Home
Mobile

റെഡ്‌മി 6എ സ്മാർട്ട്‌ഫോണിൻറെ പിൻഗാമിയായ റെഡ്മി 7 എ ഇന്ത്യയിൽ അവതരിപ്പിച്ച്‌ ഷാവോമി

രണ്ടു വര്‍ഷത്തെ വാറന്റിയോട് കൂടി പുതിയ സ്മാർട്ട്ഫോണ്‍ വിപണയില്‍ എത്തിച്ച്‌ ഷവോമി. എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ഓഫർ പുതുക്കിയ ഷവോമി ഇന്ന് റെഡ്മി 7 എ ഇന്ത്യയിൽ അവതരിപ്പിച്ചു. 5,999 രൂപ വിലയുള്ള ഈ പുതിയ ഹാൻഡ്‌സെറ്റ് ജൂലൈ 11 മുതൽ ഫ്ലിപ്കാർട്ട്, മി.കോം, മി ഹോം സ്റ്റോറുകൾ വഴി ലഭ്യമാകും. റെഡ്മി 6എ പിന്‍ഗാമിയായി 7എയാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 റെഡ്‌മി 6എ സ്മാർട്ട്‌ഫോണിൻറെ പിൻഗാമിയായ റെഡ്മി 7 എ ഇന്ത്യയിൽ

മറ്റു രാജ്യങ്ങളിലെ വിപണികളില്‍ ഈ സ്മാർട്ട്ഫോണ്‍ നേരത്തെ പുറത്തിറക്കിയിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഫോണാണ് ഇന്ത്യയിലെത്തുക. നേരത്തെ നല്‍കിയ ഒരു വര്‍ഷം വാറന്റി രണ്ടു വര്‍ഷമാക്കി നീട്ടി എന്നതാണ് ഇതിൻറെ പ്രധാന പ്രത്യേകത. ഇതാദ്യമായാണ് കമ്പനി ഒരു സ്മാർട്ട്‌ഫോണിനൊപ്പം രണ്ട് വർഷത്തെ വാറന്റി നൽകുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

റെഡ്മി 7 എ

റെഡ്മി 7 എ

എച്ച്‌.ഡി+ ഡിസ്‌പ്ലെ, ഒക്ടകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍, 12 മെഗാപിക്‌സലിൻറെ ബാക്ക് ക്യാമറ, 5 മെഗാപിക്‌സലിൻറെ സെല്‍ഫി ക്യാമറ, ഫേസ് അണ്‍ലോക്ക് എന്നിവയാണ് മറ്റുള്ള സവിശേഷതകള്‍. 2 ജി.ബി റാം+16 ജി.ബി മോഡലിന് 5,999 രൂപയും, 32 ജി.ബി വാരിയന്റിന് 6,199 രൂപയുമാണ് വില. ഈ സ്മാർട്ട്ഫോണ്‍ ബ്ലാക്ക്, ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.

ഒക്ടകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439

ഒക്ടകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439

കൂടാതെ 200 രൂപയുടെ ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേക കിഴിവ് ജൂലൈ മാസം മുഴുവൻ ലഭ്യമാകും. 4G വോൾട്ട് സപ്പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 4.0, ജിപിഎസ് / എ-ജിപിഎസ്, വയർലെസ് എഫ്എം റേഡിയോ, മൈക്രോ-യു.എസ്.ബി, 3.5 എം.എം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് മറ്റ് സവിശേഷതകൾ. 10W ചാർജിംഗ് പിന്തുണയുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഹാൻഡ്‌സെറ്റിന് പി 2 ഐ സ്പ്ലാഷ് റെസിസ്റ്റന്റ് കോട്ടിംഗും ഉണ്ട്.

സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ

256 ജി.ബി വരെ വിപുലീകരിക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ ഈ സ്മാർട്ഫോണിലെ വിവിധ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഈ വിലയ്ക്ക് സെൻസറിൻറെ സവിശേഷത ഈ ഫോണിൽ മാത്രമാണുള്ളതെന്ന് ഷവോമി അവകാശപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണിൻറെ പിൻഗാമിയായ റെഡ്മി 7 എയാണ് ഷാവോമി അവതരിപ്പിച്ചത്.

256 ജി.ബി വരെ വിപുലീകരിക്കാം

256 ജി.ബി വരെ വിപുലീകരിക്കാം

ഈ സ്മാർട്ട്ഫോണിൻറെ അളവ് 146.30x70.41x9.55 മി.മി ആണ്, ഇതിൻറെ ഭാരം 165 ഗ്രാം ആണ്. മറ്റൊരു പ്രധാന പ്രത്യകത എന്നത് റെഡ്മി 7 എ, ആൻഡ്രോയിഡ് 9 പൈ പ്രവർത്തിപ്പിക്കുന്നത് ഷാവോമിയുടെ എംഐയുഐ 10 സ്കിൻ ഉപയോഗിച്ചാണ്. ഒരു ഫീച്ചർ ഫോണിൽ നിന്ന് ഒരു സ്മാർട്ട്‌ഫോണിലേക്ക് മാറുവാനായി ആഗ്രഹിക്കുന്നവർക്കും ആദ്യമായി ഫോൺ ഉപയോഗിക്കുന്നവരെയുമാണ് ഈ ഹാൻഡ്‌സെറ്റ് ലക്ഷ്യമിടുന്നത്.

Best Mobiles in India

English summary
Xiaomi has launched successor of its most-popular smartphone in India Redmi 6A. Dubbed Redmi 7A, the smartphone's tagline is 'Smart Desh ka Smartphone'. Redmi 6A launched with the tag line 'Desh ka Naya smartphone' in September 2018 at Rs 5,999. Redmi 7A is fourth iteration of the company's bestselling smartphone series since its debut in 2017.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X