കൂട്ടത്തിൽ പുലി ഇവൻ ആയിരിക്കുമോ? കിടിലൻ ഫീച്ചറുകളുമായി ഷവോമി മിക്സ് ഫ്ലിപ്പ് ചൈനയിൽ എത്തി
ഷവോമി ആനുവൽ സ്പീച്ച് ഇവന്റിൽ ഇന്ന് വെറെബിൾസിനൊപ്പം രണ്ട് പുതിയ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചു. ബ്രാൻഡിൻ്റെ ആദ്യത്തെ ക്ലാംഷെൽ ഫ്ലിപ്പ് ഫോണായ ഷവോമി മിക്സ് ഫ്ലിപ്പും (Xiaomi MIX Flip) ഫോർത്ത് ജനെറേഷൻ ഹോർട്ടിസോണ്ടൽ ബുക്ക് ശൈലിയിലുള്ള ഷവോമി മിക്സ് ഫോൾഡ് 4 ഫോൾഡിംഗ് ഫോണുമാണ് അവതരിപ്പിച്ചത്. പ്രധാന യുഎസ്പിയിൽ തുടങ്ങി, ഷവോമി മിക്സ് ഫ്ലിപ്പ് വലിയ 4.01 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. ഇത് സെഗ്‌മെൻ്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ ആണ്. ഇതിന് ചുറ്റും സിമെട്രിക്കൽ ബെസലുകൾ ഉണ്ട്.
സ്‌ക്രീൻ 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനും 3,000 nits പീക്ക് ബ്രൈറ്റ്നസ്സും വാഗ്ദാനം ചെയ്യുന്നു. കേടുപാടുകളിൽ നിന്നുള്ള സംരക്ഷണത്തിനായി ഷവോമി അതിൻ്റെ മുകളിൽ ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് ലെയർ നൽകിയിട്ടുണ്ട്. സെക്കൻഡറി കവർ സ്‌ക്രീനിൽ ഒരു പ്രത്യേക ഇയർപീസും മുകളിലെ ബെസലിന് മുകളിൽ ഒരു മൈക്രോഫോണും ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് ഉപകരണം തുറക്കാതെ തന്നെ കോളുകൾ ചെയ്യാൻ അനുവദിക്കുന്നു.

സ്‌മാർട്ട് പാർട്ടീഷനുകൾ, പൂർണ്ണ സ്‌ക്രീൻ ഫോട്ടോഗ്രാഫി, മറ്റ് ഇൻ്റലിജൻ്റ് ഫീച്ചറുകൾ എന്നിവയ്‌ക്കൊപ്പം പൂർണ്ണ വലുപ്പത്തിലുള്ള കീബോർഡിനെ ഇത് പിന്തുണയ്ക്കുന്നു. ഇത് ഉപകാരപ്രദം ആകുന്നതിനോടൊപ്പം സൗന്ദര്യാത്മകവുമാക്കുന്നു. ഷവോമി മിക്സ് ഫ്ലിപ്പിൻ്റെ പ്രധാന ഇൻ്റേണൽ സ്‌ക്രീൻ 6.86 ഇഞ്ച് ആണ്. കൂടാതെ സെക്കൻഡറി ഡിസ്‌പ്ലേയുടെ അതേ റെസല്യൂഷനും റിഫ്രഷ് റേറ്റും പീക്ക് ബ്രൈറ്റ്നസും ആണ് ഉള്ളത്. ഉപകരണത്തിൽ പവർ ബട്ടണിൽ ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ ഉണ്ട്.
ഇത് 192 ഗ്രാം തൂക്കമുള്ളതും മടക്കിയാൽ 15.99 മില്ലീമീറ്ററും കനം കുറഞ്ഞതുമാണ്. ഒപ്‌റ്റിക്‌സിലേക്ക് വരുമ്പോൾ, ഷവോമി മിക്സ് ഫ്ലിപ്പിന് 50 എംപി മെയിൻ OIS സെൻസറും 2x സൂമോട് കൂടിയ 50 എംപി ഫ്ലോട്ടിംഗ് ടെലിഫോട്ടോ യൂണിറ്റും അടങ്ങുന്ന ലെയ്‌ക-ബ്രാൻഡഡ് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇന്റേണൽ സ്‌ക്രീനിൽ 32 എംപി സെൽഫി സ്‌നാപ്പർ പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.
നാല് ഫോക്കൽ ലെങ്തുകളിൽ ഷൂട്ട് ചെയ്യാനുള്ള കഴിവിനൊപ്പം മാസ്റ്റർ പോർട്രെയിറ്റ് മോഡും ഉപകരണം പായ്ക്ക് ചെയ്യുന്നു. ഷവോമി മിക്സ് ഫ്ലിപ്പ് ഒരു Snapdragon 8 Gen 3 SoC കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇത് 16 ജിബി വരെ LPDDR5 റാമും 1 TB UFS 4.0 സ്റ്റോറേജും നൽകുന്നു.
ചൂട് വിസർജ്ജനത്തിനായി ഒരു 3D വേപ്പർ കൂളിംഗ് ചേമ്പർ ഉണ്ട്. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,780mAh ബാറ്ററി യൂണിറ്റിൽ നിന്നാണ് ഫ്ലിപ്പ് ഫോൺ അതിൻ്റെ പവർ എടുക്കുന്നത്. സോഫ്‌റ്റ്‌വെയർ അടിസ്ഥാനത്തിൽ, ഉപകരണം ഹൈപ്പർഒഎസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14നിൽ ഷിപ്പ് ചെയ്യുന്നു.
ഷവോമി മിക്സ് ഫ്ലിപ്പ് വെള്ള, പർപ്പിൾ, കറുപ്പ് നിറങ്ങളിൽ വരുന്നു. 12ജിബി + 256ജിബി മോഡലിന് CNY 5,999 (ഏകദേശം 69088 രൂപ) മുതൽ ഫോൾഡബിൾ ക്ലാംഷെല്ലിന്റെ വില ആരംഭിക്കുന്നു. അതേ സമയം 12ജിബി + 512ജിബിക്ക് CNY 6,499 (ഏകദേശം 74846 രൂപ) ആണ്. 16 ജിബി +1TB ഓപ്ഷന് CNY 7,299 (ഏകദേശം 84060 രൂപ) വിലയുണ്ട്. ഈ ഫോൾഡബിൾ ഫോൺ ജൂലൈ 23 മുതൽ ലഭ്യമാകും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








