ഷവോമി എംഐ 10 ടി സ്മാർട്ഫോണിന് വിലയിളവ് നൽകി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

|

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിങ്ങൾക്ക് ബജറ്റ് കേന്ദ്രീകൃതവും ഏറ്റവും കിച്ച സ്മാർട്ട്ഫോണുകളിൽ ആകർഷകമായ നിരവധി കിഴിവുകളും ലഭിക്കുന്നതാണ്. നിങ്ങൾ ഇപ്പോൾ ഒരു പ്രീമിയം ഡിവൈസിനായി തിരയുകയാണെങ്കിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും അത്തരത്തിൽ ഒരു ഹാൻഡ്‌സെറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം. ഇപ്പോൾ ഷവോമി എംഐ 10 ടി (Xiaomi Mi 10T) 3,000 രൂപ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എംഐ 10 ടി 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 144Hz ഡിസ്‌പ്ലേ, 64 എംപി ട്രിപ്പിൾ ലെൻസ് സെറ്റപ്പ് എന്നിവ പോലുള്ള സവിശേഷതകൾ വരുന്നതും മികച്ച വില വിഭാഗത്തിൽ നൽകിയിരിക്കുന്നതുമായ ഒരു ഹാൻഡ്‌സെറ്റാണ് ഷവോമി എംഐ 10 ടി.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ: മി 10 ടി വില
 

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ: മി 10 ടി വില

35,999 രൂപ വില വരുന്ന 6 ജിബി റാം + 128 ജിബി എംഐ 10 ടി യുടെ സ്റ്റോറേജ് മോഡലിന് ഇപ്പോൾ 32,999 രൂപയ്ക്ക് ലഭ്യമാണ്. മറുവശത്ത്, 37,999 രൂപ വില വരുന്ന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ 34,999 രൂപ എന്ന ഡിസ്‌കൗണ്ട് വിലയിണയിൽ നിങ്ങൾക്ക് വാങ്ങാം. കോസ്മിക് ബ്ലാക്ക്, ലൂണാർ സിൽവർ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് മറ്റൊരു 3,000 രൂപയും തൽക്ഷണ കിഴിവ് ലഭിക്കും. ഈ വില കിഴിവ് ജനുവരി 24 വരെ ബാധകമാണ്.

ഷവോമി എംഐ 10 ടി വാങ്ങുന്നത് ഒരു നല്ല ഓപ്ഷനാണോ ?

ഷവോമി എംഐ 10 ടി വാങ്ങുന്നത് ഒരു നല്ല ഓപ്ഷനാണോ ?

ഡിസ്കൗണ്ട്, ബാങ്ക് ഓഫറുകൾ എന്നിവ ഉൾപ്പെടെ ഒരാൾക്ക് ഏകദേശം 30,000 രൂപ നൽകി എംഐ 10 ടി സ്വന്തമാക്കാം. മിതമായ നിരക്കിൽ, എംഐ 10 ടിയിൽ FHD + (2400 × 1080) റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേ നിങ്ങൾക്ക് ലഭിക്കും. 144Hz അഡാപ്റ്റീവ് സിങ്ക് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 5 സുരക്ഷയും ഇതിൽ നിങ്ങൾക്ക് ലഭിക്കും. സ്നാപ്ഡ്രാഗൺ 865 5 ജി ചിപ്സെറ്റ് പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. കൂടാതെ 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്വാഡ് റിയർ ക്യാമറ സവിശേഷത വരുന്ന എൽജി കെ 42 ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഷവോമി എംഐ 10 ടി സ്മാർട്ഫോണിന് വിലയിളവ്

64 എംപി പ്രൈമറി ക്യാമറ, 13 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ലെൻസ് സെറ്റപ്പാണ് എംഐ 10 ടിയിലുള്ളത്. സെൽഫികൾ പകർത്തുവാൻ ഈ ഹാൻഡ്‌സെറ്റിൽ 20 എംപി ക്യാമറയാണ് മുൻപിൽ നൽകിയിരിക്കുന്നത്. മാത്രമല്ല, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായ എംഐയുഐ 12ലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഡ്യൂവൽ സിം സപ്പോർട്ട്, 5 ജി കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.1, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഇതിലുണ്ട്.

Most Read Articles
Best Mobiles in India

English summary
The Flipkart Big Saving Days sale is now live, and on budget-centric and flagship phones, there are many enticing discounts. You can consider the Xiaomi Mi 10T, which is now available at a discount price of Rs. 3,000, if you are looking for a premium smartphone but do not want to spend a huge amount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X