ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ സ്നാപ്ഡ്രാഗൺ 775 SoC പ്രോസസറുമായി അവതരിപ്പിച്ചേക്കും
വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഷവോമി എംഐ 11. ഈ ഹാൻഡ്‌സെറ്റ് 2020 ഡിസംബറിൽ വീണ്ടും അവതരിപ്പിച്ചിരുന്നു. വരുന്ന ആഴ്ചകളിൽ ആഗോള വിപണിയിൽ ലഭ്യമായി തുടങ്ങുമെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. എംഐ 11 പ്രോ, എംഐ 11 അൾട്രാ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത സ്മാർട്ഫോൺ മോഡലുകൾ കമ്പനി ഈ സീരീസിൽ ചേർക്കുമെന്നും പറയുന്നു. എംഐ 11 ലൈറ്റ് (Xiaomi Mi 11 Lite) എന്ന് വിളിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ വേരിയന്റും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഈ വരുവാൻ പോകുന്ന പുതിയ ഡിവൈസ് നിരവധി പ്ലാറ്റ്ഫോമുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, മാത്രമല്ല വരും മാസങ്ങളിൽ ഒരു ലോഞ്ച് കാണാനും കഴിയും. എംഐ 11 ലൈറ്റിൻറെ സവിശേഷതകൾ വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഇതുവരെ ചോർച്ചയ്ക്ക് പിടികൊടുക്കാതെനടക്കുന്ന പുതിയ മിഡ് റേഞ്ച് ക്വാൽകോം പ്രോസസർ ആയിരിക്കും ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. ലീക്ക് ചെയ്യപ്പെട്ട ഈ പുതിയ ഷവോമി എംഐ 11 ലൈറ്റിൻറെ സവിശേഷതകൾ ഇവിടെ പരിശോധിക്കാം.

ഷവോമി എംഐ 11 ലൈറ്റ് സവിശേഷതകൾ ഓൺലൈനിൽ ചോർന്നു
ചൈനീസ് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നത് പ്രകാരം, ഷവോമി എംഐ 11 ലൈറ്റ് സവിശേഷതകൾ വീണ്ടും ചോർത്തി. ചോർച്ചയനുസരിച്ച്, ഷവോമി തന്നെയാണ് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 775 പ്രോസസർ ഉപയോഗിക്കുന്നത്. സ്നാപ്ഡ്രാഗൺ 732 ജി പ്രോസസറിന്റെ ഉപയോഗം നിർദ്ദേശിച്ച മുമ്പത്തെ റിപ്പോർട്ടിന് ഇത് വിരുദ്ധമാണ്. ക്വാൽകോം ഈ പ്രീമിയം മിഡ് റേഞ്ച് ചിപ്‌സെറ്റ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എംഐ 11 ലൈറ്റ് 5 ജി തയ്യാറാക്കുന്ന സംയോജിത 5 ജി നെറ്റ്‌വർക്ക് സപ്പോർട്ട് ഈ പ്രോസസറിൽ ഉണ്ടാകും.

ഷവോമി എംഐ 11 ലൈറ്റ് ക്യാമറ സവിശേഷതകൾ
പ്രോസസറിനു പുറമേ, എംഐ 11 ലൈറ്റ് ഹാൻഡ്‌സെറ്റിൻറെ ഡിസ്പ്ലേ, ക്യാമറ സവിശേഷതകളും ടിപ്പ്സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പഞ്ച്-ഹോൾ രൂപകൽപ്പനയുള്ള ഒഎൽഇഡി ഡിസ്‌പ്ലേയുമായി എത്തിച്ചേർന്നേക്കുമെന്ന് യൂണിറ്റ് കൂടുതൽ ടിപ്പ് ചെയ്യുന്നു. ഇതിന് ഒരു എഫ്എച്ച്ഡി + റെസലൂഷൻ ഉണ്ടായിരിക്കാം. 5x സൂമിനെ സപ്പോർട്ട് ചെയ്യുന്ന 64 എംപി ക്യാമറയുമായി ഈ ഹാൻഡ്‌സെറ്റ് എത്തുമെന്നാണ് നിഗമനം.

ശേഷിക്കുന്ന എംഐ 11 മോഡലുകൾക്ക് സമാനമായ 120Hz റിഫ്രെഷ് റേറ്റും ഡിസ്പ്ലേയിൽ പ്രദർശിപ്പിക്കും. നിലവിലെ ലീക്കിലൂടെ ശേഷിക്കുന്ന ക്യാമറ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, മുമ്പത്തെ ലീക്കുകളിലൊന്ന് വൈഡ് ആംഗിൾ ലെൻസ് വരുന്ന 5 എംപി സെക്കൻഡറി സെൻസറിനെ ടിപ്പ് ചെയ്തിട്ടുണ്ട്. കസ്റ്റമൈസ്‌ഡ് എംഐയുഐ 11 സ്‌കിൻ വരുന്ന ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും എംഐ 11 ലൈറ്റ് പ്രവർത്തിച്ചേക്കാം. നിർഭാഗ്യവശാൽ, ഈ ഹാൻഡ്‌സെറ്റിന്റെ കൃത്യമായ ലോഞ്ച് തീയതി ലീക്കുകളിൽ നിന്നും ലഭ്യമായിട്ടില്ല. മാത്രമല്ല, ചില വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications