Home
Mobile

ഷവോമി എംഐ 10 സീരീസ് ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഷവോമിയുടെ എംഐ 10 സീരീസ് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി എംഐ 10 ടി എന്നും ഷവോമി എംഐ 10 ടി പ്രോ സ്മാർട്ഫോണുകൾ വരുന്നതായി റിപ്പോർട്ടുകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറെ ജനപ്രീതി നേടിയിരിക്കുന്ന ഷവോമിയുടെ എംഐ 10 സീരീസ് സ്മാർട്ട്‌ഫോണുകൾ അനവധി സവിശേഷതകളാണ് സ്മാർട്ഫോൺ പ്രേമികൾക്കായി കാഴ്ച വെക്കുന്നത്. ഈ ഡിവൈസുകളെ കുറിച്ച് മുമ്പുണ്ടായ നിരവധി ചോർച്ചകൾക്ക് പുറമെ ഇപ്പോൾ വീണ്ടും വിശദാംശങ്ങൾ ചോർന്നിരിക്കുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഈ ഹാൻഡ്സെറ്റിനെ മുഴുവൻ രൂപകൽപ്പനയും വെളിപ്പെടുത്തുന്ന കുറച്ച് ചിത്രങ്ങൾ ലഭിച്ചിരിക്കുകയാണ്.

ഷവോമി എംഐ 10 സീരീസ്: ലീക്കുകൾ

ഷവോമി എംഐ 10 സീരീസ്: ലീക്കുകൾ

കഴിഞ്ഞ വർഷം മുതൽ എംഐ 9 ടി സീരീസ് വിജയത്തിനുശേഷം അവതരിപ്പിക്കുന്ന ഡിവൈസുകളാണ് എംഐ 10 ടി, എംഐ 10 പ്രോ തുടങ്ങിയവ. ഈ രണ്ട് സ്മാർട്ട്ഫോണുകളും ഒരു ലിസ്റ്റിംഗിൽ കണ്ടെത്തി. എംഐ 10 അല്ലെങ്കിൽ എംഐ 10 പ്രോയിൽ കണ്ടതിന് സമാനമായി ട്വിറ്ററിൽ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന ടിപ്പ്സ്റ്റർ പങ്കിട്ട ഔദ്യോഗിക റെൻഡറിംഗ് കാണിക്കുന്നത് ഇടുങ്ങിയ ബെസെലിനാൽ ചുറ്റപ്പെട്ട ഒരു പൂർണ്ണ സ്ക്രീൻ ഡിസൈനുമായി വരുന്ന ഷവോമി എംഐ 10 ടി പ്രോ സ്മാർട്ഫോണാണ്. മുകളിലായി ഇടത് മൂലയിൽ ഒരു ചെറിയ പഞ്ച്-ഹോളും പുറകിലായി മുമ്പത്തെ ലീക്കുകൾ കാണിക്കുന്ന ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും വരുന്നു.

ഷവോമി എംഐ 10 സീരീസ്: 108 മെഗാപിക്‌സൽ ക്യാമറ

ഷവോമി എംഐ 10 സീരീസ്: 108 മെഗാപിക്‌സൽ ക്യാമറ

"108 മെഗാപിക്‌സൽ ക്യാമറ" എന്ന് പറയുന്ന ഒരു വാചകം സ്മാർട്ട്‌ഫോണിലെ പിൻ ക്യാമറകളിലൊന്ന് 108 മെഗാപിക്സൽ ലെൻസാണെന്ന് സ്ഥിരീകരിക്കുന്നു.എംഐ 10 ടി പ്രോ എത്ര പിൻ ക്യാമറകളുമായി വരുമെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഈ ഹാൻഡ്‌സെറ്റിൽ വരുന്ന ഒരു ക്യാമറ മറ്റൊന്നിനേക്കാൾ വലുതാണ്. ഇത് വിവോ എക്സ് 50 പ്രോ സ്മാർട്ട്‌ഫോണിൽ വരുന്നതിന് സമാനമാണിത്. ഈ ക്യാമറ സെറ്റപ്പ് എന്തിനാണ് ഇതിൽ നൽകിയിരിക്കുന്ന കാര്യം വ്യക്തമല്ല; കൂടുതൽ സ്ഥിരതയുള്ള ഫോട്ടോകളോ വീഡിയോകളോ എടുക്കാൻ സഹായിക്കുന്നതിന് ഇത് ഒരു ലേസർ ഓട്ടോഫോക്കസ് സെൻസർ അല്ലെങ്കിൽ ജിംബൽ സ്റ്റെബിലിറ്റി ക്യാമറ സംവിധാനമായിരിക്കാം എന്ന് കരുതുന്നു.

ഷവോമി എംഐ 10 സീരീസ്: വില

ഷവോമി എംഐ 10 സീരീസ്: വില

മാത്രമല്ല, മറ്റൊരു ചോർച്ച കാണിക്കുന്നത് ആമസോൺ സ്‌പെയിനിന്റെ ഓൺലൈൻ വെബ്‌പേജിൽ എംഐ 10 ടിയ്‌ക്കൊപ്പം ഷവോമി എംഐ 10 ടി പ്രോ ലിസ്റ്റുചെയ്‌തിട്ടുണ്ടെന്നാണ്. ഇത് വരുവാൻ പോകുന്ന രണ്ട് സ്മാർട്ഫോണുകളുടെയും വില വെളിപ്പെടുത്തുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള എംഐ 10 ടി പ്രോയുടെ വേരിയന്റിന് ആരംഭ 640 ഡോളർ (ഏകദേശം 55,700 രൂപ) വില വരുന്നു. 8 ജിബി റാമുള്ള 256 ജിബി സ്റ്റോറേജ് എഡിഷന് വില ഏകദേശം 57,900 മുതൽ 58,800 രൂപ വരെ വില വരുന്നു. 547 ഡോളർ (ഏകദേശം 47,600 രൂപ) വിലയിലാണ് ഷവോമി എംഐ 10 ടി ലിസ്റ്റുചെയ്തിരിക്കുന്നത്. 6 ജിബി റാം കോൺഫിഗറേഷനിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഈ ഡിവൈസ് വരുന്നത്.

ഷവോമി എംഐ 10 ടി: സവിശേഷതകൾ

ഷവോമി എംഐ 10 ടി: സവിശേഷതകൾ

ഷവോമി എംഐ 10 ടിയിൽ ദൃശ്യമാകുന്ന ചിത്രം പ്രോ പതിപ്പിന് സമാനമായി കാണപ്പെടുന്ന ഒരു ഡിസൈൻ കാണിക്കുന്നു. ഈ സ്മാർട്ട്‌ഫോൺ ഒരു പഞ്ച്-ഹോൾ സ്‌ക്രീനും പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുമായി വരുന്നു. എന്നാൽ ഇതിൽ കാണിക്കുന്ന വ്യത്യാസം എന്നത്, സാധാരണ വേരിയന്റിന് 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ടെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, രണ്ട് സ്മാർട്ട്‌ഫോണുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറുകളുമായാണ് വിപണിയിൽ വരുന്നത്. എംഐ 10 ടി പ്രോ, എംഐ 10 ടി എന്നിവ വരും ആഴ്ചകളിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ ഈ സ്മാർട്ഫോൺ എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ല.

Best Mobiles in India

English summary
Xiaomi's Mi 10 Series smartphones will have new members, and the Xiaomi Mi 10 T and Xiaomi Mi 10 T Pro are renamed. The latter's specifics were exposed in the past, due to numerous leaks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X