ഇന്ത്യയിൽ ഉടൻ തന്നെ ഷവോമി എംഐ 10 ലൈറ്റ് അവതരിപ്പിക്കും: വിശദാംശങ്ങൾ

|

എംഐ സീരീസ് ബ്രാൻഡിംഗിന് കീഴിൽ കൂടുതൽ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഈ വർഷം ആദ്യം ഷവോമി സ്ഥിരീകരിച്ചിരുന്നു. അതിൻറെ ആദ്യ തെളിവാണ് എംഐ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ. എംഐ പേരോടുകൂടി നെയിംടാഗ് ഉപയോഗിച്ച് കൂടുതൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും. ഈ സ്മാർട്ഫോണിനെ കുറിച്ച്‌ സംബന്ധിച്ച വിശദാംശങ്ങൾ ഇപ്പോൾ ചോർന്നിരിക്കുകയാണ്. ഇത് ഒരു പുതിയ സ്മാർട്ട്ഫോണല്ല, മറിച്ച് യൂറോപ്യൻ വിപണിയിൽ നിന്നുള്ള മറ്റൊരു പുനർനാമകരണം ചെയ്ത ഉപകരണമാണ്. ഇതിനെ എംഐ 10ഐ എന്ന് വിളിക്കുന്നു. ഇത് പുനർനാമകരണം ചെയ്ത എംഐ നോട്ട് 10 ലൈറ്റ് മാത്രമാണ്.

 

എംഐ 10ഐ

എംഐ 10ഐ യുടെ ലോഞ്ച് സംബന്ധമായ വിവരങ്ങൾ ലഭിച്ചത് ഗിസ്‌മോചിനയിൽ നിന്നുള്ള റിപ്പോർട്ടിൽ നിന്നാണ്. @_The_tech_guy കോഡുകളിൽ കണ്ടെത്തിയ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് ഷാവോമി ഉടൻ തന്നെ ഇന്ത്യയിൽ ഒരു ഫോൺ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നുവെന്നാണ്. എംഐ നോട്ട് 10 ലൈറ്റിന്റെ ഒരു വകഭേദമായി കോഡ് മി 10ഐ പട്ടികപ്പെടുത്തുന്നു. അതുവഴി ഇന്ത്യയിൽ ഈ ഫോണിന് വരുന്ന ഒരുപോലത്തെ പേരുമാറ്റാൻ നിർദ്ദേശിക്കുന്നു. സവിശേഷതകളും ലോഞ്ച് തീയതിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മിഡ്‌റേഞ്ച് സ്മാർട്ഫോൺ

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്മാർട്ഫോൺ ബ്രാൻഡുകൾ 30,000 രൂപയിൽ താഴെയുള്ള മിഡ്‌റേഞ്ച് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധയേറിയതാണ് വൺപ്ലസ് നോർഡ്, കൂടാതെ ഒരു പുതിയ ഉപകരണം കൂടി അവതരിപ്പിക്കുവാൻ ഷവോമി ആഗ്രഹിക്കുന്നു. 30,000 രൂപയുടെ സെഗ്‌മെന്റിൽ ഷവോമിയുടെ ഓഫറായി ഇരിക്കുന്ന എംഐ 10ഐ ഒരുപക്ഷെ ഈ മിഡ്റേഞ്ചിൽ വന്നേക്കാം. കൂടുതൽ ആകർഷകമാക്കാൻ 20,000 രൂപയ്‌ക്ക് അടുത്തുവരുന്ന ഒരു വില ഇതിന് വന്നേക്കാം.

പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി
 

പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി

ഷവോമിയുടെ ബജറ്റ് എ-സീരീസ് ഫോൺ ആൻഡ്രോയിഡ് ഒഎസുമായി ഓഗസ്റ്റിൽ അവതരിപ്പിച്ചേക്കും. ഈ ലോഞ്ച് സ്ലോട്ട് ഇപ്പോൾ എംഐ 10ഐക്കായി ഉപയോഗിക്കും. അതിനാൽ, ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ എംഐ 10ഐ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഷവോമി എംഐ 10ഐ: സവിശേഷതകൾ

ഷവോമി എംഐ 10ഐ: സവിശേഷതകൾ

എംഐ 10ഐ എന്ന് പേരുമാറ്റിയ എംഐ നോട്ട് 10 ലൈറ്റ് ആകാമെന്നതിനാൽ വരുന്ന ഫോണിന്റെ സവിശേഷതകളും ഒന്നുതന്നെയാകാം. എംഐ നോട്ട് 10 ലൈറ്റിന് ചിലവില്ലാതെ ചില പ്രീമിയം സവിശേഷതകൾ ഉള്ളതിനാൽ ഇത് ഒരു നല്ല കാര്യമാണ്. 4 ജി സ്മാർട്ഫോണായി യൂറോപ്പിൽ ലോഞ്ച് ചെയ്ത ഈ ഫോൺ ഇന്ത്യൻ വിപണിയിലും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജും, സ്നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റും എംഐ 10ഐക്ക് ഉണ്ടായിരിക്കാം.

സ്നാപ്ഡ്രാഗൺ 730 ജി

ഈ ഫോണിന് വശത്തേക്ക് വളഞ്ഞ അരികുകളുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ ലഭിച്ചേക്കാം. മുൻ ക്യാമറ പിടിക്കാൻ മുകളിൽ ഒരു ചെറിയ നാച്ച് ഉണ്ടാകും. പിന്നിൽ, ചതുരാകൃതിയിലുള്ള മൊഡ്യൂളുള്ള ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ട്. 5,260 mAh ബാറ്ററിയെ ആശ്രയിക്കുന്ന ഫോണിന് 30W ഫാസ്റ്റ് ചാർജിംഗ് ലഭിക്കും. യൂറോപ്യൻ മോഡലിലെ ക്യാമറകളെ സംബന്ധിച്ചിടത്തോളം, 64 മെഗാപിക്സൽ സോണി IMX686 സെൻസറാണ് പിന്നിലെ ക്യാമറയിലെ പ്രധാന യൂണിറ്റ്.

എംഐ 10ഐ ലോഞ്ച് ഇന്ത്യയിൽ

ഇതിനൊപ്പം 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും ഉണ്ട്. 5 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഇവിടെ കാണാം. മുൻ ക്യാമറ 16 മെഗാപിക്സൽ സെൻസർ ഉപയോഗിക്കുന്നു. ഇതേ ക്യാമറകൾ ഇന്ത്യയിലെ മി 10ഐ യിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
More manufacturers have launched midrange phones on the market in the last few weeks, under Rs 30,000. The most notable was the OnePlus Nord and Xiaomi will want to tackle that with a new product. The Mi 10i will do the job, sitting in the sub-Rs 30,000 segment as offering by Xiaomi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X