Home
Mobile

ഷവോമി എംഐ 11 അൾട്ര സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഇന്ന് നടക്കും

ഒരുപാടുനാളായി കാത്തിരുന്ന ഷവോമി എംഐ 11 അൾട്ര ഒടുവിൽ ഇന്ത്യയിലെത്തി. ചൈനീസ് കമ്പനിയുടെ ഈ ഏറ്റവും മികച്ച സ്മാർട്ഫോണിൻറെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഇന്ത്യൻ എംഐ.കോം വെബ്‌സൈറ്റിൽ നടക്കും. ഷവോമി നൽകിയ റിപ്പോർട്ട് അനുസരിച്ച് ഇത് ഒരു "സൂപ്പർഫാൻ ലിമിറ്റഡ് ക്വാണ്ടിറ്റി സെയിൽ" ആയിരിക്കുമെന്നത് പറയുന്നു. അതിനാൽ സ്റ്റോക്ക് കർശനമായി പരിമിതപ്പെടുമെന്നും നിമിഷങ്ങൾക്കകം പൂർണ്ണമായും വിറ്റഴിക്കപ്പെടുമെന്നും പറയുന്നു.

ഇന്നലെ ഷവോമി ഇന്ത്യയിൽ എംഐ 11 അൾട്രയ്ക്കായി രജിസ്ട്രേഷനുകൾ തുറന്നിരുന്നു. ആ സമയത്ത്, ആദ്യ വിൽപ്പന എപ്പോൾ നടക്കുമെന്ന് അത് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഈ സ്മാർട്ഫോൺ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചേക്കാം. എംഐ 11 അൾട്രയുടെ വില 74,999 രൂപയാണ്, ചില ഗിഫ്റ്റ് കാർഡുകൾ നിങ്ങൾക്ക് 5,000 രൂപ കിഴിവ് നൽകുന്നു.

കൂടുതൽ വായിക്കുക: ആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾ

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ സവിശേഷതകൾ

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് എംഐ 11 അൾട്രാ ലഭിക്കുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ എംഐ 11 അൾട്രാ പ്രവർത്തിക്കുന്നു. ക്വാഡ്-കർവ്ഡ് 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി+ (3,200 × 1,440 പിക്‌സലുകൾ) ഇ4 അമോലെഡ് ഡിസ്‌പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 551 പിപി പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ എന്നിവയുണ്ട്. ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10 +, ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. 1.1 ഇഞ്ച് (126x294 പിക്‌സൽ) അമോലെഡ് സെക്കൻഡറി ടച്ച് ഡിസ്‌പ്ലേയും ഈ ഹാൻഡ്സെറ്റിനുണ്ട്.

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലത്തെ ക്യാമറ ക്ലസ്റ്ററിൽ 50 മെഗാപിക്സൽ സാംസങ് ജിഎൻ 2 പ്രൈമറി വൈഡ് ആംഗിൾ സെൻസറും (എഫ് / 1.95 ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), രണ്ട് 48 മെഗാപിക്സൽ സോണി IMX586 അൾട്രാ-വൈഡ് ആംഗിൾ, ടെലി മാക്രോ ക്യാമറ സെൻസറുകളുമുണ്ട്. അൾട്രാ-വൈഡ് ആംഗിൾ ക്യാമറയിൽ എഫ് / 2.2 ലെൻസും 128 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി) ഉണ്ട്. ടെലി മാക്രോ ലെൻസ് 5x ഒപ്റ്റിക്കൽ, 120x ഡിജിറ്റൽ സൂം എന്നിവ ഈ ക്യാമറ സംവിധാനത്തിലുണ്ട്. എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് എംഐ 11 അൾട്രായിൽ നൽകിയിട്ടുള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് എംഐ 11 അൾട്രായ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് അഡ്രിനോ 660 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. 67W വയർ, വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ എംഐ 11 അൾട്രയ്ക്ക് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
According to a report by Xiaomi, this will be a "Superfan Limited Quantity Sale". Therefore said that the stock will be strictly limited and will be fully sold out within seconds. Registrations for the MI11 Ultra were open in Xiaomi India yesterday.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X