന സവിശേഷതകളെ കുറിച്ച് ടീസർ ഇറക്കിയിരുന്നു. കൂടാതെ, വില നിർണ്ണയവും ഓൺലൈനിൽ ടിപ്പ് ചെയ്തിട്ടുണ്ട് . ഇപ്പോൾ, ഷവോമി 14 സിവിയുടെ ലീക്ക്ഡ് റീട്ടെയിൽ ബോക്സ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പായി ഫോണിൻ്റെ വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിച്ചു. ഷവോമി പ്രഖ്യാപിച്ച വിശദാംശങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഷവോമി 14 സിവി റീട്ടെയിൽ ബോക്‌സ് ചിത്രം പല സവിശേഷതകളും വെളിപ്പെടുത്തുന്നുണ്ട്. ഷവോമി 14 സിവിയുടെ റീട്ടെയിൽ ബോക്‌സ് ചിത്രം ഫോണിന് 50 എംപി ലെയ്‌ക ക്യാമറ സംവിധാനമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. കൂടാതെ, രണ്ട് 32 എംപി സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറകൾ ഇതിന് ലഭിക്കും. സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് ഉപകരണം നൽകുന്നതെന്ന് റീട്ടെയിൽ ബോക്‌സ് ചിത്രം വെളിപ്പെടുത്തുന്നു.

എതിരാളികൾക്ക് ഒരു പോരാളിയാകാൻ അവൻ വരുന്നൂ; ഷവോമി 14 സിവി

120Hz റിഫ്രഷ് റേറ്റ് ഉള്ള 1.5K ഫ്ലോട്ടിംഗ് ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയും ഫോണിന് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷവോമി 14 സിവി 4700 mAh ബാറ്ററി യൂണിറ്റ് പായ്ക്ക് ചെയ്യും. ബ്രാൻഡിന്റെ ബോക്സ് ചിത്രത്തിൽ കാണുന്നത് പോലെ ക്രൂയിസ് ബ്ലൂ, മാച്ച ഗ്രീൻ, ഷാഡോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭിക്കും.

കൂടാതെ, ഷവോമി 14 സിവി 12 ജിബി LPDDR5X റാമും 512 ജിബി വരെ യുഎഫ്എസ് (UFS) 4.0 സ്റ്റോറേജുമായി വരുമെന്ന് സൂചനയുണ്ട്. സോഫ്‌റ്റ്‌വെയറിലേക്ക് വരുമ്പോൾ , ഹാൻഡ്‌സെറ്റ് Android 14 അധിഷ്‌ഠിത ഹൈപ്പർഒഎസ് (HyperOS) ആയിരിക്കും ഫോണിൽ പ്രവർത്തിക്കുക. സ്‌മാർട്ട്‌ഫോണിൻ്റെ പ്രധാന 50 എംപി ക്യാമറയിൽ 50 എംപി ലെയ്‌ക പോർട്രെയ്‌റ്റ് ക്യാമറയും 12 എംപി ലെയ്‌ക അൾട്രാ വൈഡ് ലെൻസും ഉണ്ടായിരിക്കും.

ഇന്ത്യയിലെ ഷവോമി 14 സിവിയുടെ വിലയെ കുറിച്ച് അറിയാം: ഷവോമി 14 സിവി ഇന്ത്യയിൽ 50,000 രൂപയുടെ സെഗ്‌മെൻ്റിൽ വരുമെന്ന് സ്ഥിരീകരിച്ചു. മറുവശത്ത്, ടിപ്സ്റ്റർ സഞ്ജു ചൗധരി വെളിപ്പെടുത്തിയത് അനുസരിച്ച്, ഷവോമി 14 സിവി 3,000 രൂപയുടെ അധിക കാർഡ് ഡിസ്കൗണ്ടോടെ 45,999 രൂപയിൽ ആരംഭിക്കും.

ലോഞ്ച് ചെയ്തതിന് ശേഷം, ഇതിനകം തത്സമയമായിരിക്കുന്ന സമർപ്പിത മൈക്രോ സൈറ്റ് ഫ്ലിപ്പ്കാർട്ട് വഴി ഈ 14 സിവി ഫോൺ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ ഷവോമി 14 സിവി ജൂൺ 20ന് ആദ്യ വിൽപ്പനയ്‌ക്ക് എത്തുമെന്ന് സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക പ്രഖ്യാപനത്തിനുമായി കാത്തിരിക്കേണ്ടത് ഉണ്ട്.

ഷവോമി സ്മാർട്ട്ഫോണുകളുടെ റെഡ്മി നോട്ട് കുടുംബത്തിൽ ഒരു പുതിയ അംഗം ആയ റെഡ്മി നോട്ട് 13r ​(Redmi Note 13R ) ചൈനയിൽ ലോഞ്ച് ചെയ്തിട്ട് അതികം ആയില്ല. ഈ സാഹചര്യത്തിൽ ആണ് ഷവോമി മറ്റൊരു സീരിസിലെ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി നോട്ട് 12r മോഡലിന്റെ പിൻഗാമിയായി ആണ് റെഡ്മി നോട്ട് 13r ​എന്നാണ് പറയപ്പെടുന്നത്. മുൻ മോഡലിനെ അ‌പേക്ഷിച്ച്, ഡിസ്‌പ്ലേ റിഫ്രഷ് റേറ്റ്, ഫാസ്റ്റ് ചാർജിംഗ് വേഗത തുടങ്ങി നിരവധി കാര്യങ്ങളിൽ ഒട്ടേറെ മുന്നേറ്റവുമായാണ് പുതിയ റെഡ്മി നോട്ട് 13R എത്തിയത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
Xiaomi is all set to launch its new model Xiaomi 14 Civi in ​​India on June 12. The brand has already teased the key features of the upcoming handset. Also, pricing is also tipped online. Now, a leaked retail box of the Xiaomi 14 CV has reconfirmed the phone's details ahead of the official announcement.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X