Home
Mobile

പുതിയ ക്യാമറ സെൻസറുകളുമായി ഷവോമി എംഐ 10 ഐ ജനുവരി 5 ന് അവതരിപ്പിക്കും

എംഐ 10 ഐ (Xiaomi Mi 10i) എന്ന പേരിൽ ഒരു പുതിയ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ കൊണ്ടുവരാൻ ഷവോമി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഷവോമി തന്നെ കുറച്ചുകാലമായി ഒരു പുതിയ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സൂചനകൾ നൽകിയിരുന്നു. അടുത്തയാഴ്ച രാജ്യത്ത് എംഐ 10 ഐ പുറത്തിറക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചു. അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 5 ജിയുടെ റീബ്രാൻഡഡ് വേർഷനാണ് ഈ പുതിയ ഹാൻഡ്‌സെറ്റ്. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ ഹാർഡ്‌വെയറിൽ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം.

ഷവോമി എംഐ 10 ഐ: ഇന്ത്യയിലെ ലോഞ്ച് തീയതി

ഷവോമി ഇന്ത്യ എംഡി മനു കുമാർ ജെയിൻ ഔദ്യോഗിക ട്വിറ്ററിൽ 2021 ജനുവരി 5 ന് എംഐ 10 ഐ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിക്കുന്ന ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യ്തു. എംഐ 10 ഐയിലെ 'ഐ' ഇന്ത്യയ്ക്കാണ് എന്ന് ട്വീറ്റിൽ പറയുന്നു. ജെയിൻ പറയുന്നതനുസരിച്ച്, കമ്പനിയുടെ ഇന്ത്യൻ ടീം ഈ ഡിവൈസ് കസ്റ്റമൈസ് ചെയ്യ്തുവെന്നാണ്. ഈ ഹാൻഡ്‌സെറ്റ് നിലവിലുള്ള എംഐ 10 സീരീസ് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ വരുന്നു. ഇത് ആഗോള വിപണിയിൽ അടുത്തിടെ പ്രഖ്യാപിച്ച എംഐ 10 ടി ലൈറ്റിന്റെ അപ്ഗ്രേഡഡ് എഡിഷനായിരിക്കും.

108 എംപി പ്രൈമറി ക്യാമറ

വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ ഒരു പുതിയ ക്യാമറ സെൻസറിനൊപ്പം വിപണിയിൽ വരുന്നു. ക്യാമറയ്ക്ക് പുറമെ ഹാർഡ്‌വെയറിൽ എന്ത് മാറ്റങ്ങൾ വരുത്തുന്നുവെന്ന് കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച്, കമ്പനി 108 എംപി പ്രൈമറി ക്യാമറ ഈ സ്സ്മാർട്ഫോൺ ലോഞ്ച് ചെയ്യുമെന്നാണ്. ശേഷിക്കുന്ന ക്യാമറ സെൻസറുകൾ 13 എംപി സെൻസറും ഒരു ജോഡി 2 എംപി സെൻസറുകളും ഉൾപ്പെടെ എംഐ 10 ടി ലൈറ്റിന് തുല്യമായിരിക്കും.

സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസർ

6 ജിബി / 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറായിരിക്കും കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ഇന്റർഫേസാണ് ഈ ഹാൻഡ്‌സെറ്റിൻറെ സോഫ്ട്‍വെയർ പ്ലാറ്റ്ഫോം. 120 ഹേർട്സ് റിഫ്രഷ് റേറ്റിനൊപ്പം എഫ്എച്ച്ഡി + എൽസിഡി ഡിസ്പ്ലേ ഉപയോഗിച്ച് എംഐ 10 ഐ വരുന്നു. 16 എംപി ക്യാമറ സെൽഫികൾ പകർത്തുവാൻ ഉൾപ്പെടുത്തിയേക്കും. 33W ഫാസ്റ്റ് ചാർജിംഗുള്ള 4,820 എംഎഎച്ച് ബാറ്ററി യൂണിറ്റായിരിക്കും ഇതിൽ കമ്പനി നൽകിയിരിക്കുന്നത്.

Best Mobiles in India

English summary
Xiaomi is ready to launch a new mid-range premium smartphone called the Mi 10i in India. For a while, the brand itself has been teasing the apparatus. Now, the company itself has announced next week's launch of Mi 10i in the region.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X