കുട്ടികൾക്കായി പുതിയ ഫോൺ പുറത്തിറക്കി ഷവോമി; ഡിസൈനും സവിശേഷതകളും

|

സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഷവോമി യൂപിൻ ഒരു പുതിയ ഉപകരണം പുറത്തിറക്കിയിരിക്കുകയാണ്. ഈ പുതിയ ഫോൺ ഒരു വ്യത്യസ്ത ഡിസൈൻ സവിശേഷതയുമായാണ് വരുന്നത്. ഇത് കുട്ടികൾക്കായി അവതരിപ്പിച്ച ഒരു ഉപയോക്തൃ-സൗഹൃദ ഉപകരണമായാണ് വിപണിയിൽ വരുന്നത്.

 

ക്വിൻ എഐ ഫോൺ

ലോഞ്ചിന്റെ ഭാഗമായി ഇതിന്റെ രൂപകൽപ്പന, സവിശേഷതകൾ, പ്രത്യകതകൾ, വിലനിർണ്ണയം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതിനോടകം വെളിപ്പെടുത്തി. ഗെയിംബോയ് പോലുള്ള രൂപകൽപ്പനയിൽ വരുന്ന ഗെയിമിംഗ് കൺസോൾ ഉള്ളതാണ് ഈ ഫോൺ. "ക്വിൻ എഐ ഫോൺ" എന്നാണ് കമ്പനി ഈ ഫോണിന് നൽകിയിരിക്കുന്ന പേര്. ലിസ്റ്റിംഗ് പരിശോധിച്ചാൽ 4,276 രൂപയ്ക്ക് വരാനിരിക്കുന്ന ഷവോമി ക്വിൻ എഐ ഫോണിന്റെ സവിശേഷതകളും രൂപകൽപ്പനയും ഉൾപ്പെടെ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

കുട്ടികൾക്കായി ഷവോമി ക്വിൻ എഐ ഫോൺ അവതരിപ്പിച്ചു; വിശദാംശങ്ങൾ

കുട്ടികൾക്കായി ഷവോമി ക്വിൻ എഐ ഫോൺ അവതരിപ്പിച്ചു; വിശദാംശങ്ങൾ

ക്രൗഡ് ഫണ്ടിംഗ് ലിസ്റ്റിംഗിന്റെ ഭാഗമായി വരുന്ന ഈ സ്മാർട്ട്ഫോൺ രണ്ട് നിറങ്ങളിൽ ലഭ്യമാകുമെന്ന് കമ്പനി പറഞ്ഞു. ക്വിൻ എഐ ഫോണിനായുള്ള ഈ കളർ വേരിയന്റുകളിൽ പിങ്ക്, വൈറ്റ് നിറങ്ങൾ ഉൾപ്പെടുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ ഫോൺ ഒരു പരമ്പരാഗത ഡിസൈൻ അവതരിപ്പിക്കുന്നില്ല. എന്നിരുന്നാലും, ഗിസ്‌മോചൈനയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് "സ്മാർട്ട്‌ഫോൺ സവിശേഷതകൾ" ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നല്ല അർത്ഥമാക്കിയിരിക്കുന്നത്.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇനി ZEE5 പ്രീമിയം സബ്ക്രിപ്ഷൻ ലഭിക്കില്ലഎയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇനി ZEE5 പ്രീമിയം സബ്ക്രിപ്ഷൻ ലഭിക്കില്ല

ഷവോമി ക്വിൻ എഐ ഫോൺ
 

ഈ ഫോൺ പരിശോധിക്കുമ്പോൾ അറിയാൻ കഴിയുന്നത് താരതമ്യേന കുറഞ്ഞ റെസൊല്യൂഷൻ വരുന്ന 240 × 240 പിക്‌സൽ സ്‌ക്വയർ സ്‌ക്രീൻ അവതരിപ്പിക്കുന്നു. ബ്ലൂടൂത്ത് 4.2 നൊപ്പം ഞങ്ങൾക്ക് വൈ-ഫൈ കണക്റ്റിവിറ്റിയും ലഭിക്കും. ക്വിൻ എഐ ഫോൺ ഒരു ഇഷ്‌ടാനുസൃത ആൻഡ്രോയിഡ് അധിഷ്‌ഠിത സ്‌കിനിൽ പ്രവർത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കണക്റ്റിവിറ്റിക്കായി ഉൾപ്പെടുത്തിയ 4 ജി ഇസിമിനൊപ്പം 1,150 എംഎഎച്ച് ബാറ്ററിയും ഷവോമി ഇതിൽ കൊടുത്തിരിക്കുന്നു.

ഇൻ-ഹൗസ് 'ഷാവോഎഐ' സ്മാർട്ട് അസിസ്റ്റന്റ്

4 ജി ഇസിം കോളിംഗിനെയും ഡാറ്റയെയും പിന്തുണയ്‌ക്കുന്നതിന് ഈ ഫോണിനെ പ്രാപ്‌തമാക്കിയതിനാൽ മാതാപിതാക്കൾക്ക് അവരുടെ ഫോണുകളുമായുള്ള ബന്ധം നിലനിർത്താനാകും. ഇത് ജി‌പി‌എസ് പിന്തുണയോടെ വരുന്നതിനാൽ രക്ഷകർത്താക്കൾക്ക് അവരുടെ കുട്ടികളുടെ സ്ഥാനത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകും. ഷവോമി ക്വിൻ എഐ ഫോണിന്റെ ലിസ്റ്റിംഗ് പേജിൽ ഷവോമി അതിന്റെ ഇൻ-ഹൗസ് 'ഷാവോഎഐ' സ്മാർട്ട് അസിസ്റ്റന്റിനെ ചേർത്തിട്ടുണ്ടെന്നും വെളിപ്പെടുത്തി.

ഈ ഫോൺ നിലവിൽ ചൈനീസ് വിപണിയിൽ

അടിസ്ഥാന കാര്യങ്ങൾക്കായി വോയ്‌സ് കമാൻഡുകൾ ഉപയോഗിക്കാൻ ഇത് കുട്ടികളെ അനുവദിക്കും. കൂടാതെ, നിരവധി അടിസ്ഥാന ഫോൺ സവിശേഷതകളും ഇതിന്റെ സവിശേഷതയാണ്. ടെക്സ്റ്റ് മെസ്സേജുകൾ അയക്കുവാനും, അലാറം സജ്ജീകരിക്കുവാനും എന്നുതുടങ്ങി ചില സവിശേഷതകളും ഇതോടപ്പം വരുന്നു. ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നിന്റെ ഭാഗമായി ഈ ഫോൺ നിലവിൽ ചൈനീസ് വിപണിയിൽ ലഭ്യമാണ്. ഇത് ചൈനീസ് വിപണിയിൽ മാത്രമായി ലഭ്യമാകാനും സാധ്യതയുണ്ട്.

Best Mobiles in India

English summary
Smartphone manufacturer Xiaomi has just launched a new app on its Xiaomi Youpin crowdfunding site. This new phone features a revolutionary design and is targeted at children as a user-friendly, affordable smartphone. As part of the launch, the firm shared information about the device's architecture, functionality, specifications and pricing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X