ഷവോമി 'Y' പരമ്പരയിലെ രണ്ട് സെല്‍ഫി ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!
നിരവധി റിപ്പോര്‍ട്ടുകള്‍ക്കു ശേഷം ഷവോമി എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഇന്ത്യയില്‍ 'Y' പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഷവോമി റെഡ്മി Y1, ഷവോമി Y1 ലൈറ്റ് എന്നീ ഫോണുകളാണ്. സെല്‍ഫി സെന്‍ട്രിക് ഉപകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൗ ഫോണുകളില്‍ പ്രധാന നിരവധി സവിശേഷതകളും ഉണ്ട്, അതില്‍ ഒന്നാണ് ഈ ഫോണിന്റെ ക്യാമറ.

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമേ കമ്പനി MiUIയുടെ പുതിയ പതിപ്പും മീ ആരാധകര്‍ക്ക് വിപണിയില്‍ പ്രഖ്യാപിച്ചു. ഷവോമിക്ക് ഇപ്പോള്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറിനെ ലഭിച്ചു, അത് മറ്റാരും അല്ല ബോളീവുഡ് താരം കത്രീന കൈഫ് ആണ്.
ഷവോമി 'Y' പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.

ഷവോമി റെഡ്മി Y1
റെഡ്മി Y1 ഒരു മെറ്റല്‍ യൂണിബോഡി ഡിസൈന്‍ ചെയ്തിരിക്കുന്നു. കമ്പനി അവകാശപ്പെടുന്നത് ഹാന്‍സെറ്റ് 6-ഘട്ടമായുളള ഡിസൈന്‍ പ്രക്രിയയാണെന്നാണ്. സ്മാര്‍ട്ട്‌ഫോണിന് 5.5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേയാണ്, അതില്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ട്.
1.4GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ടാകോര്‍ പ്രോസസര്‍, അഡ്രിനോ 505 ജിപിയു, 3ജിബി റാം/ 4ജിബി റാം എന്നിവയും ഉണ്ട്. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം.
റെഡ്മി Y1ന്റെ പ്രധാന ഹൈലൈറ്റ് ആണ് അതിലെ ക്യാമറകള്‍. ക്യാമറ എത്തുന്നത് സെല്‍ഫി കൗണ്ട്, ഫേഷ്യല്‍ റെകഗ്നിഷന്‍ എന്നീ പല സവിശേഷതകളിലാണ്. PDAF സെന്‍സര്‍ ഉള്‍പ്പെടുത്തിയ 13എംബി പിന്‍ ക്യാമറയാണ്.
3080എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണില്‍ പിന്തുണയ്ക്കുന്നത്. MIUI 8ല്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് നൗഗട്ട് 7.0 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. എന്നാല്‍ നവംബറിനു ശേഷം കമ്പനി MIUI 9ന് ഒരു അപ്‌ഡേറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്
ഫോണിന്റെ പിന്നിലായാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

റെഡ്മി Y1 ലൈറ്റ്
റെഡ്മി പരമ്പരയിലെ റെഡ്മി Y1 ലൈറ്റ് ഫോണ്‍ ഒരു ഭാരം കുറഞ്ഞ ഫോണ്‍ ആണ്. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയാണ്.
1.4GHz ക്വല്‍കോം പ്രോസസര്‍, 505 ജിപിയു, 2ജിബി റാം എന്നിവയും ഉണ്ട്. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുല്‍ 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം.
ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ സ്മാര്‍ട്ട്‌ഫോണിന് ഒരു എല്‍ഈഡി ഫ്‌ളാഷോടു കൂടിയ 16എംപി മുന്‍ ക്യാമറയാണ്. ഒറ്റ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി സെന്‍സറാണ് പിന്നില്‍.
3080എംഎഎച് ബാറ്ററിയോടു കൂടിയ ഈ ഫോണ്‍ MIUI 8 ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ മധ്യത്തോടെ ഈ ഫോണിന് MIUI 9 ലേക്ക് അപ്‌ഡേറ്റ് ലഭിക്കും. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഈ ഫോണിന്റെ പിന്നിലായി നല്‍കിയിട്ടുണ്ട്. ഉപകരണത്തിന്റെ ഭാരം 160ഗ്രാം ആണ്.

3. വില/ ലഭ്യത
റെഡ്മി Y1 3ജിബി റാം/ 32ജിബി റോം ഫോണിന് 8,999 രൂപയാണ്. എന്നാല്‍ 4ജിബി റാം 64ജിബി റോം ഫോണിന് 6,999 രൂപയും. നവംബര്‍ 8 മുതല്‍ ഈ ഫോണുകള്‍ ആമസോണ്‍ വഴി ലഭിച്ചു തുടങ്ങും. ഇതു കൂടാതെ രാജ്യത്തെ എല്ലാ റിലയന്‍സ് ഡിജിറ്റര്‍ സ്‌റ്റോറുകളുലും ഫോണ്‍ ലഭിക്കുന്നതാണ്.
ഷവോമി ഐഡിയയുമായി ചേര്‍ന്ന് 280ജിബി 4ജി ഡാറ്റയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.


Click it and Unblock the Notifications