ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
ഷവോമി ഇന്ന് ഇന്ത്യയിൽ എംഐ സീരീസിന് കീഴിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. അതേ ഓൺലൈൻ ലോഞ്ച് പരിപാടിയിൽ, ചൈനീസ് ടെക് ഭീമൻ എംഐ റിവോൾവ് ആക്റ്റീവ് എന്ന് വിളിക്കുന്ന പുതിയ ബജറ്റ് സ്മാർട്ട് വാച്ച് പുറത്തിറക്കും. ഈ ലോഞ്ച് പരിപാടിയിലെ താരം തീർച്ചയായും ഇന്ന് എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ആയിരിക്കും. ഇന്ത്യയിൽ എംഐ 11 ലൈറ്റ് ലോഞ്ച് ഇവന്റ് ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കും.

ഷവോമിയുടെ യൂട്യൂബ് ചാനലിലും ഔദ്യോഗിക സാമൂഹ്യമാധ്യമങ്ങളിലും വെബ്‌സൈറ്റിലും നിങ്ങൾക്ക് ഈ വെർച്വൽ ലോഞ്ച് ഇവന്റ് കാണാൻ കഴിയും. ഈ സ്മാർട്ഫോൺ അവതരിപ്പിച്ചുകഴിഞ്ഞാൽ ഫ്ലിപ്പ്കാർട്ടിലും ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ എംഐ.കോമിലും വിൽപ്പനയ്ക്കായി ലഭ്യമാകും. എന്നാൽ, ഈ വിൽപ്പന തീയതി എപ്പോഴാണെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയ്ക്ക് ഈ സ്മാർട്ഫോണിൻറെ 5 ജി മോഡലാണ് ലഭിക്കുക, എംഐ 11 ലൈറ്റിൻറെ 5 ജി വേരിയന്റല്ല. ഈ സ്മാർട്ട്‌ഫോണിൻറെ 5 ജി മോഡൽ പിന്നീട് ഇന്ത്യൻ വിപണിയിലെത്തുമെന്ന് പറയുന്നു. എന്നാൽ, ഇത് എപ്പോൾ എത്തുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എംഐ 11 ലൈറ്റ് ആഗോള സവിശേഷതകളും വിലയും
എംഐ 11 ലൈറ്റിൻറെ യുഎസ്‌പി അതിൻറെ നേർത്ത രൂപകൽപ്പന, ഭാരം, സ്ലിം ഫോം ഫാക്ടർ എന്നിവയാണ്. ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ ആഗോള വിപണിയിൽ ലഭ്യമാണ്, ഇതേ മോഡൽ ഇന്ത്യൻ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എംഐ 11 ലൈറ്റ് ഗ്ലോബലിൻറെ സവിശേഷതകൾ എംഐ 11 ലൈറ്റ് 4 ജി മോഡലിന് തുല്യമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. എംഐ 11 ലൈറ്റ് ഗ്ലോബലിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 5 മെഗാപിക്സൽ ടെലിമാക്രോ സെൻസർ എന്നിവ എംഐ 11 ലൈറ്റിൻറെ ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിനും, വീഡിയോ കോളുകൾ നടത്തുന്നതിനും 16 മെഗാപിക്സൽ സെൻസർ ഫോണിൽ നൽകിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4250 എംഎഎച്ച് ബാറ്ററിയാണ് ഗ്ലോബൽ മോഡലിൽ നൽകിയിട്ടുള്ളത്. എംഐ 11 ലൈറ്റിന് നൽകിയിട്ടുള്ള വില യൂറോപ്പിൻറെ അതേ സീരിസിലെ പോലെയായിരിക്കും. ആഗോളതലത്തിൽ, ഈ സ്മാർട്ഫോണിൻറെ വില ഇയുആർ 299 മുതൽ ആരംഭിക്കുന്നു. ഇതിൻറെ ബേസിക് 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 26,600 രൂപയായിരിക്കും വില വരുന്നത്.


Click it and Unblock the Notifications