Home
Mobile

ഷവോമി എംഐ 10 ടി 5 ജി, എംഐ 10 പ്രോ 5 ജി, എംഐ 10 ടി ലൈറ്റ് 5 ജി ഇന്ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

എംഐ 10 ടി സീരീസ് ഇന്ന് വൈകുന്നേരം 5:30 മണിക്ക് ഒരു വെർച്വൽ ഇവന്റിലൂടെ അവതരിപ്പിക്കും. ഷവോമിയുടെ സാമൂഹ്യമാധ്യമങ്ങളിലും യൂട്യുബിലും ഔദ്യോഗിക വെബ്‌സൈറ്റിലും ഈ ഇവന്റ് തത്സമയം സംപ്രേഷണം ചെയ്യും. ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച എംഐ 10 സീരീസിന്റെ ഫോളോ-അപ്പ് ആണ് എംഐ 10 ടി സീരീസ്. ഇതിൽ എംഐ 10, എംഐ 10 പ്രോ, എംഐ 10 ലൈറ്റ്, എംഐ 10 അൾട്ര തുടങ്ങിയ സ്മാർട്ഫോണുകൾ ഉൾപ്പെടുന്നു. എംഐ 10 ടി സീരീസിന്റെ ഭാഗമായി എത്ര സ്മാർട്ട്ഫോണുകൾ ഉണ്ടാകുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. ഷവോമി ഈ ഫോണുകൾ‌കളുടെ സവിശേഷതകൾ‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഈ സ്മാർട്ഫോണുകളെ കുറിച്ചുള്ള ഒന്നിലധികം ലീക്കുകൾ‌ ഉണ്ടായിട്ടുണ്ട്. ഈ സ്മാർട്ഫോണുകളെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ‌ ഇവിടെ വെളിപ്പെടുത്തുന്നു.

എംഐ 10 ടി സീരീസ്: ലൈവ്സ്ട്രീം

എംഐ 10 ടി സീരീസ് ഇവന്റ് ഷവോമി ഇന്ന് വൈകുന്നേരം 5:30 ന് നടത്തും. ഇത് ട്വിറ്റർ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കമ്പനിയുടെ സാമൂഹ്യമാധ്യമങ്ങളിൽ സ്ട്രീം ചെയ്യും. ഇവന്റ് ഔദ്യോഗിക വെബ്‌സൈറ്റിലോ യൂട്യൂബിലോ നിങ്ങൾക്ക് തത്സമയം കാണാവുന്നതാണ്. ചുവടെ കൊടുത്തിരിക്കുന്ന വീഡിയോയിൽ നിന്നും നിങ്ങൾക്ക് ഇവന്റ് തത്സമയം കാണാനും കഴിയും.

എംഐ 10 ടി സീരീസ്: പ്രതീക്ഷിക്കുന്ന വില

എംഐ 10 ടി സീരീസ്: പ്രതീക്ഷിക്കുന്ന വില

എംഐ 10 ടി 5 ജി, എംഐ 10 ടി പ്രോ 5 ജി എന്നിവ കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഈ സീരിസിൽ വരുന്ന മൂന്നാമത്തെ ഫോണിനെ എംഐ 10 ടി ലൈറ്റ് 5 ജി എന്നറിയപ്പെടുന്നു. ഈ ഡിവൈസിന്റെ വില വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ മുൻ ചോർച്ചകൾ സൂചിപ്പിക്കുന്നത്, എംഐ 10 ടി 5 ജിയുടെ വില 550 യൂറോ (ഏകദേശം 47,700 രൂപ ആണ്. അതേസമയം എംഐ 10 ടി പ്രോ 5 ജിക്ക് 640 യൂറോ (ഏകദേശം 55,500 രൂപ) ) യൂറോ 680 (ഏകദേശം 59,000 രൂപ) ആണ് വില വരുന്നത്. എംഐ 10 ടി ലൈറ്റ് 5 ജിയുടെ വില 300 യൂറോയ്ക്ക് (ഏകദേശം 25,800 രൂപ) താഴെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എംഐ 10 ടി, എംഐ 10 ടി പ്രോ എന്നിവയുടെ പൂർണ്ണ സവിശേഷതകളും കളർ വേരിയന്റുകളും ചോർന്നതായി അഭ്യുഹങ്ങളുണ്ട്. എംഐ 10 ടിയിൽ ബ്ലാക്ക് ആൻഡ് സിൽവർ വേരിയൻറ് ഉണ്ടെന്നും എംഐ 10 ടി പ്രോ ബ്ലാക്ക്, ബ്ലൂ, സിൽവർ വേരിയന്റുകളിൽ വരുമെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു.

എംഐ 10 ടി 5 ജി: സവിശേഷതകൾ

എംഐ 10 ടി 5 ജി: സവിശേഷതകൾ

ഫുൾ എച്ച്ഡി + റെസല്യൂഷൻ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 ആസ്പെക്ടറ്റ് റേഷിയോ എന്നിവയുള്ള 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് എംഐ 10 ടിയിൽ വരുന്നത്. 8 ജിബി + 128 ജിബി വേരിയന്റുള്ള സ്നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് മി 10 ടിയിൽ വരുന്നത്. മുൻവശത്ത്, 20 മെഗാപിക്സൽ സെൻസർ വരുമെന്ന് പറയുന്നു. 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് എംഐ 10 ടിക്ക് പിന്തുണ നൽകുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഡ്യുവൽ സിം സപ്പോർട്ട്, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.1, ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ്, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

എംഐ 10 ടി പ്രോ 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

എംഐ 10 ടി പ്രോ 5 ജിയുടെ സവിശേഷതകൾ കുറച്ച് വ്യത്യാസങ്ങളോടെ എംഐ 10 ടി 5 ജിക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 64 മെഗാപിക്സലിന് പകരം 108 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിന് 8 ജിബി റാം + 128 ജിബി സ്റ്റോറേജും 8 ജിബി + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളും ഉണ്ടായിരിക്കാം.

എംഐ 10 ടി ലൈറ്റ് 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

എംഐ 10 ടി ലൈറ്റ് 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

എംഐ 10 ടി ലൈറ്റ് 5 ജിയുടെ സവിശേഷതകൾ ഇപ്പോൾ ഒരു രഹസ്യമാണ്. പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 സീരീസ് പ്രോസസറിൽ വരുന്ന സ്നാപ്ഡ്രാഗൺ 750 ജി ആയിരിക്കാം ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

Best Mobiles in India

English summary
Via a virtual event that will be livestreamed on Xiaomi's social media accounts, as well as YouTube and the official website, the Mi 10 T series will be launched today, September 30, at 5:30pm IST. The Mi 10 T series, including the Mi 10, Mi 10 Pro, Mi 10 Lite, and the Mi 10 Ultra, is the follow-up to the Mi 10 series that was released in February this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X