Home
Mobile

ഷവോമി എംഐ 11 സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് ഒരു വെർച്വൽ ഇവന്റിലൂടെ ഷവോമി എംഐ 11 (Xiaomi Mi 11) ഇന്ന് ചൈനയിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. ഈ മുൻനിര സ്മാർട്ട്‌ഫോൺ അടുത്ത വർഷം ഇന്ത്യൻ വിപണിയിലേക്ക് വരും. ലോഞ്ചിന് മുന്നോടിയായി ഷവോമി എംഐ 11 നെക്കുറിച്ച് ധാരാളം വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേ ലോഞ്ച് പരിപാടിയിൽ തന്നെ ഷവോമി എംഐ 11 പ്രോ ലോഞ്ച് ചെയ്യാമെന്ന് ചില അഭ്യൂഹങ്ങളുമുണ്ട്. ഓൺലൈൻ ലോഞ്ച് പൂർത്തിയായ ഉടൻ തന്നെ എംഐ 11 പ്രീ ഓർഡറുകൾക്കായി ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് വൈകുന്നേരം 7:30 ന് ആരംഭിക്കുമെന്ന് റിപ്പോർട്ടിൽ പറയപ്പെടുന്നു. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 5 മണിക്ക് ആയിരിക്കണം ഇതിൻറെ ലോഞ്ച് നടക്കുക. ലോഞ്ച് ഇവന്റ് നിങ്ങൾക്ക് ഷവോമിയുടെ ചൈന വെബ്‌സൈറ്റിൽ തത്സമയം കാണാൻ കഴിയും.

ഷവോമി എംഐ 11: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഷവോമി എംഐ 11: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

നിരവധി മുൻനിര സവിശേഷതകളോടെയാണ് ഷവോമി എംഐ 11 സ്മാർട്ഫോൺ അവതരിപ്പിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. മറ്റ് വേരിയന്റുകളും ഇതേ ചിപ്‌സെറ്റായിരിക്കും ഉണ്ടാവുക. ഈ മുൻനിര പ്രോസസ്സറിൽ നിറഞ്ഞുനിൽക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും എംഐ 11. വരും ദിവസങ്ങളിൽ, ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 അൾട്രാ, ഗാലക്‌സി എസ് 21 + എന്നിവ ഉൾപ്പെടുന്ന ഗാലക്‌സി എസ് 21 സീരീസ് സാംസങ് ലോഞ്ച് ചെയ്യുന്നത് നിങ്ങൾക്ക് കാണാം. ഇതേ മുൻനിര പ്രോസസറുമായി വൺപ്ലസ് 9 സീരീസും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഷവോമി എംഐ 11: ക്യാമറ സവിശേഷതകൾ

ഷവോമി എംഐ 11: ക്യാമറ സവിശേഷതകൾ

ഉയർന്ന സ്‌ക്രീൻ റിഫ്രഷ് റേറ്റ്, മികച്ച ഇൻ-ക്ലാസ് ക്യാമറകൾ, വലിയ ബാറ്ററി എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ എംഐ 11 സ്മാർട്ഫോൺ. 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീനിൽ ക്യുഎച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഫോണിലുണ്ടാകും. ആൻഡ്രോയിഡ് 11 അധിഷ്‌ഠിത എംഐയുഐ 12.5 ൽ ഫോൺ പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു. മുൻവശത്ത് വരുന്ന 108 എംപി ക്യാമറ, സാംസങ് ഐസോസെൽ എച്ച്എം 3 ബ്രൈറ്റ് പ്രൈമറി സെൻസർ, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ക്യാമറ എന്നിവ ഉപയോഗിച്ച് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്.

ഷവോമി എംഐ 11 സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും

എംഐ 11 സ്മാർട്ട്‌ഫോണിന്റെ പ്രതീക്ഷിക്കുന്ന വില ഓൺലൈനിൽ ചോർന്നിരുന്നു. അഭ്യൂഹങ്ങൾ പ്രകാരം, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എം 11 ബേസ് മോഡലിന് ആർ‌എം‌ബി 4,500 (ഏകദേശം 51,000 രൂപ) വിലയുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ആർ‌എം‌ബി 4,800 (ഏകദേശം 54,000 രൂപ) വിലയുണ്ട്. 12 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള എംഐ 11 ന്റെ ടോപ്പ് എൻഡ് മോഡലിന് ആർ‌എം‌ബി 5,200 (ഏകദേശം 58,500 രൂപ) വിലയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
The Chinese smartphone manufacturer is all set to launch the Xiaomi Mi 11 in China today via a virtual event. Next year, the flagship smartphone should head to the Indian market, most likely in the early months. A lot of information about the Xiaomi Mi 11 were unveiled before the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X