Home
Mobile

ഒരു സ്മാർട്ട്ഫോൺ വാങ്ങാനുള്ള കോള് ഒത്തുവരുന്നുണ്ട്! റെഡ്മി ഇറക്കിയ നോട്ട് 15 5ജിയിലെ ഫീച്ചറുകൾ അ‌റിയണ്ടേ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമായ റെഡ്മി കഴിഞ്ഞ ദിവസം ​ചൈനയിൽ തങ്ങളുടെ നോട്ട് സീരീസിലെ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയുണ്ടായി. റെഡ്മി നോട്ട് 14 സീരീസിന്റെ പിൻഗാമിയായി പുതിയ റെഡ്മി നോട്ട് 15 സീരീസ് ആണ് ​ചൈനയിൽ അ‌വതരിപ്പിച്ചത്. അ‌തിൽ റെഡ്മി​ നോട്ട് 15, റെഡ്മി നോട്ട് 15 പ്രോ 5ജി, റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി എന്നീ മോഡലുകൾ അ‌ടങ്ങുന്നു. ഇന്ത്യൻ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷ വാർത്തയാണ്. കാരണം അ‌ധികം ​വൈകാതെ ഇവ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

നിലവിൽ ഇന്ത്യയിൽ റെഡ്മി നോട്ട് 14 സീരീസ് ഫോണുകൾ ആണ് ലഭ്യമായിട്ടുള്ളത്. ഇവയെക്കാൾ നവീകരിച്ച നിരവധി ഫീച്ചറുകളോടെയാണ് പുതിയ നോട്ട് 15 സീരീസ് ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വരും ആഴ്ചകളിലൊന്നിൽ ഇന്ത്യയിലേക്കും എത്താൻ പോകുന്ന ഈ റെഡ്മി നോട്ട് 15 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ റെഡ്മി നോട്ട് 15 5ജി (REDMI Note 15 5G) ആണ്. ഇതിലെ ഫീച്ചറുകൾ ഇവിടെ പരിചയപ്പെടാം.

റെഡ്മി ഇറക്കിയ നോട്ട് 15 5ജിയിലെ ഫീച്ചറുകൾ അ‌റിയണ്ടേ

റെഡ്മി നോട്ട് 15 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77-ഇഞ്ച് (2392×1080 പിക്സലുകൾ) ഡിസ്പ്ലേ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2560Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3840Hz PWM ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 10-ബിറ്റ് കളർ ഡെപ്ത് എന്നിവ ഇതിലുണ്ട്.

ഒക്ട-കോർ ​​(4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 ജിപിയു, 6GB / 8GB / 12GB LPDDR4X RAM, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

റെഡ്മി ഇറക്കിയ നോട്ട് 15 5ജിയിലെ ഫീച്ചറുകൾ അ‌റിയണ്ടേ

റെഡ്മി നോട്ട് 15 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.2.88″ ലൈറ്റ് ഫ്യൂഷൻ 400 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS 2ൽ ആണ് പ്രവർത്തനം.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP66 റേറ്റിങ്, 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS+ GLONASS, USB ടൈപ്പ്-C, NFC എന്നിവയും ഇതിലുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയും ഇതിലുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, സ്കൈ ബ്ലൂ, സ്റ്റാർ വൈറ്റ് കളറുകളിൽ ലഭ്യമാണ്. 164×75.42×7.35mm (മിഡ്‌നൈറ്റ് ബ്ലാക്ക്/സ്കൈ ബ്ലൂ) / 7.4mm (സ്റ്റാർലൈറ്റ് വൈറ്റ്) വലിപ്പവും 178 ഗ്രാം ഭാരവും ഇതിനുണ്ട്.

റെഡ്മി ഇറക്കിയ നോട്ട് 15 5ജിയിലെ ഫീച്ചറുകൾ അ‌റിയണ്ടേ

റെഡ്മി നോട്ട് 15 5ജി വില

റെഡ്മി നോട്ട് 15 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 999 യുവാൻ (ഏകദേശം 12,145 രൂപ) ആണ് വില. 8GB+128GB വേരിയന്റിന് 1099 യുവാനും (ഏകദേശം 13,360 രൂപ), 8GB+256GB വേരിയന്റിന് 1299 യുവാനും (ഏകദേശം 15,795 രൂപ), 12GB+256GB വേരിയന്റിന് 1499 യുവാനും (ഏകദേശം 18,225 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Xiaomi launched the Redmi Note 15 5G last week. Its base variant with 6GB+128GB is priced at 999 yuan (approximately Rs. 12,145). The 8GB+128GB variant is priced at 1099 yuan (approximately Rs. 13,360), the 8GB+256GB variant at 1299 yuan (approximately Rs. 15,795), and the 12GB+256GB variant at 1499 yuan (approximately Rs. 18,225).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X