ഷവോമി എംഐ 10ന് ഏറ്റവും പുതിയ ഗ്രേ കളർ വേരിയൻറ് ലഭിച്ചു: വില, ലഭ്യത, സവിശേഷതകൾ
എംഐ 10 ന് പുതിയ ഗ്രേ കളർ വേരിയൻറ് കൂടി ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. ഫെബ്രുവരിയിൽ ചൈനയിൽ ആദ്യം മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ഫോൺ പുറത്തിറക്കി. ഏതാനും മാസങ്ങൾക്ക് ശേഷം മെയിലാണ് ഷവോമിയുടെ എംഐ 10 ഇന്ത്യയിൽ അവതരിപ്പിച്ചത്. കൺട്രി സ്റ്റൈൽ എലഗന്റ് ഗ്രേ എന്ന പേര് വരുന്ന ഈ ഗ്രേ വേരിയന്റിന് ഒരു മാറ്റ് ഫിനിഷും ഉണ്ട്. ഈ പുതിയ കളർ വേരിയൻറ് എംഐ10 ൽ മാത്രമേ ലഭ്യമാകൂന്നുള്ളൂ, എന്നാൽ എംഐ10 പ്രോയുടെ ഒരു വേരിയന്റായി ഈ നിറത്തിൽ ലഭ്യമല്ല. ഇവ രണ്ടും ചൈനീസ് കമ്പനിയിൽ നിന്നുള്ള ഫ്രന്റ്ലൈൻ സീരീസിന്റെ ഭാഗമായി വരുന്ന സ്മാർട്ഫോണുകളാണ്.

എംഐ 10 ഗ്രേ വേരിയൻറ്: വില, ലഭ്യത
കമ്പനിയുടെ ചൈനീസ് വെബ്‌സൈറ്റ് പ്രകാരം, എംഐ 10 ന്റെ ഗ്രേ വേരിയൻറ് ചൈനയിൽ മാത്രമേ ലഭ്യമാകൂ. അടിസ്ഥാന 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് മോഡലിന് ഏകദേശം 43,350 രൂപയാണ് രാജ്യത്ത് വില വരുന്നത്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ കൂടി ഈ സ്മാർട്ഫോണിൽ വാഗ്ദാനം ചെയ്യുന്നു - 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെയാണ് വരുന്നത്. ചൈനയിലെ ഉപഭോക്താക്കൾക്ക് ടൈറ്റാനിയം സിൽവർ ബ്ലാക്ക്, ഐസ് സീ ബ്ലൂ, പീച്ച് ഗോൾഡ് തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാം.

ഇന്ത്യയിൽ, കോറൽ ഗ്രീൻ, ട്വിലൈറ്റ് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. പുതിയ കൺട്രി സ്റ്റൈൽ എലഗന്റ് ഗ്രേ ഓഫറുമായി താരതമ്യപ്പെടുത്തുമ്പോൾ ട്വിലൈറ്റ് ഗ്രേ നിറത്തിന് ഡാർക്ക് ഷാഡോയുണ്ട്. എംഐ 10 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയും, ഇന്ത്യയിലെ 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 54,999 രൂപയുമാണ് വില വരുന്നത്.

എംഐ 10: സവിശേഷതകൾ
പുതിയ വേരിയന്റിന്റെ സവിശേഷതകൾ മുമ്പ് അവതരിപ്പിച്ച മോഡലുകൾക്ക് സമാനമാണ്. ആൻഡ്രോയിഡ് 10ൽ എംഐയുഐ 11 നൊപ്പം എംഐ 10 പ്രവർത്തിക്കുന്നു. ഫോണിനായുള്ള എംഐയുഐ 12 അപ്‌ഡേറ്റ് ആദ്യഘട്ടത്തിൽ പുറത്തിറങ്ങി എന്നത് ശ്രദ്ധേയമാണ്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) 3 ഡി കർവ്ഡ് ഇ 3 അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച്-സാംപ്ലിംഗ് നിരക്ക്, 19.5: 9 ആസ്പെക്ട് റേഷിയോ, 1,120 നൈറ്റിന്റെ പരമാവധി തെളിച്ചം എന്നിവയാണ് എംഐ 10 സവിശേഷതകൾ. 12 ജിബി വരെ റാമും ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പോസസ്സറാണ് ഈ ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് .

ഒപ്റ്റിക്‌സിന്റെ കാര്യത്തിൽ, 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ സെൻസർ, എഫ് / 2.4 വൈഡ് ആംഗിൾ ലെൻസ്, 123 ഡിഗ്രി കാഴ്‌ചയുള്ള ഒരു ജോഡി എഫ് / 2.4 ലെൻസുകളുള്ള 2 മെഗാപിക്സൽ ക്യാമറകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണം എംഐ 10ൽ വരുന്നു. സെൽഫികൾ പകർത്തുവാൻ സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥിതിചെയ്യുന്ന പഞ്ച്-ഹോൾ കട്ട്ഔട്ടിൽ 20 മെഗാപിക്സൽ ക്യാമറ സെൻസർ സ്ഥാപിച്ചിരിക്കുന്നു.

വികസിപ്പിക്കാനാകാത്ത 256 ജിബി വരെ യുഎഫ്എസ് 3.0 സ്റ്റോറേജാണ് എംഐ 10ൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 30W ഫാസ്റ്റ് വയർ, വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 4,780 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.


Click it and Unblock the Notifications








