വെറും 1999 രൂപക്ക് 4ജി ആൻഡ്രോയിഡ് ഫീച്ചർ ഫോണുമായി ഷവോമി! സവിശേഷതകൾ അതിഗംഭീരം!!

By GizBot Bureau

  ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച ജിയോ ഫോണിന് വെല്ലുവിളി ഉയർത്താൻ സമാന സവിശേഷതകളുമായി ഒരു 4ജി ഫീച്ചർ ഫോൺ എത്തുന്നു. അതും രാജ്യത്ത് ഏറ്റവുമധികം സ്മാർട്ഫോണുകൾ വിറ്റൊഴിച്ചുകൊണ്ടിരിക്കുന്ന ഷവോമിയിൽ നിന്ന്. ഏതൊരു ഷവോമി ആരാധകനും ഒരിക്കലെങ്കിലും വാങ്ങാനും ഉപയോഗിച്ച് നോക്കാനും സാധ്യതയുള്ള സവിശേഷതകളും വിലയുമായാണ് ഈ ഫോൺ എത്തുന്നത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  1999 രൂപയുടെ ഷവോമി 4ജി ഫീച്ചർ ഫോൺ

  Qin Ai എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞുഫോൺ നിലവിൽ ചൈനയിൽ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത് എങ്കിലും തീർച്ചയായും ഉടൻ തന്നെ ഇന്ത്യയിലും എത്തും എന്ന് ഉറപ്പിക്കാം. 4ജി LTE, VoLTE സവിശേഷതകളോടെ എത്തിയിരിക്കുന്ന ഈ ഫോണിന് ചൈനയിൽ വിലയിട്ടിരിക്കുന്നത് 199 യുവാൻ (ഏകദേശം 2000 രൂപ) ആണ്.

  ഫീച്ചർ ഫോണുകളിൽ അധികം കണ്ടിട്ടില്ലാത്ത ഗംഭീര സവിശേഷതകൾ

  • 4G LTE, VoLTE പിന്തുണ
  • Android OS അടിസ്ഥാനമാക്കിയ (മോക്കർ 5 OS)
  • 17 ഭാഷകളിലേക്ക് തൽസമയ വിവർത്തനം (കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സാധിക്കും)
  • ക്യാമറ ഇല്ല എന്നതിനാൽ സ്വകാര്യതക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളുകൾക്ക് നല്ലതാണ്
  • യൂണിവേഴ്സൽ ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ
  • ചാർജുചെയ്യുന്നതിനും ഡാറ്റ സമന്വയിപ്പിക്കുന്നതിനുമായി USB ടൈപ്പ് സി പോർട്ട്
  • 1480 mAh ബാറ്ററി

  ഡിസ്പ്ളേ, പ്രൊസസർ, മെമ്മറി

  2.8 ഇഞ്ച് കളർ ഡിസ്പ്ളേയിൽ എത്തുന്ന ഫോണിന് 320 x 240 പി[പിക്സൽ റെസൊല്യൂഷൻ ആണുള്ളത്. ARM Cortex ക്വാഡ് കോർ പ്രൊസസറിൽ എത്തുന്ന 1.3 ജിഗാ ഹെഡ്‌സ് ക്ലോക്ക് സ്പീഡും 256 എംബി റാമും 512 എംബി മെമ്മറിയുമാണ് മറ്റു പ്രധാന സവിശേഷതകൾ. ഒപ്പം T4 കീബോർഡും ഫോണിലുണ്ട്.

  മറ്റു സവിശേഷതകൾ

  രണ്ടു സ്ലോട്ടുകളാണ് ഫോണിന് ഉള്ളത്. രണ്ടിലും സിം കാർഡുകൾ ഇടാം അല്ലെങ്കിൽ ഒന്നിൽ സിം കാർഡും ഒന്നിൽ മെമ്മറി കാർഡും ഇട്ടും ഉപയോഗിക്കാം. ഒപ്പം AC3 1511 സ്പീക്കറും 3.5 എംഎം ഓഡിയോ ജാക്കും ഫോണിലുണ്ട്. ഇതേ ഫോണിന്റെ തന്നെ 2ജി മാത്രം പിന്തുണയ്ക്കുന്ന ഒരു വേരിയന്റ് കൂടെയുണ്ട്. MediaTek MT6260A ARM Cortex A7 പ്രോസസറിൽ 8 എംബി റാമിൽ 16 എംബി മെമ്മറിയിൽ ആണ് ഈ മോഡൽ എത്തുന്നത്.

  ആൻഡ്രോയിഡ് പിന്തുണ

  Qin Ai ഫോൺ എത്തുന്നത് ആൻഡ്രോയിഡ് പിന്തുണയോടെയാണെന്ന് മുകളിൽ പറഞ്ഞല്ലോ. ഈ ഫോണിനായി രൂപകൽപ്പന ചെയ്ത പ്രത്യേക ആൻഡ്രോയ്ഡ് കസ്റ്റം ഒഎസ് ആയിരിക്കും ഇത്. എന്നാൽ നിലവിൽ ചൈനയിൽ മാത്രമായതിനാൽ ഗൂഗ്ൾ പ്ളേ സ്റ്റോർ പിന്തുണ ഉണ്ടാവില്ല. എന്നാൽ ഇന്ത്യയിൽ എത്തുകയാണെങ്കിൽ തീർച്ചയായും ആൻഡ്രോയിഡ് പ്ളേ സ്റ്റോർ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.

  ലോകം മൊത്തം ഭീതി പരത്തിയ 10 ചിത്രങ്ങൾ! കഴിവതും ഇവ തനിയെ കാണാതിരിക്കുക!

  10. താഴേക്ക് പോകരുത്!

  ഒരു വീടിന്റെ അടിത്തറയിൽ നിന്നും എടുക്കപ്പെട്ടതാണ് ഈ ചിത്രം. ആ വീടും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഒന്നും തന്നെ അത്തരം പ്രശസ്തമല്ല എങ്കിലും ഈ ചിത്രം ഏറെ പ്രശസ്തവും അതിലേറെ ഭീതിജനകവുമാണ്. ഇനി ആരെങ്കിലും ഒരു മുഖമൂടി ധരിച്ചെടുത്ത വ്യാജ ചിത്രം ആണ് എങ്കിൽ കൂടെ കാണുന്നവന്റെ മനസ്സിൽ ഒരു പേടിയുണ്ടാക്കും എന്ന് തീർച്ച.

  9. മുകളിലൊട്ടും പോകരുത്!

  The Grudge സിനിമ ഓർമ്മയില്ലേ.. അത് കണ്ടവരെ സംബന്ധിച്ചെടുത്തോളം ഏറെ പേടിപ്പെടുത്തിയിട്ടുണ്ടാകാൻ സാധ്യതയുള്ള രംഗമാണ് അതിലെ ആത്മാവ് സ്റ്റെപ്പുകൾ ഇറങ്ങി വരുന്ന രംഗം. അതിനോട് സമാനമായി തോന്നുന്ന ചിത്രമാണ് ഇത് എന്നതിനാൽ ഈ ചിത്രവും നിങ്ങളെ ഒന്ന് പേടിപ്പിച്ചേക്കാം. പ്രതേകിച്ചും ഇത് യഥാർത്ഥ ചിത്രം ആണെന്ന വാദം ഇന്നും നിലനിൽക്കെ.

  8. പേടിപ്പിക്കുന്ന ഇരട്ടകൾ!

  ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല എന്ന് തോന്നുന്നു. കണ്ടമാത്രയിൽ തന്നെ കാണുന്നവന്റെ മനസ്സിൽ അല്പം ഞെട്ടൽ ഈ ചിത്രം ഉളവാക്കും. ഒരു യുട്യൂബ് ഫൗണ്ട് ഫൂട്ടേജ് വിഡിയോയിൽ നിന്നുമാണ് ഈ ചിത്രം വന്നിരിക്കുന്നത്.

  (ചിത്രം: യുട്യുബ്)

   

  7. ഇതെന്ത് ജീവി??

  ദുർമന്ത്രവാദത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഏറെ പ്രസിദ്ധനായ ഒരാളാണ് ഈ ചിത്രത്തിൽ കാണുന്ന ഗെറാൾഡ് ഗാർഡ്നർ. ഇദ്ദേഹം ഒരു പൈശാചിക ശക്തിയെ വിളിച്ചുവരുത്തി വരുതിയിൽ വരുത്തുന്നതിന്റെ ചിത്രം എന്ന നിലയിലാണ് ഈ ഫോട്ടോ ഏറെ പ്രശസ്തമായത്. ഈ ചിത്രം രാത്രി മുറിയിൽ ഇരുട്ടിൽ കണ്ടുനോക്കൂ.. നിങ്ങൾ പേടിക്കുമോ ഇല്ലയോ എന്ന് അപ്പോൾ അറിയാം.

  (ചിത്രം: tumblr.com)

   

  6. ഈ ചിത്രം എങ്ങനെയുണ്ട്?

  പഴയ കാലത്തെ പല ചിത്രങ്ങളും ഇത്തരത്തിൽ നമ്മളെ പേടിപ്പെടുത്താൻ കെൽപ്പുള്ളവയാണ്. അതിൽ ഒന്നാണ് ഈ ചിത്രം. ഇതുമായി ബന്ധപ്പെട്ട കഥകളും മറ്റും പലവിധമാണെങ്കിലും പലപ്പോഴും അതൊന്നും അറിയേണ്ട ആവശ്യം തന്നെ വരില്ല, ഈ ചിത്രം തന്നെ ഇരുട്ടത്ത് കണ്ടാൽ മതിയാകും ഒന്ന് ഞെട്ടാൻ.

  (ചിത്രം: livejournal.com)

   

  5. ആരായിരിക്കും ഇത്?

  ആരായിരിക്കും ഈ ചിത്രത്തിൽ കാണുന്നത്? അല്ലെങ്കിൽ എന്താണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്??. ഒറ്റ ചോദ്യത്തിൽ നമുക്ക് ഉത്തരം പറയാൻ പറ്റില്ല. വെറും വ്യാജം എന്ന് മാത്രം പറഞ്ഞുകൊണ്ട് തള്ളിക്കളയാൻ വരട്ടെ, ഇരുട്ടിൽ ഒറ്റക്ക് ഈ ചിത്രം കണ്ടുനോക്കൂ.. ഒരുപക്ഷെ നിങ്ങൾ പേടിച്ചേക്കും.

  (ചിത്രം: യുട്യൂബ്)

   

  4. ഈ കുട്ടിയുടെ കൂടെ കളിക്കുന്നുവോ??

  ഈ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെയാണ്: ഈ കുട്ടിക്ക് ഒരു പാവയെ കിട്ടി. തുടർന്ന് അതുമായി കളിക്കുകയും അതിനോട് സംസാരിക്കുകയും എല്ലാം ചെയ്ത കുട്ടി എപ്പോഴും അതിനോട് ചേർന്നായി കിടപ്പും സഹവാസവും. ഒരു ദിവസം കുട്ടിയുടെ മുറിയിലേക്ക് കയറിയ മാതാപിതാക്കൾ കണ്ടത് പാവയുടെ തലയെടുത്ത് കുട്ടി തന്റെ തല മാറ്റി അവിടെ വെച്ച കാഴ്ചയാണ്. എങ്ങനെയുണ്ട് കഥ?

  (ചിത്രം: യുട്യൂബ്)

   

  3. പ്രേതബാധ കൂടിയ സ്ത്രീ

  കണ്ടതിൽ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ഈ ഫോട്ടോ. പ്രേത ബാധ കൂടിയ ഒരു സ്ത്രീയുടെ ചിത്രം പോലെയാണ് ഈ ചിത്രം നമുക്ക് മനസ്സിലാക്കാൻ പറ്റുക. ഈ ഫോട്ടോ ഉള്ളതാണോ ഇല്ലാത്തതാണോ എന്ന കാര്യം നമുക്ക് വിടാം. എങ്കിൽ പോലും അതിഭയാനകം തന്നെയായിരിക്കും ഈ ചിത്രം. കണ്ടിട്ട് പേടി വരുന്നില്ല എന്ന് തോന്നുന്നവർ നേരത്തെ പറഞ്ഞ പോലെ രാത്രി സ്വന്തം മുറിയിൽ ഒറ്റക്ക് ഇരുട്ടിൽ ഒന്ന് കണ്ടു നോക്കൂ..

  (ചിത്രം: tumblr.com)

   

  2. ഈ ചിത്രം നിങ്ങളിൽ എത്രയാളുകൾ കണ്ടിട്ടുണ്ട്?

  ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് യാതൊരു കെട്ടുകഥകളും ഇല്ല. കാരണം ഇതൊരു സിനിമയിലെ രംഗമാണ്. കണ്ടവർക്കറിയാം. Grave Encounters എന്ന ഫൗണ്ട് ഫൂട്ടേജ് ഹൊറർ സിനിമയിലെ ഈ രംഗം കണ്ട ഏതൊരാളുടെയും മനസ്സിൽ നിന്നും അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. ഈ ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കിയാ ശേഷം വെറുതെ മനസ്സിൽ ഇതിനെ കുറിച്ച് ആലോചിച്ചു നോക്കൂ..

  (ചിത്രം: tumblr.com)

   

  1. ആരാണിവൾ??

  കാലിഫോർണിയയിലെ La LLorena എന്ന പ്രേതബാധയുള്ള വീട്ടിൽ നിന്നും എടുത്തതാണ് ഈ ചിത്രം. പേടിക്കേണ്ട, ഇത് ഒറിജിനൽ അല്ല. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി രൂപകൽപ്പന ചെയ്ത ഒരു രംഗത്തിന്റെ ചിത്രമാണിത്. ഒരുപാട് കാലമായി ഈ ചിത്രം ഇന്റർനെറ്റിൽ ചുറ്റിത്തിരിയുന്നുണ്ടെങ്കിലും പലർക്കും ഇതിന്റെ ഉറവിടം അറിയില്ലായിരുന്നു. സംഭവം ഉണ്ടാക്കിയെടുത്തതാണെങ്കിലും പേടിപ്പെടുത്തുന്നതിൽ ഈ ചിത്രത്തിന് തന്നെയിരിക്കട്ടെ ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനം.

  ഈ ചിത്രങ്ങൾ കണ്ടിട്ട് നിങ്ങളിൽ എത്ര പേര് പേടിച്ചു? അതോ ഇതൊക്കെ എന്ത്, ഇതിലും വലുത് കണ്ടിട്ട് പേടിച്ചില്ല എന്നുപറയുകയാണെങ്കിൽ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. നിങ്ങളുടെ ധൈര്യം അപാരം തന്നെ. എന്നാൽ എല്ലാവരും അതുപോലെ ആവണം എന്നില്ല. പേടിച്ചവർക്കും പേടിക്കാത്തവർക്കും എന്തുതന്നെ ആയാലും അഭിപ്രായങ്ങൾ താഴെ പങ്കുവെക്കാം.

  ഈ പറഞ്ഞതെല്ലാം അതിന്റേതായ ലാഘവത്തിൽ മാത്രം എടുക്കുക. ഒരിക്കലും ഇതിനോട് ഗൗരവകരമായ ഒരു സമീപനം പുലർത്താതിരിക്കുക. ഇവയിൽ പലതും വ്യാജമാണെന്ന് നമുക്കറിയാം. അത് മനസ്സിലിരിക്കട്ടെ..

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Xiaomi launches the Qin Ai Phone with 4G LTE and Android OS for Rs 1,999
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more