ഷവോമി എംഐ 11 സ്മാർട്ഫോൺ ഫെബ്രുവരി 8 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
2020 ഡിസംബറിൽ ഷവോമി എംഐ 11 കമ്പനിയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ പോർട്ട്‌ഫോളിയോയിൽ ചേർക്കപ്പെടുകയും ഉടനെത്തന്നെ ആഗോള വിപണിയിൽ ലോഞ്ച് നടക്കുകയും ചെയ്യും. എംഐ 11 സ്മാർട്ഫോണിൻറെ ഗ്ലോബൽ മോഡൽ അടുത്തിടെ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഓൺലൈനിൽ വന്ന ചില വാർത്താ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മാസം ആദ്യ പകുതിയിൽ ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിൻറെ ഔദ്യോഗിക ലോഞ്ച് നടക്കുമെന്ന് കാണിക്കുന്നു.

ഷവോമി എംഐ 11: ഗ്ലോബൽ ലോഞ്ച് തീയതി
ഷവോമി എംഐ 11 സ്മാർട്ഫോൺ എത്തിച്ചേരുന്നത് 2021 ഫെബ്രുവരി 8 നാണ്. കമ്പനി ഈ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില മാധ്യമ വൃത്തങ്ങൾ ഈ ലോഞ്ച് തീയതി വ്യക്തമാക്കിയിട്ടുണ്ട്. വിവരമനുസരിച്ച്, കമ്പനി ഇതിനകം തന്നെ നിരവധി മാധ്യമ പ്രസിദ്ധീകരണങ്ങൾക്കും വ്യവസായ പങ്കാളികൾക്കും ലോഞ്ച് ഇവന്റിനായുള്ള ക്ഷണം നൽകിയിട്ടുണ്ട്. ആഗോളവിപണിയിൽ ഉച്ചയ്ക്ക് 12 മണിക്കും (GMT) ഇന്ത്യയിൽ വൈകുനേരം 5.30 മണിക്കും (IST) ആരംഭിക്കുന്ന ഒരു ഓൺലൈൻ ലോഞ്ച് ഇവന്റിൽ കമ്പനി നടത്തുമെന്നും പറയുന്നു.

എംഐ 11 ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് ഫെബ്രുവരി 8 ന് നടത്തുന്ന കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ഈ വിവരങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ല. എംഐ 11 പ്രോ മോഡൽ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാൻഡേർഡ് എംഐ 11 സ്മാർട്ഫോണിൻറെ ലോഞ്ചിനെത്തുടർന്ന് വരും മാസങ്ങളിൽ പ്രോ മോഡലിൻറെ ലോഞ്ച് നിങ്ങൾ കണ്ടേക്കാം. എംഐ 11 സ്മാർട്ഫോണിൻറെ ഗ്ലോബൽ മോഡലിൽ കമ്പനി എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ക്വാൽകോമിൻറെ സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ
6.81 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ, 91.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റെഷിയോ 1440 x 3200 പിക്‌സൽ റെസല്യൂഷനും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കും. പാനൽ 120Hz റിഫ്രഷ് റേറ്റും നൽകും. ഇത് എച്ച്ഡിആർ 10 സർട്ടിഫൈഡ് ആയിരിക്കും. ഈ ഹാൻഡ്‌സെറ്റിൽ ഏറ്റവും പുതിയ ക്വാൽകോമിൻറെ മുൻനിര 5 ജി-റെഡി ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നു. ക്വാൽകോമിൻറെ പട്ടികയിൽ വരുന്ന ഏറ്റവും മികച്ച പ്രോസസറുകളിൽ ഒന്നാണ് ക്വാൽകോമിൻറെ സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ.

ഷവോമി എംഐ 11: ക്യാമറ സവിശേഷതകൾ
ട്രിപ്പിൾ-ലെൻസ് ക്യാമറ സെറ്റപ്പ് വരുന്ന ഈ ഹാൻഡ്‌സെറ്റിൽ എഫ് / 1.9 അപ്പേർച്ചർ വരുന്ന 108 എംപി പ്രൈമറി സെൻസറും 13 എംപി വൈഡ് ആംഗിൾ ലെൻസും എഫ് / 2.4 അപ്പേർച്ചർ വരുന്ന 5 എംപി സെൻസറും ഉണ്ട്. സെൽഫി ക്യാമറ സെറ്റപ്പിലെ പഞ്ച്-ഹോളിനുള്ളിൽ 20 എംപി സെൻസർ ഉൾപ്പെടുന്നു. 55W 55W വയേർഡ് ആൻഡ് വയർലസ് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുള്ള 4,600 mAh യൂണിറ്റാണ് എംഐ 11 ഹാൻഡ്‌സെറ്റിൽ വരുന്നത്.


Click it and Unblock the Notifications








