ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഇപ്പോൾ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയിൽ

|

എംഐ ഇന്ത്യ ഇൻഡിപെൻഡൻസ് ഡേയ് സെയിൽ ഇപ്പോൾ വൻവിജയകരമായി മുന്നോട്ട് പോകുന്നു. ഈ വിൽപ്പന ഓഗസ്റ്റ് 9 വരെ തുടരുന്നതാണ്. ഈ വിൽപ്പന സമയത്ത് നിരവധി പ്രോഡക്റ്റുകൾക്ക് എംഐ.കോമിൽ മാത്രമല്ല, ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരേ സമയം വിൽപ്പന നടക്കുന്നു. 24,999 രൂപ വില വരുന്ന എംഐ 11 ലൈറ്റ് സ്മാർഫോണിൻറെ 128 ജിബി സ്റ്റോറേജ് 6 ജിബി റാം, 25,999 രൂപ വില വരുന്ന 128 ജിബി സ്റ്റോറേജ് 8 ജിബി റാം ഓപ്ഷൻ ഇപ്പോൾ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ യഥാക്രമം 20,499 രൂപയ്ക്കും 22,499 രൂപയ്ക്കും നിങ്ങൾക്ക് ഈ ഓൺലൈൻ സെയിൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ലഭിക്കുന്നതാണ്. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡിനൊപ്പം എംഐ 10 ഐയ്ക്ക് 1,500 രൂപ കിഴിവും ഇപ്പോൾ കമ്പനി നൽകുന്നുണ്ട്. മാത്രമല്ല, ഈ രണ്ട് സ്മാർട്ഫോൺ ഓപ്ഷനുകൾക്കും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് 10 ബിറ്റ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത്. 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന ഈ ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റുമുണ്ട്. ഡിസ്‌പ്ലേയിൽ 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും മികച്ച സുരക്ഷ ഉറപ്പാക്കുവാൻ ഇതിന് മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും എംഐ നൽകിയിട്ടുണ്ട്. അഡ്രിനോ 618 ജിപിയുവിനൊപ്പം 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമുള്ള ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ്.

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ സ്വന്തമാക്കാംറെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ സ്വന്തമാക്കാം

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
 

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

എംഐ 11 ലൈറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഷവോമി നൽകിയിട്ടുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ ടെലിമാക്രോ സെൻസർ എന്നിവയാണ് ഈ പിൻ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. 30 എഫ്‌പിഎസ് ഫ്രെയിം റേറ്റിൽ 4കെ വീഡിയോ റെക്കോർഡിങ് വരെ സപ്പോർട്ട് ചെയ്യുന്ന 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 23 ഡയറക്ടർ മോഡുകൾ ഉൾപ്പെടെ നിരവധി ഫോട്ടോഗ്രാഫി സവിശേഷതകൾ ഈ സ്മാർട്ഫോണിൽ ഉണ്ട്.

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഇപ്പോൾ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയിൽ

ഐപി 53 റേറ്റിങ് വരുന്ന ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. 4,250 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. 6.8 എംഎം കട്ടിയുള്ള ഈ സ്മാർട്ഫോൺ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോണാണ്. 157 ഗ്രാം ഭാരം മാത്രമേ ഈ സ്മാർട്ഫോണിന് വരുന്നുള്ളു. കൂടാതെ, ഒരു വശത്ത് ഫിംഗർപ്രിന്റ് സ്കാനർ, എഐ ഫേസ് അൺലോക്ക്, എൻ‌എഫ്‌സി, ഡ്യുവൽ സ്പീക്കറുകൾ എന്നിവയും സപ്പോർട്ട് ചെയ്യുന്നു.

മൊബൈൽ ആക്‌സസറികൾക്ക് പ്രത്യേക കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021മൊബൈൽ ആക്‌സസറികൾക്ക് പ്രത്യേക കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021

Best Mobiles in India

English summary
SBI credit cardholders can now purchase Mi 11 Lite 6GB RAM with 128GB storage and Mi 11 Lite 8GB RAM with 128GB storage for Rs 20,499 and Rs 22,499, respectively. With an SBI Credit Card, the business is also offering a Rs 1,500 immediate discount on the Mi 10i.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X