ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം തുടർന്ന് ഷവോമി

|

2022ന്റെ ആദ്യ പാദത്തിലും ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ കുതിപ്പ് തുടരുകയാണ്. ഈ വർഷത്തെ ആദ്യ പാദത്തിൽ 38 മില്യൺ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ ആകെ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉണ്ടായതിലും 2 ശതമാനം അധിക വിൽപ്പനയാണ് 2022ലെ ആദ്യ പാദത്തിൽ നടന്നത്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഷവോമി ആധിപത്യം തുടരുകയാണ്. 2022ന്റെ ആദ്യ പാദത്തിൽ 8 ദശലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഒന്നാം സ്ഥാനം നില നിർത്തിയെങ്കിലും വിൽപ്പനയിൽ നേരിയ ഇടിവും നേരിട്ടു. 2021ലെ നാലാം ക്വാർട്ടറിലും ഷവോമി തിരിച്ചടി നേരിട്ടിരുന്നു.

യൂണിറ്റുകൾ

2022 ആദ്യ പാദത്തിൽ 6.9 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച സാംസങ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഏറ്റവും വളർച്ചയുള്ളത് റിയൽമിയ്ക്കാണ്. 2021നേക്കാളും 40 ശതമാനം കൂടുതൽ സ്മാർട്ട്ഫോണുകളാണ് റിയൽമി 2022ലെ ആദ്യ പാദത്തിൽ വിറ്റഴിച്ചത്. 6 മില്യൺ സ്മാർട്ട്ഫോണുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിയൽമി ഇന്ത്യയിൽ വിറ്റഴിച്ചത്. വിവോയും ഓപ്പോയും 2022ലെ ആദ്യ മൂന്ന് മാസത്തിനിടെ യഥാക്രമം 5.7 മില്യൺ, 4.6 മില്യൺ യൂണിറ്റുകൾ ഷിപ്പ് ചെയ്തു. വിവോ നാലാം സ്ഥാനത്തും ഓപ്പോ അഞ്ചാം സ്ഥാനത്തുമാണ്.

വില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾവില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

2022 ക്വാർട്ടർ 1 സ്‌മാർട്ട്‌ഫോൺ ബ്രാൻഡ് റാങ്കിങ്

2022 ക്വാർട്ടർ 1 സ്‌മാർട്ട്‌ഫോൺ ബ്രാൻഡ് റാങ്കിങ്

 

  • ഷവോമി- 8 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു
  • സാംസങ് - 6.9 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു
  • റിയൽമി- 6 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു
  • വിവോ- 5.7 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു
  • ഓപ്പോ- 4.6 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു
  • മറ്റുള്ളവ- 6.7 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു
    • ആകെ - 38 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു
    • സ്മാർട്ട്ഫോൺ

      കൊവിഡ് കാലത്ത് പോലും ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി രണ്ട് അക്ക ശതമാനം വളർച്ച നേടിയിരുന്നു. അതിനാൽ തന്നെ ഇന്ത്യയെപ്പോലുള്ള ഒരു വിപണിയെ സംബന്ധിച്ചിടത്തോളം ഇത് ഈ വർഷത്തിന്റെ മികച്ച തുടക്കമല്ലെന്നാണ് വിലയിരുത്തൽ. വിതരണ ശൃംഖല നേരിട്ട വെല്ലുവിളികൾ കമ്പനികളെ ഈ ഘട്ടത്തിൽ ബാധിച്ചിരുന്നു. ലോ എൻഡ് മോഡലുകൾക്ക് വേണ്ടിയുള്ള കമ്പോണന്റ്സ് ഫാക്റ്ററികളിലേക്ക് എത്തിക്കുന്നതിലും ഷവോമി, വിവോ പോലെയുള്ള മുൻനിര ബ്രാൻഡുകൾ തടസങ്ങൾ നേരിട്ടു. ഇതേ സമയം തന്നെ റിയൽമി, ടെക്നോ, ഐടെൽ തുടങ്ങിയ ബ്രാൻഡുകൾക്ക് ലോ എൻഡ് മോഡൽ കമ്പോണന്റ്സ് സപ്ലൈ നില നിർത്താനും മാർക്കറ്റ് ലീഡർമാരുമായി മത്സരിക്കാനും കഴിഞ്ഞു.

      വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം53 5ജി ഇന്ത്യയിൽ, വില 23,999 രൂപ മുതൽവിപണി പിടിക്കാൻ സാംസങ് ഗാലക്സി എം53 5ജി ഇന്ത്യയിൽ, വില 23,999 രൂപ മുതൽ

      സ്മാർട്ട്ഫോൺ ബ്രാൻഡുകൾ

      സപ്ലൈ ചെയിനുകളുടെ തടസം പരിഹരിക്കാൻ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ശ്രമം തുടരുകയാണ്. രണ്ടാം പാദത്തിൽ കൂടുതൽ വിൽപ്പനയാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. ഡിവൈസ് പെനട്രേഷൻ കുറവുള്ള ചെറു നഗരങ്ങളും പട്ടണങ്ങളുമാണ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ലക്ഷ്യമിടുന്നത്. ഫെസ്റ്റിവൽ സീസൺ ലക്ഷ്യമിട്ടും കമ്പനികൾ ഉത്പാദനം കൂട്ടുകയാണ്. 2022ൽ സ്മാർട്ട്ഫോൺ കമ്പനികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഡിവൈസുകളുടെ വില അഫോർഡബിൾ ആയി നില നിർത്തുക എന്നതാണ്. എക്കാലത്തെയും ഉയർന്ന എണ്ണവില, 14.6 ശതമാനത്തിൽ എത്തി നിൽക്കുന്ന വിലപ്പെരുപ്പവും എല്ലാം തിരിച്ചടിയാകുന്നുണ്ട്. എന്നാൽ ഉപഭോക്താക്കൾ അവരുടെ സ്‌മാർട്ട്‌ഫോണുകളെ കൂടുതലായി ആശ്രയിക്കുന്നതിനാൽ, പേയ്‌മെന്റ് സ്‌കീമുകൾ ഉപയോഗിച്ച് അവരെ ആകർഷിക്കുന്നത് എളുപ്പമല്ലാതെയും ആയിരിക്കുന്നു.

      വിപണി

      2022ൽ വിപണി നില നിർത്താൻ മിഡ് റേഞ്ച്, ലോ എൻഡ് സെഗ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വിലയിരുത്തലുകൾ. മാസ്സ് മാർക്കറ്റുകളിൽ ഊന്നിയാകും സ്മാർട്ട്ഫോൺ വിപണിയുടെ വളർച്ചയെന്നും കരുതപ്പെടുന്നു. അവൈലബിളിറ്റി, അഫോർഡബിളിറ്റി, അട്രാക്റ്റീവ്നെസ് എന്നിവയും സ്മാർട്ട്ഫോൺ വിപണിയിൽ നിർണായകമാകും. കൊവിഡാനന്തരം വലിയ വളർച്ചയാണ് രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി പ്രതീക്ഷിക്കുന്നത്. വരും പാദങ്ങളിൽ കൂടുതൽ മികച്ച പ്രകടനവും വിപണിയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.

      20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The smartphone market in India continues to grow in the first quarter of 2022. In the first quarter of this year, a total of 38 million smartphones were sold in India. Sales in the first quarter of 2022 were 2 percent higher than in the same period last year. Xiaomi continues to dominate the Indian smartphone market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X