ഷവോമി എംഐ 10 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്; ഇന്ത്യയിൽ വരുന്ന വില, വിൽപ്പന ഓഫറുകൾ
എംഐ 10 ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വഴി നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഷവോമിയുടെ എംഐ ഇന്ത്യ ട്വിറ്റർ ഹാൻഡിൽ വഴി ഈ വിൽപന ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മുമ്പ് ഇന്ത്യയിൽ ആമസോൺ, എംഐ.കോം എന്നിവയിലൂടെ മാത്രമേ ഈ സ്മാർട്ട്ഫോൺ ലഭ്യമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് റീട്ടെയിലർമാരുടെ പട്ടികയിൽ ഈ ഹാൻഡ്‌സെറ്റ് ചേർത്തിട്ടുണ്ട്. 128 ജിബി സ്റ്റോറേജും 256 ജിബി സ്റ്റോറേജ് വേരിയന്റും വരുന്ന ഈ ഫോൺ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാൻ ഇപ്പോൾ ലഭ്യമാണ്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ SoC, ഉയർന്ന പുതുക്കൽ നിരക്കിലുള്ള വളഞ്ഞ ഡിസ്‌പ്ലേ എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ വില്പനയ്ക്കായി വരുന്നു.

ഇന്ത്യയിൽ എംഐ 10: വില, ലഭ്യത
എംഐ 10 ന് ഇന്ത്യയിൽ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയും, 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 54,999 രൂപയും വില വരുന്നു. ഈ രണ്ട് വേരിയന്റുകളും ഫ്ലിപ്കാർട്ട്, ആമസോൺ, എംഐ.കോം തുടങ്ങിയ ഓൺലൈൻ വിൽപന കേന്ദ്രങ്ങളിൽ ലഭ്യമാണ്. കോറൽ ഗ്രീൻ, ട്വിലൈറ്റ് ഗ്രേ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. എംഐ 10 ൽ ഫ്ലിപ്പ്കാർട്ടിന് ചില വിൽപ്പന ഓഫറുകളും ലഭ്യമാണ്.
ഇന്ത്യയിൽ എംഐ 10: വിൽപ്പന ഓഫറുകൾ
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ഈ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം കിഴിവ് ലഭിക്കുന്നു. കൂടാതെ, പ്രതിമാസം 5,278 രൂപയിൽ ആരംഭിക്കുന്ന ചിലവില്ലാത്ത ഇഎംഐ പ്ലാനുകളും ലഭ്യമാണ്. 256 ജിബി സ്റ്റോറേജ് മോഡലിന് എക്‌സ്ചേഞ്ച് വഴി 16,200 രൂപ വരെ കിഴിവ് ലഭിക്കുന്നു.

എംഐ 10: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) എംഐ 10 ആൻഡ്രോയിഡ് 10 എംഐയുഐഐ 11ൽ പ്രവർത്തിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) 3 ഡി കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് പുതുക്കൽ നിരക്ക്, 180 ഹെർട്സ് ടച്ച്-സാമ്പിൾ റേറ്റ്, 19.5: 9 ആസ്പെക്ടറ്റ് റേഷിയോ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. 1,120 നിറ്റ് പീക്ക് ബ്രൈറ്റ്നസാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രശസ്തി. 8 ജിബി എൽപിഡിഡിആർ 5 റാമിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് എംഐ 10ന്റെ മികച്ച പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നത്.

ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്ക്കായി 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ സെൻസർ, എഫ് / 2.4 വൈഡ് ആംഗിൾ ലെൻസ്, 123 ഡിഗ്രി കാഴ്‌ചയുള്ള ഒരു ജോഡി എഫ് / 2.4 ലെൻസുകളുള്ള 2 മെഗാപിക്സൽ ക്യാമറകൾ ഈ സ്മാർട്ഫോണിൽ കൊണ്ടുവരുന്നു. സെൽഫികൾ പകർത്തുവാൻ എംഐ 10 ന് മുൻവശത്ത് 20 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു, സ്ക്രീനിന്റെ മുകളിൽ ഇടത് കോണിലുള്ള പഞ്ച്-ഹോൾ കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

എംഐ 10 ന് 256 ജിബി വരെ യുഎഫ്‌എസ് 3.0 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 30W ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 4,780 എംഎഎച്ച് ബാറ്ററിയാണ് എംഐ 10ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും വരുന്നു.


Click it and Unblock the Notifications







