ഷവോമി എംഐ 11 ലൈറ്റ് ജൂൺ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കും; ഫ്ലിപ്പ്കാർട്ടിൽ ലഭ്യത സ്ഥിരീകരിച്ചു

|

ഇന്ത്യയിൽ പുതിയ എംഐ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഷവോമി. ജൂൺ 22 ന് ഇന്ത്യയിൽ എംഐ 11 ലൈറ്റ് അവതരിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലൈറ്റ് എംഐ 11 സീരീസ് സ്മാർട്ട്‌ഫോൺ ഇതിനോടകം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യ്തു. നിങ്ങൾ ചിലവാക്കുന്ന തുകയ്ക്ക് മുതലാകുന്ന സവിശേഷതകളിൽ ഒന്നായി ഈ ഹാൻഡ്‌സെറ്റ് നേർത്തതും ഭാരം കുറഞ്ഞതുമായ യുഎസ്പി രൂപകൽപ്പനയിൽ വിപണിയിൽ വരുന്നു. വൺപ്ലസ് നോർഡ് സിഇ 5 ജി, ഗാലക്‌സി എം 42 5 ജി, ഐക്യു ഇസഡ് 3 5 ജി തുടങ്ങിയവയ്‌ക്കെതിരെയാണ് ഷവോമിയുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മത്സരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിന് മുൻപായി ഫ്ലിപ്പ്കാർട്ട് വഴി നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. പുതിയ എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ ലഭ്യതയും, സവിശേഷതകളും, മറ്റും ഇവിടെ പരിശോധിക്കാം.

 

ഷവോമി എംഐ 11 ലൈറ്റ് ഫ്ലിപ്കാർട്ട് ലിസ്റ്റിംഗ്

ഷവോമി എംഐ 11 ലൈറ്റ് ഫ്ലിപ്കാർട്ട് ലിസ്റ്റിംഗ്

ജൂൺ 22 നാണ് ഷവോമി എംഐ 11 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫ്ലിപ്കാർട്ട് വഴി ഈ ഹാൻഡ്‌സെറ്റ് വാങ്ങാൻ ലഭ്യമാകുമെന്നുള്ള കാര്യം സ്ഥിരീകരിച്ചു. ഭാരം കുറഞ്ഞ ശരീരമുള്ള സ്ലിം ഫോം ഫാക്റ്ററായ എംഐ 11 ലൈറ്റിൻറെ യു‌എസ്‌പിയെ മൈക്രോസൈറ്റ് എടുത്തുകാണിക്കുന്നു. 157 ഗ്രാം ഭാരം വരുന്ന ഈ ഹാൻഡ്‌സെറ്റിന് കനം 6.81 മില്ലിമീറ്റർ മാത്രമാണ്. ഇന്ത്യയിൽ എംഐ 11 ലൈറ്റ് ബേസിക് മോഡലിന് 20,000 രൂപ വില നൽകിയേക്കുമെന്ന് പറയുന്നു. യൂറോപ്പിൽ 299 ഡോളർ (ഏകദേശം 25,600 രൂപ) വിലയിലാണ് കമ്പനി എംഐ 11 ലൈറ്റ് പുറത്തിറക്കിയത്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ ലഭിക്കുന്ന ഈ ഹാൻഡ്‌സെറ്റ് ബോബ ബ്ലാക്ക്, ബബിൾഗം ബ്ലൂ, പീച്ച് പിങ്ക് നിറങ്ങളിൽ ലഭ്യമാണ്.

ഷവോമി എംഐ 11 ലൈറ്റിൻറെ പ്രത്യകതകളും, സവിശേഷതകളും
 

ഷവോമി എംഐ 11 ലൈറ്റിൻറെ പ്രത്യകതകളും, സവിശേഷതകളും

90 ഹെർട്സ് റിഫ്രഷ് റേറ്റും, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ 11 ലൈറ്റിൽ നൽകിയിട്ടുള്ളത്. ഇതിൻറെ ഡിസ്പ്ലേയിൽ 10-ബിറ്റ് ട്രൂ കളർ, എച്ച്ഡിആർ 10 + എന്നിവയ്ക്കുള്ള സപ്പോർട്ടുമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കുന്നു. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,250 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന്.

 15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ 15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഷവോമി എംഐ 11 ലൈറ്റ് ജൂൺ 22 ന് ഇന്ത്യയിൽ അവതരിപ്പി

ഡ്യൂവൽ ഓഡിയോ സ്പീക്കർ സെറ്റപ്പും സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. എംഐ 11 ലൈറ്റിൻറെ പിന്നിൽ, ഫോണിന് ഒരു ട്രിപ്പിൾ ക്യാമറ സംവിധാനമുണ്ട്. 64 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാവൈഡ് ലെൻസും ഉണ്ട്. 5 എംപി ടെലി-മാക്രോ ക്യാമറയും ഈ സ്മാർട്ട്ഫോണിലുണ്ട്. സെൽഫികൾക്കായി, ഉപയോക്താക്കൾക്ക് 16 എംപി മുൻ ക്യാമറയും ലഭിക്കും.

ഇന്ത്യൻ സ്മാർട്ട് ടിവി വിപണി പിടിച്ചടക്കാൻ വൺപ്ലസ് ടിവി യു1എസ്, വില 39,999 രൂപ മുതൽഇന്ത്യൻ സ്മാർട്ട് ടിവി വിപണി പിടിച്ചടക്കാൻ വൺപ്ലസ് ടിവി യു1എസ്, വില 39,999 രൂപ മുതൽ

Best Mobiles in India

English summary
The Xiaomi Mi 11 Lite will be released on June 22 in India, according to the company. In several international regions, the Lite Mi 11 series smartphone has already made its debut. The device's USP is its tiny and lightweight design, as well as its cost-effective specs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X