ഷവോമി എംഐ 11 അൾട്രാ ജൂലൈ 7 മുതൽ ഇന്ത്യയിൽ ക്യാഷ്ബാക്ക് ഓഫറുമായി വിൽപ്പനയ്ക്ക് എത്തും

|

ഷവോമിയുടെ മുൻനിര സ്മാർട്ട്‌ഫോണായ എംഐ 11 അൾട്ര ഏപ്രിൽ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ മുൻനിര ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ വരുമെന്ന് പ്രഖ്യപിച്ച് 10 ആഴ്ച്ചയിലേറെയായിട്ടും ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. ചില കാര്യങ്ങൾ കാരണം അൾട്രാ സ്മാർട്ട്‌ഫോൺ വിൽപ്പന വൈകിപ്പിക്കേണ്ടി വരുമെന്ന് ഷവോമി മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യയിൽ എംഐ 11 അൾട്രായുടെ വിൽപ്പന തീയതി കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഷവോമിയുടെ ഈ 2021 മുൻനിര സ്മാർട്ട്‌ഫോൺ ജൂലൈ 7 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. എംഐ.കോം, എംഐ.ഹോം സ്റ്റോറുകൾ, ആമസോൺ ഇന്ത്യ തുടങ്ങിയവ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഈ സ്മാർട്ട്ഫോൺ നിങ്ങൾക്കും വാങ്ങാവുന്നതാണ്. ഇന്ത്യയിൽ പുതിയ ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും, മറ്റ് വിശദാംശങ്ങളും ഇവിടെ വിശദമായി പരിശോധിക്കാം.

 

ഇന്ത്യയിൽ ഷവോമി എംഐ 11 അൾട്രയുടെ വിൽപ്പന തീയതി

ഇന്ത്യയിൽ ഷവോമി എംഐ 11 അൾട്രയുടെ വിൽപ്പന തീയതി

ഷവോമി എംഐ 11 അൾട്രയുടെ ഇന്ത്യയിലെ വിൽപ്പന തീയതി ഇപ്പോൾ വെളിപ്പെടുത്തി കഴിഞ്ഞു. ജൂലൈ 7 മുതൽ രാജ്യത്ത് എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ വഴി ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും. പരിമിതമായ അളവിൽ മാത്രമാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും ലഭിക്കുന്നത്. വിൽപ്പനയ്ക്ക് ലഭ്യമായ മൊത്തം യൂണിറ്റുകളുടെ എണ്ണം എത്രയാണെന്ന് ഷാവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് വാങ്ങുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ ജൂലൈ 7 ന് തന്നെ വാങ്ങുക.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ അവരുടെ രജിസ്റ്റർ ചെയ്യ്ത ഇ-മെയിൽ വിലാസത്തിലേക്ക് അയച്ച എഫ് കോഡ് വാങ്ങുന്ന സമയത്ത് ഹാജരാക്കേണ്ടതുണ്ട്. സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ ശേഷിക്കുന്ന യൂണിറ്റുകൾ വാങ്ങാൻ ലഭ്യമാക്കും. ഇന്ത്യയിൽ എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ വില 69,999 രൂപയാണ്. എസ്‌ബി‌ഐ കാർഡ് വഴി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 5,000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
 

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് എംഐ 11 അൾട്രാ ലഭിക്കുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ എംഐ 11 അൾട്രാ പ്രവർത്തിക്കുന്നു. ക്വാഡ്-കർവ്ഡ് 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി+ (3,200 × 1,440 പിക്‌സലുകൾ) ഇ4 അമോലെഡ് ഡിസ്‌പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 551 പിപി പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ എന്നിവയുണ്ട്. ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10 +, ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. 1.1 ഇഞ്ച് (126x294 പിക്‌സൽ) അമോലെഡ് സെക്കൻഡറി ടച്ച് ഡിസ്‌പ്ലേയും ഈ ഹാൻഡ്സെറ്റിനുണ്ട്.

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ സവിശേഷതകൾ

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലത്തെ ക്യാമറ ക്ലസ്റ്ററിൽ 50 മെഗാപിക്സൽ സാംസങ് ജിഎൻ 2 പ്രൈമറി വൈഡ് ആംഗിൾ സെൻസറും (എഫ് / 1.95 ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), രണ്ട് 48 മെഗാപിക്സൽ സോണി IMX586 അൾട്രാ-വൈഡ് ആംഗിൾ, ടെലി മാക്രോ ക്യാമറ സെൻസറുകളുമുണ്ട്. അൾട്രാ-വൈഡ് ആംഗിൾ ക്യാമറയിൽ എഫ് / 2.2 ലെൻസും 128 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി) ഉണ്ട്. ടെലി മാക്രോ ലെൻസ് 5x ഒപ്റ്റിക്കൽ, 120x ഡിജിറ്റൽ സൂം എന്നിവ ഈ ക്യാമറ സംവിധാനത്തിലുണ്ട്. എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് എംഐ 11 അൾട്രായിൽ നൽകിയിട്ടുള്ളത്.

5,000 എംഎഎച്ച് ബാറ്ററി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് എംഐ 11 അൾട്രായ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് അഡ്രിനോ 660 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. 67W വയർ, വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ എംഐ 11 അൾട്രയ്ക്ക് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
In India, the firm has officially announced the Mi 11 Ultra's release date. Xiaomi's flagship smartphone for 2021 will be available in India starting July 7. Mi.com, Mi Home Stores, Amazon India, and other retailers sell the phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X