Home
Mobile

ഇങ്ങനെ ഒക്കെ ചെയ്യാമോ! ഷവോമി 15 പ്രോയിൽ ഈ ക്യാമറ ഫീച്ചർ ഉണ്ടാകില്ല

ലോകത്തിലെ ആദ്യത്തെ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 4 ചിപ്‌സെറ്റ് പ്രദർശിപ്പിക്കുന്ന ഷവോമി 15 പ്രോ ഒക്ടോബറിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഷവോമി 14 പ്രോയിൽ നിലവിൽ ഉള്ള ഒരു പ്രധാന ക്യാമറ സവിശേഷത നഷ്‌ടമാകുന്ന രീതിയിലുള്ള മാറ്റങ്ങൾക്ക് ഷവോമി 15 പ്രോ വിധേയമാകുമെന്ന് സൂചനകളുണ്ട്. കമ്പനി ഇതിന്റെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ചൈനീസ് ടെക് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അനുസരിച്ച്, ഷവോമി 15 പ്രോ അതിൻ്റെ മുൻഗാമിയിലുണ്ടായിരുന്ന വേരിയബിൾ അപ്പേർച്ചർ പ്രധാന ക്യാമറ ഉപേക്ഷിച്ചേക്കാം.

ഈ വേരിയബിൾ അപ്പേർച്ചർ ടെക്‌നോളജി, ലൈറ്റിംഗ് അവസ്ഥകളെ അടിസ്ഥാനമാക്കി സെൻസറിലേക്ക് പ്രവേശിക്കുന്ന ലൈറ്റിൻറെ അളവ് ക്രമീകരിക്കാൻ ക്യാമറകളെ അനുവദിക്കുന്ന ഫീച്ചർ ആണ്. ഇത് വിവിധ സാഹചര്യങ്ങളിൽ കൂടുതൽ ഷാർപ്പും കൂടുതൽ ഡീറ്റെയിലിങ് ഫോട്ടോകൾക്കും ഉപകരപെടുന്ന ഫീച്ചർ ആണ്. ഇത്തരത്തിൽ ഉപകരപെടുന്ന ക്യാമറ ഫീച്ചർ ആണ് ഷവോമി 15 പ്രോ ഒഴിവാക്കിയതായി ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

ഇങ്ങനെ ഒക്കെ ചെയ്യാമോ! ഷവോമി 15 പ്രോയിൽ ഈ ക്യാമറ ഫീച്ചർ ഉണ്ടാകില്ല

ലീക്ക് റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഷവോമി 15 പ്രോ ഈ സാങ്കേതികവിദ്യയെ വലിയ അപ്പേർച്ചർ ഉള്ള ഫിക്സഡ്-അപ്പെർച്ചർ 50 എംപി സെൻസറിനായി മാറ്റുമെന്നാണ്. വലിയ അപ്പെർച്ചർ വലിപ്പം കാരണം ഇത് ഇപ്പോഴും നല്ല ലോ ലൈറ്റ് പെർഫോമൻസ് വാഗ്ദാനം ചെയ്യുമെങ്കിലും, വ്യത്യസ്ത ലൈറ്റിംഗ് അവസ്ഥകളിൽ ഇത് ഒരേ നിലവാരത്തിലുള്ള അഡാപ്റ്റബിലിറ്റി വാഗ്ദാനം ചെയ്യില്ല.

കാര്യമായ ഗുണമേന്മ നഷ്‌ടപ്പെടാതെ ദൂരെയുള്ള സബ്‌ജെറ്റിൽ (distant subject) സൂം ഇൻ (zoom in) ചെയ്യുന്നതിനായി 50 എംപി 3x ടെലിഫോട്ടോ ക്യാമറ (telephoto camera) ഉൾപ്പെടുത്തുന്നതിനെ കുറിച്ചും ലീക്ക് റിപ്പോർട്ടുകൾ സൂചന നൽകുന്നു. അൾട്രാവൈഡ് സെൻസറിനെ കുറിച്ചുള്ള വിശദാംശങ്ങൾ കുറവാണ്.

എന്നാൽ ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത് 50 എംപി റെസല്യൂഷനും നൽകുമെന്നും ഇത് അതിശയകരമായ വൈഡ് ആംഗിൾ ഷോട്ടുകൾ വാഗ്ദാനം ചെയ്യുന്നു എന്നുമാണ്. ഇവ ലീക്ക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ആണെന്നും ലോഞ്ച് ചെയ്യുമ്പോൾ ക്യാമറ കോൺഫിഗറേഷൻ വ്യത്യാസപ്പെടാൻ സാധ്യത ഉണ്ടെന്നും മറക്കാതിരിക്കുക.

പല സ്‌മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്കും ഒരു പ്രധാന ആശങ്കയാണ് ബാറ്ററി ലൈഫ്. ഷവോമി 15 സീരീസ് ഒരു പുതിയ സിലിക്കൺ-കാർബൺ നെഗറ്റീവ് ഇലക്ട്രോഡ് ബാറ്ററി സാങ്കേതികവിദ്യ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യ പരമ്പരാഗത ഗ്രാഫൈറ്റ് നിറഞ്ഞ ലിഥിയം-അയൺ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ബാറ്ററി ഡെൻസിറ്റി വാഗ്ദാനം ചെയ്യുന്നു.

ഇത് ഫോണിൻ്റെ വലുപ്പം ഗണ്യമായി വർദ്ധിപ്പിക്കാതെ തന്നെ ഒരു വലിയ ബാറ്ററി ശേഷി നൽകുകയും ചെയ്യുന്നു. ഷവോമി 15 പ്രോ 5,500mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷവോമി 14 പ്രോയുടെ കപ്പാസിറ്റി ഏകദേശം 600mAhൽ കൂടുതൽ ആണ്. എന്നിരുന്നാലും ഇതിന് വെറും 200g ഭാരം മാത്രമാണ് ഉള്ളത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 4 SoC ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് ശേഷം ഷവോമി 15 സീരീസ് ഒക്ടോബറിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇവ ലീക്ക് റിപ്പോർട്ട് ആയത്കൊണ്ട് തന്നെ ഷവോമിയിൽ നിന്നുള്ള ഔദ്യോഗിക വിശദാംശങ്ങൾ വ്യത്യാസപ്പെടാൻ സാധ്യത ഉണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Leaked reports suggest that Xiaomi is gearing up to launch the 15 series in October, which will feature the world's first Qualcomm Snapdragon 8 Gen 4 chipset. However, there are indications that the Xiaomi 15 Pro will undergo changes in the form of the Xiaomi 14 Pro missing a key camera feature. The company hasn't released any information about it, but according to Chinese tech tipster Digital Chat Station, the Xiaomi 15 Pro might ditch the variable aperture main camera of its predecessor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X