പ്രതീക്ഷിച്ച പോലെ റെഡ്മി 2 ഫ്ളിപ്കാര്‍ട്ടിലൂടെ ഇന്ത്യയില്‍ 6,999 രൂപയ്ക്ക് എത്തി...!

Written By:

ഇന്ത്യന്‍ വിപണിയിലെ പുതു തരംഗമായ ഷവോമിയുടെ 4ജി കണക്ടിവിറ്റിയുള്ള സ്മാര്‍ട്ടോഫോണ്‍ റെഡ്മി 2 ഇന്ത്യയില്‍ എത്തി. റെഡ്മി 1എസിന്റെ ഇളയ സഹോദരനായ റെഡ്മി 2-ന് 6,999 രൂപയാണ് വില.

റെഡ്മി 2 ഫ്ളിപ്കാര്‍ട്ടിലൂടെ ഇന്ത്യയില്‍ 6,999 രൂപയ്ക്ക് എത്തി...!

ഷവോമിയുടെ മറ്റ് ഫോണുകളെപ്പോലെ ഇ-കൊമെഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് വഴി ഫ്ളാഷ് വില്‍പ്പനയിലൂടെയാണ് റെഡ്മി 2 ഉപഭോക്താക്കളുടെ അടുത്ത് എത്തുക. മാര്‍ച്ച് 24 ന് ആദ്യ ഫ്‌ളാഷ് വില്‍പ്പന നടക്കും.

7,000 രൂപയ്ക്ക് താഴെയുളള 8എംപി ക്യാമറയുടെ 10 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

ഫീച്ചറുകളുടെ കാര്യത്തില്‍ മുന്‍ഗാമിയായ റെഡ്മി 1എസുമായി വലിയ സാമ്യമാണ് റെഡ്മി 2-ന് ഉളളത്. 64ബിറ്റ് 1.2 ജിഎച്ച്ഇസഡ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസറാണ് ഫോണിന് ശക്തി നല്‍കുന്നത്.

റെഡ്മി 2 ഫ്ളിപ്കാര്‍ട്ടിലൂടെ ഇന്ത്യയില്‍ 6,999 രൂപയ്ക്ക് എത്തി...!

8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള റെഡ്മി 2-വിന് 1ജിബി റാമാണ് നല്‍കിയിരിക്കുന്നത്. മെമ്മറി എസ്ഡി കാര്‍ഡുപയോഗിച്ച് 32ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

റെഡ്മി 2 ഫ്ളിപ്കാര്‍ട്ടിലൂടെ ഇന്ത്യയില്‍ 6,999 രൂപയ്ക്ക് എത്തി...!

8 എംപി പിന്‍ക്യാമറ, 4.7 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് തുടങ്ങിയവയാണ് സവിശേഷതകള്‍. 2200 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.

Read more about:
English summary
Xiaomi launches Redmi 2 budget smartphone at Rs 6,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot