ഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾ
എംഐ 11 സീരീസിൽ വരുന്ന എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി സ്മാർട്ട്‌ഫോണുകൾ മാർച്ച് 29 തിങ്കളാഴ്ച ചൈനയിൽ ഷവോമി എംഐ സ്മാർട്ട് ബാൻഡ് 6 നൊപ്പം പുറത്തിറക്കി. എംഐ 11 സീരീസിൽ മൂന്ന് പുതിയ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ അവതരിപ്പിക്കുകയും കഴിഞ്ഞ മാസം ആഗോളതലത്തിൽ ലഭ്യമാക്കുകയും ചെയ്യ്തു. ഷവോമി ഇതുവരെ എംഐ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും ഈ മുൻനിര സീരീസ് ഉടൻ തന്നെ രാജ്യത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി: വിലയും, ലഭ്യതയും
8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 5,999 (ഏകദേശം 66,400 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 6,499 (ഏകദേശം 72,000 രൂപ), ടോപ്പ്-ഓഫ്-ലൈൻ 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 6,999 (ഏകദേശം 77,500 രൂപ) എന്നിങ്ങനെ യഥാക്രമം ഷവോമി എംഐ 11 അൾട്രയുടെ വില വരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വരുന്നത്.12 ജിബി റാമും 512 ജിബി സ്റ്റോറേജും വരുന്ന വൈറ്റ് സെറാമിക് സ്പെഷ്യൽ എഡിഷന് സിഎൻവൈ 6,999 (ഏകദേശം 77,500 രൂപ) വിലയുണ്ട്.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 4,999 (ഏകദേശം 55,400 രൂപ) ആരംഭ വിലയിലാണ് എംഐ 11 പ്രോ പുറത്തിറക്കിയത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 5,299 (ഏകദേശം 58,700 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 5,699 (ഏകദേശം 63,100 രൂപ) വില വരുന്നു. ഈ സ്മാർട്ഫോൺ കറുപ്പ്, പച്ച, വെള്ള നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,299 (ഏകദേശം 25,500 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,599 (ഏകദേശം 28,800 രൂപ) എന്നിങ്ങനെയാണ് എംഐ 11 ലൈറ്റ് 5 ജിയുടെ വില ആരംഭിക്കുന്നത്. സിട്രസ് യെല്ലോ, മിന്റ് ഗ്രീൻ, ട്രഫിൽ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. മാർച്ച് 11 തിങ്കളാഴ്ച രാത്രി 7.30 മണിക്ക് സിഎസ്ടിയിൽ എംഐ 11 അൾട്ര, എംഐ 11 പ്രോ എന്നിവയുടെ പ്രീ-സെയിൽ ആരംഭിച്ചു. ഈ രണ്ട് സ്മാർട്ട്ഫോണുകളും ഏപ്രിൽ 2 മുതൽ ചൈനയുടെ വിപണിയിൽ നിന്നും വാങ്ങാൻ ലഭ്യമാകും. എംഐ 11 ലൈറ്റ് 5 ജി ഈ മാസം അവസാനം വിൽപ്പനയ്‌ക്കെത്തും.

ഷവോമി എംഐ 11 അൾട്രാ സവിശേഷതകൾ
ഡ്യുവൽ സിം 5 ജി എംഐ 11 അൾട്രാ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ക്വാഡ്-കർവ്ഡ് 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി + (3,200 × 1,440 പിക്‌സലുകൾ) 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 551 പിപി പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് സുരക്ഷ എന്നിവയുള്ള ഇ 4 അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. ഇത് എച്ച്ഡിആർ 10 +, ഡോൾബി വിഷൻ എന്നിവയെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ ഡിസ്പ്ലേമേറ്റിൽ നിന്ന് എ + റേറ്റിംഗും ഉണ്ട്. ഡിസ്പ്ലേയെ നല്ലതോ ചീത്തയോ ആക്കുന്നതിൻറെ വ്യത്യസ്ത വശങ്ങൾ വിശകലനം ചെയ്യുന്നനായി ഡിസ്പ്ലേമേറ്റ് എല്ലാത്തരം ഡിസ്പ്ലേകളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. 1.1 ഇഞ്ച് (126x294 പിക്‌സൽ) അമോലെഡ് സെക്കൻഡറി ടച്ച് ഡിസ്‌പ്ലേയും ഈ ഫോണിനുണ്ട്. ഇത് ഓൺ മോഡിനെ സപ്പോർട്ട് ചെയ്യുന്നതും ഒപ്പം 450 നൈറ്റിൻറെ ഏറ്റവും ഉയർന്ന ബറൈറ്നെസുമുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് എംഐ 11 അൾട്രയുടെ കരുത്ത്, അഡ്രിനോ 660 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജും വരുന്നു . 67W വയർ, വയർലെസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയ്ക്കൊപ്പം 5,000 എംഎഎച്ച് ബാറ്ററിയാണ് എംഐ 11 അൾട്രയിലുള്ളത്. എംഐ 11 സീരീസിലെ ടോപ്പ്-ഓഫ്-ലൈൻ മോഡലിന് ഐപി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് ബിൽഡും ഉണ്ട്.

ഒരു ദീർഘചതുരാകൃതിയിലുള്ള മൊഡ്യൂളിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് എംഐ 11 അൾട്രയിൽ കൊടുത്തിരിക്കുന്നത്. അതിൽ ചെറിയ, മൾട്ടി-ഫങ്ഷണൽ സെക്കൻഡറി ഡിസ്പ്ലേയും ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണിൻറെ പിൻ ക്യാമറ ഉപയോഗിച്ച് സെൽഫികൾ എടുക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെക്കൻഡറി ഡിസ്പ്ലേ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ നോട്ടിഫിക്കേഷനുകൾ, ബാറ്ററി ലെവൽ, വെതർ അലേർട്ടുകൾ എന്നിവ റിലേ ചെയ്യാൻ കഴിയുന്ന ഡിസ്പ്ലേ അൾട്രാ-ലോ പവർ മോഡിലെ ഒരേയൊരു ഡിസ്പ്ലേയായി ഉപയോഗിക്കുമ്പോൾ 55 മണിക്കൂർ അധിക സ്റ്റാൻഡ്‌ബൈ സമയം നൽകുന്നു.

എംഐ 11 അൾട്രയുടെ പിൻ ക്യാമറ സെറ്റപ്പിൽ എഫ് / 1.95 ലെൻസ് വരുന്ന 50 മെഗാപിക്സൽ സാംസങ് ജിഎൻ 2 പ്രൈമറി വൈഡ് ആംഗിൾ സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനും (ഒഐഎസ്) ഉൾപ്പെടുന്നു. രണ്ട് 48 മെഗാപിക്സൽ സോണി IMX586 അൾട്രാ-വൈഡ് ആംഗിൾ, ടെലി മാക്രോ ക്യാമറ സെൻസറുകൾ ഇതിനൊപ്പമുണ്ട്. അൾട്രാ-വൈഡ് ആംഗിൾ ക്യാമറയിൽ എഫ് / 2.2 ലെൻസും 128 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി) വരുന്നു. ടെലി മാക്രോ ലെൻസ് 5x ഒപ്റ്റിക്കൽ, 120x ഡിജിറ്റൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്നു. മൂന്ന് സെൻസറുകളുള്ള 24fps ൽ 8 കെ വീഡിയോ റെക്കോർഡിംഗിനെ എംഐ 11 അൾട്രാ സപ്പോർട്ട് ചെയ്യുന്നു. എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിനുള്ളത്. 5 ജി, 4 ജി വോൾട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, എൻഎഫ്‌സി, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഹർമാൻ കാർഡൺ സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്. ഇതിന് 225 ഗ്രാം ഭാരം വരുന്നു.

ഷവോമി എംഐ 11 പ്രോ സവിശേഷതകൾ
ഡ്യുവൽ സിം 5 ജി എംഐ 11 പ്രോയുടെ സവിശേഷതകൾ എംഐ 11 അൾട്രയിൽ നിന്നും എടുക്കുന്നു. ഇതിലെ പ്രാഥമിക വ്യത്യാസം സെക്കൻഡറി ഡിസ്പ്ലേയുടെ അഭാവവും എംഐ 11 അൾട്രയുടെ കൂടുതൽ നൂതന ക്യാമറയുമാണ്. എച്ച്ഡിആർ 10 +, ഡോൾബി വിഷൻ സപ്പോർട്ടുള്ള എംഐ 11 അൾട്രയുടെ അതേ ഡിസ്പ്ലേയാണ് എംഐ 11 പ്രോയ്ക്കുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് ബിൽഡ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയും 67 ഡബ്ല്യു വയർ, വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്നു.

എംഐ 11 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ സാംസങ് ജിഎൻ 2 പ്രൈമറി സെൻസറും എഫ് / 1.95 ലെൻസും ഒഐഎസും ഉൾപ്പെടുന്നു. എഫ് / 2.4 ലെൻസും 123 ഡിഗ്രി എഫ്ഒവിയും, എഫ് / 3.4 ലെൻസുള്ള 8 മെഗാപിക്സൽ ടെലി-മാക്രോ ടെർഷ്യറി ക്യാമറയും, ഒഐഎസ്, 50 എക്സ് ഡിജിറ്റൽ സൂം , കൂടാതെ 5x ഒപ്റ്റിക്കൽ സൂം എന്നിവ 13 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെക്കൻഡറി ക്യാമറയിൽ ഉൾപ്പെടുന്നു. ഈ സെറ്റപ്പിൽ ഡ്യൂവൽ-ടോൺ എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. 20 മെഗാപിക്സലിന്റെ മുൻ ക്യാമറയുമായാണ് എംഐ 11 പ്രോ വരുന്നത്. മി 11 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ മി 11 അൾട്രയ്ക്ക് സമാനമാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഹാർമോൺ കാർഡൺ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.

ഷവോമി എംഐ 11 ലൈറ്റ് 5 ജി സവിശേഷതകൾ
ഡ്യുവൽ സിം എംഐ 11 ലൈറ്റ് 5 ജി എംഐയുഐ 12 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും, കോർണിംഗ് ഗോറില്ല ഗ്ലാസ് 6 സുരക്ഷയും ഇതിലുണ്ട്. ഈ ഡിസ്പ്ലേ എച്ച്ഡിആർ 10 +, ഡോൾബി വിഷൻ എന്നിവ സപ്പോർട്ട് ചെയ്യുന്നു. അഡ്രിനോ 642 ജിപിയു, 8 ജിബി റാം, മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നിവ വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 780 ജി SoC പ്രോസസറാണ് ഈ 5 ജി സ്മാർട്ഫോണിന് കരുത്ത് നൽകുന്നത്.

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് എംഐ 11 ലൈറ്റ് 5 ജിയിൽ വരുന്നത്. 20 മെഗാപിക്സലിൻറെ മുൻ ക്യാമറയാണ് ഇതിലുള്ളത്. എംഐ 11 സീരീസിലെ ഏറ്റവും താങ്ങാനാവുന്ന ഈ സ്മാർട്ഫോണിന് 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,250 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. എംഐ 11 ലൈറ്റ് 5 ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, എൻഎഫ്‌സി, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഈ ഫോണിൽ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. 160.53x75.72x6.81 മില്ലിമീറ്റർ അളവും 159 ഗ്രാം ഭാരം വരുന്നതുമായ എംഐ 11 ലൈറ്റ് ലൈനപ്പിലെ ഏറ്റവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോൺ കൂടിയാണ്.

എംഐ സ്മാർട്ട് ബാൻഡ് 6: വില, ലഭ്യത, സവിശേഷതകൾ
1.1 ഇഞ്ച് അമോലെഡ് ടച്ച്സ്ക്രീൻ ഡിസ്പ്ലേയുള്ള എംഐ ബാൻഡ് 5 നെക്കാൾ 1.56 ഇഞ്ച് (152 x 486 പിക്സലുകൾ) അമോലെഡ് ടച്ച്സ്ക്രീൻ ഡിസ്പ്ലേയാണ് എംഐ ബാൻഡ് 6 ന് ഉള്ളത്. എംഐ ബാൻഡ് 6 ന് 326 പിപി പിക്സൽ ഡെൻസിറ്റിയും, 450 നിറ്റ് പീക്ക് ബറൈറ്നെസുമുണ്ട്, കൂടാതെ 50 മീറ്റർ വരെ വാട്ടർപ്രൂഫ് ആണ്. 14 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം നൽകുമെന്ന് അവകാശപ്പെടുന്ന 125 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. ഈ ബാൻഡ് ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ സമയം എടുക്കുകയും ബ്ലൂടൂത്ത് 5.0 സപ്പോർട്ടും ചെയ്യുന്നു.

ഫിറ്റ്‌നെസ് വെയറബിൾ 30 സ്‌പോർട്‌സ് മോഡലുകളെ സപ്പോർട്ട് ചെയ്യുന്നു, ഒപ്പം നടത്തം, ഓട്ടം, ഇൻഡോർ ട്രെഡ്‌മിൽ, സൈക്ലിംഗ് എന്നിവയുൾപ്പെടെ ആറ് പ്രവർത്തനങ്ങൾ യാന്ത്രികമായി കണ്ടെത്താനാകും. എംഐ ബാൻഡ് 6 ൽ 24/7 ബ്ലഡ് പ്രഷർ, ബ്ലഡ് ഓക്സിജൻ (SPO2), ഹാർട്ട് റേറ്റ് മോണിറ്ററിങ് എന്നിവ ഉൾപ്പെടുന്നു, കൂടാതെ സ്ലീപ്പ് ട്രാക്കിംഗിനെ സപ്പോർട്ട് ചെയ്യുന്നു. എംഐ ബാൻഡ് 6 ന് രണ്ട് വേരിയന്റുകളുണ്ട്. വാനില വേരിയന്റിന് സിഎൻവൈ 229 (ഏകദേശം 2,500 രൂപ) വിലയുണ്ട്. എൻഎഫ്‌സിയുമായുള്ള ഇതിൻറെ പ്രത്യേക എഡിഷൻറെ വില സിഎൻവൈ 279 ആണ് (ഏകദേശം 3,000 രൂപ). ഈ പുതിയ സ്മാർട്ട് ബാൻഡ് കറുപ്പ്, നീല, തവിട്ട്, പച്ച, ഓറഞ്ച്, വെള്ളി, വെള്ള, മഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഏപ്രിൽ 2 ന് ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും.


Click it and Unblock the Notifications








