ആമസോൺ ലിസ്റ്റിംഗിൽ കണ്ടെത്തിയ ഷവോമി എംഐ 10 ഐ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
ഇന്ത്യയിൽ ജനുവരി 5 ന് എംഐ 10 ഐ (Xiaomi Mi 10i) അവതരിപ്പിക്കുവാൻ ഷവോമി ഒരുങ്ങുന്നു. ഇപ്പോൾ ആമസോണിൽ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ആമസോൺ ഇന്ത്യ പ്ലാറ്റ്‌ഫോമിൽ ഈ ഹാൻഡ്‌സെറ്റിന്റെ ലഭ്യത സ്ഥിരീകരിച്ചിരുന്നു. ഇ-കൊമേഴ്‌സ് സൈറ്റ് എംഐ 10 ഐക്കായി ഒരു പ്രത്യേക മൈക്രോസൈറ്റ് നിർമ്മിക്കുകയും അതിൽ കുറച്ച് പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യ്തു. കൂടാതെ, താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് ഈ സ്മാർട്ഫോണിൻറെ ലോഞ്ചിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭിക്കുന്നതിനായി 'നോട്ടിഫൈ മി' ഓപ്ഷനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. കൂടാതെ, ഒരു ട്വിറ്റർ ഉപയോക്താവ് എംഐ 10 ഐയുടെ കളർ, സ്റ്റോറേജ് വേരിയൻറ് വെളിപ്പെടുത്തി . 6 ജിബി / 8 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പസഫിക് സൺറൈസ്, മിഡ്‌നൈറ്റ് ബ്ലാക്ക്, അറ്റ്ലാന്റിക് ബ്ലൂ എന്നീ നിറങ്ങളിൽ ഇത് വിപണിയിൽ വരുന്നു.

എംഐ 10 ഐ: വിശദാംശങ്ങൾ
120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയുമായി എംഐ 10 ഐ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നതെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് വെളിപ്പെടുത്തി. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,820 mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ഔട്ട്-ഓഫ്-ബോക്സിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

എംഐ 10 ഐ: ക്യാമറ വിശദാംശങ്ങൾ
108 എംപി ക്വാഡ്-റിയർ ക്യാമറ സംവിധാനമാണ് എംഐ 10 ഐയിൽ വരുന്നതെന്ന കാര്യം റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു, അത് വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിക്കും. 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് 108 എംപി പ്രൈമറി സെൻസറിനെ സഹായിക്കുന്നത്. ഈ ഹാൻഡ്സെറ്റിൽ സെൽഫികൾക്കും വീഡിയോകൾക്കുമായി 16 എംപി ക്യാമറ മുൻപിൽ ഉൾപ്പെടുത്തിയേക്കും.

എംഐ 10 ടി ആഗോളതലത്തിൽ അവതരിപ്പിച്ച എംഐ 10 ടി ലൈറ്റ് 279 യൂറോ (ഏകദേശം 24, 977 രൂപ) വിലയിൽ ലഭ്യമാണ്. അതിനാൽ, എംഐ 10 ഐയുടെ വില ഇന്ത്യയിൽ 30,000 രൂപയാണ് വരുന്നത്. എംഐ 10 ടി ലൈറ്റിൽ 64 എംപി മെയിൻ ലെൻസും എംഐ 10 ഐ 108 എംപി മെയിൻ സെൻസറും അവതരിപ്പിക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.


Click it and Unblock the Notifications








