നവംബർ 22ന് പുറത്തിറങ്ങുന്നത് റെഡ്മി നോട്ട് 6 പ്രോ ആയിരിക്കുമോ ? കണ്ണും നട്ട് ആരാധകർ

|

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി നവംബർ മാസം 22ന് പുതിയ മോഡലിനെ അവതരിപ്പിക്കുകയാണ്. ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. മാധ്യമങ്ങൾക്കായുള്ള ക്ഷണപ്പത്രത്തിൽ 'ദ ന്യൂ നോട്ട് റൈസസ്’ എന്നാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് റെഡ്മി നോട്ട് 6 പ്രോയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രമുഖ ആഗോള ടെക്ക് മാധ്യമങ്ങൾ ഇത്തരത്തിലുള്ള സൂചന തന്നെയാണ് നൽകുന്നതും.

 
നവംബർ 22ന് പുറത്തിറങ്ങുന്നത് റെഡ്മി നോട്ട് 6 പ്രോ ആയിരിക്കുമോ ? കണ്

റെഡ്മി നോട്ട് 5 പ്രോയുടെ വമ്പൻ വിജയത്തിനു ശേഷമാണ് പുതിയ മോഡൽ അവതരിപ്പിക്കുന്നത്. നവംബർ 22ന് പുറത്തിറങ്ങുന്നത് നോട്ട് 6 പ്രോയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ തരംഗമാകും എന്നതിൽ സംശയമില്ല. നോട്ട് 5 പ്രോ തന്നെ സവിശേഷതകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മോഡലാണ്. അപ്പോൾ നോട്ട് 6 പ്രോ ശ്രേണിയിലെ കരുത്തനായിരിക്കും എന്നതിൽ സംശയമില്ല. നോച്ച് ഡിസ്പ്ലേയുള്ള റെഡ്മിയുടെ മോഡലുകളിലെ രണ്ടാമനായിരിക്കും നോട്ട് 6 പ്രോ.

നോട്ട് 5 പ്രോ, നോട്ട് 6 പ്രോ തമ്മിലുള്ള വ്യത്യാസം

ഇരു മോഡലുകളും തമ്മിൽ സവിശേഷതകളുടെ കാര്യത്തിൽ രണ്ടു വ്യത്യാസം മാത്രമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്. നോട്ട് 5 പ്രോയിൽ 18:9 ആണ് ആസ്പെക്ട് റേഷ്യോയെങ്കിൽ നോട്ട് 6 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് നോച്ച് ഡിസ്പ്ലേയാണ്. ഇരട്ട മുൻ സെൽഫി കാമറയുള്ള ഷവോമിയുടെ ഇന്ത്യയിലെ ആദ്യ മോഡൽ കൂടിയാകും നോട്ട് 6 പ്രോ. ഈ രണ്ടു സവിശേഷതകൾക്കു പുറമേ നോട്ട് 5ലുള്ള കിടിലൻ ഫീച്ചറുകൾ കൂടിയാകുമ്പോൾ ഈ മോഡൽ വിപണിയിൽ തരംഗമാകും.

നോട്ട് 6 പ്രോ സവിശേഷതകൾ


6.26 ഇഞ്ച് എൽ.സി.ഡി ഐ.പി.എസ് ഡിസ്പ്ലേയാണ് ഷവോമി റെഡ്മി നോട്ട് 6 പ്രോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നോച്ച് കട്ട് ഔട്ട് ഡിസ്പ്ലേയ്ക്ക് പ്രത്യേക ഭംഗി നൽകുന്നുണ്ട്. 19:9 ആയിരിക്കും ആസ്പെക്ട് റേഷ്യോ. 4ജി.ബി/6 ജി.ബി വേരിയൻറുകളിൽ ഫോൺ ലഭ്യമാകും. 64/128 ജിബിയാകും ഇൻറേണൽ മെമ്മറി കരുത്ത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 636 ചിപ്പ്സെറ്റ് ഫോണിന് ലാഗ് ഫ്രീ പെർഫോമൻസ് നൽകുന്നു.

ആകെ 4 കാമറകളാണ് നോട്ട് 6 പ്രോ മോഡലിലുള്ളത്. 12, 5 മെഗാപിക്സലുകളുടെ പിൻ കാമറയും 20, 2 മെഗാപിക്സലുകളുടെ സെൽഫി കാമറയുമാണ് ഫോണിലുള്ളത്. നോട്ട് 5 പ്രോയിനെ പോലെത്തന്നെ 4000 മില്ലി ആംപയറിൻറെ കരുത്തൻ ബാറ്ററി തന്നെയാണ് നോട്ട് 6 പ്രോയിലുമുള്ളത്. അതിവേഗ ചാർജിംഗും ബാറ്ററിയുടെ പ്രത്യേകതയാണ്. അടിസ്ഥാന മോഡലിന് 14,999 രൂപയും 6 ജി.ബി വേരിയൻറിന് 16,999 രൂപയുമാകും ഇന്ത്യയിലെ വില.

സിം കാര്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട 13 മുന്‍കരുതലുകള്‍സിം കാര്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട 13 മുന്‍കരുതലുകള്‍

Best Mobiles in India

Read more about:
English summary
Xiaomi to launch a new notch-phone on 22nd of November: Is it Xiaomi Redmi Note 6 Pro?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X