സ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സറുമായി ഷവോമി എംഐ 11 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഒരുപാട് അഭ്യൂഹങ്ങൾക്ക് ശേഷം കമ്പനിയുടെ ഏറ്റവും പുതിയ ഫ്രന്റ്ലൈൻ സ്മാർട്ഫോൺ ഷവോമി എംഐ 11 (Xiaomi Mi 11) ഔദ്യോഗികമായി പുറത്തിറക്കി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി ഈ മാസം ആദ്യം പുറത്തിറക്കിയ എംഐ 11 സ്മാർട്ട്‌ഫോൺ കൂടിയാണ് ഇത്. അടുത്ത വർഷം ആദ്യം കമ്പനിയിൽ നിന്നുമുള്ള പുതിയ പ്രീമിയം ഫോണുകളുടെ ഒരു ലിസ്റ്റ് പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ പ്രോസസറിലൂടെ ഷവോമിയുടെ ഏറ്റവും നൂതനമായ ഡിസ്‌പ്ലേയും ഫീച്ചർ ചെയ്യുന്നതായി എംഐ 11 അവകാശപ്പെടുന്നു. ഇ -4 ലൈറ്റ്-എമിറ്റിംഗ് മെറ്റീരിയലിൽ നിർമ്മിച്ച എംഐ-സീരീസ് ഫോണിന്റെ ഡിസ്പ്ലേയിൽ നാല് വശങ്ങളിലും വളഞ്ഞ അരികുകളും 2 കെ റെസല്യൂഷനുമുണ്ട്. 108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറകളുമായാണ് എംഐ 11 വരുന്നത്.

 

ഷവോമി എംഐ 11: വില, ലഭ്യത വിശദാംശങ്ങൾ

ഷവോമി എംഐ 11: വില, ലഭ്യത വിശദാംശങ്ങൾ

8 ജിബി റാമിനും 128 ജിബി സ്റ്റോറേജ് വേരിയന്റ് ഷവോമി എംഐ 11 ൻറെ വില സി‌എൻ‌വൈ 3,999 (ഏകദേശം 45,000 രൂപ) ആണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 4,299 (ഏകദേശം 48,300 രൂപ) വിലയും ടോപ്പ്- ഓഫ്-ദി-ലൈൻ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് സി‌എൻ‌വൈ 4,699 (ഏകദേശം 52,800 രൂപ) വിലയുണ്ട്. ഇന്ന് രാത്രി 10 മണിക്ക് സിഎസ്ടി ഏഷ്യയിൽ നിന്ന് ഈ സ്മാർട്ട്ഫോൺ പ്രീ ഓർഡറുകൾക്കായി ലഭ്യമാകും. ഈ ഹാൻഡ്സെറ്റിൻറെ വിൽപ്പന ജനുവരി 1 ന് തീരുമാനിക്കും. ഹൊറൈസൺ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, മിഡ്‌നൈറ്റ് ഗ്രേ എന്നിവയിൽ ആന്റി ഗ്ലെയർ (എജി) ഫ്രോസ്റ്റ് ഗ്ലാസ് തുടങ്ങിയ കളർ വേരിയന്റുകളിൽ ഇത് ലഭ്യമാണ്.

 എംഐ 11
 

കൂടാതെ, ലിലാക്ക് പർപ്പിൾ, ഹണി ബീജ് ഷേഡുകളിൽ ഒരു വെഗൻ ലെതർ എഡിഷനും ഉണ്ടാകും. ആഗോള വിപണിയിൽ ഈ ഹാൻഡ്‌സെറ്റ് എപ്പോൾ അവതരിപ്പിക്കുമെന്ന് ഷവോമി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചില റിപ്പോർട്ടുകൾ നൽകുന്ന മറ്റൊരു കാര്യം ഫെബ്രുവരിയിൽ നൽകിയ അതേ വിലയിലാണ് എംഐ 10 ചൈനയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ 49,999 രൂപയ്ക്ക് ഈ സ്മാർട്ഫോൺ അവതരിപ്പിക്കുകയും ചെയ്തു. ചൈനയിലെ എംഐ 11 ന്റെ സ്റ്റാൻഡേർഡ് എഡിഷനിൽ ഇൻ-ബോക്സ് ചാർജർ വരുന്നില്ല. അതേസമയം അതിന്റെ ബണ്ടിൽ എഡിഷനിൽ 55W ഗാൻ ചാർജറും ഉൾപ്പെടും. രണ്ട് എഡിഷനുകളും ഒരേ വിലയ്ക്ക് ലഭ്യമാകും.

ഷവോമി എംഐ 11: സവിശേഷതകൾ

ഷവോമി എംഐ 11: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഷവോമി എംഐ 11 ആൻഡ്രോയിഡ് 10ൽ എംഐയുഐ 12.5 ഉപയോഗിച്ച് പ്രവർത്തിക്കുന്നു. കൂടാതെ, 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി (1,440x3,200 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 1500 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 5000000: 1 കോൺട്രാസ്റ്റ് റേഷ്യോ, 515 പിപി പിക്സൽ ടെൻസിറ്റി, ഒരു പഞ്ച്-ഹോൾ ഡിസൈൻ വരുന്ന ഡിസ്പ്ലേയിൽ 120Hz വരെ റിഫ്രഷ് റേറ്റ് എന്നിവ ഉൾപ്പെടുന്നു. എംഐ 11 ഡിസ്പ്ലേയിൽ ഡിസിഐ-പി 3 കളർ ഗാമറ്റ് നൽകിയിരിക്കുന്നു, കൂടാതെ എച്ച്ഡിആർ 10 +, മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ (എംഇഎംസി) എന്നിവ സപ്പോർട്ട് ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും 8,192 ലെവൽ ബറൈറ്നെസ്സ് അഡ്ജസ്റ്റ്മെന്റും ഉണ്ട്. സ്‌ക്രീൻ അനാലിസിസ് സ്ഥാപനമായ ഡിസ്‌പ്ലേമേറ്റിൽ നിന്ന് എം 11 ഇതിനകം എ + റേറ്റിംഗ് നേടിയിട്ടുണ്ടെന്ന് ഷവോമി അവകാശപ്പെടുന്നു. 12 ജിബി വരെ എൽപിഡിഡിആർ 5 റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഷവോമി എംഐ 11ന് കരുത്തേകുന്നത്.

ഷവോമി എംഐ 11: ക്യാമറ വിശദാംശങ്ങൾ

108 മെഗാപിക്സൽ പ്രൈമറി സെൻസർ 1.6 മൈക്രോൺ പിക്‌സൽ വലുപ്പമുള്ള എഫ് / 1.85 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമാണ് എംഐ 11 അവതരിപ്പിക്കുന്നത്. 1 / 1.33 ഇഞ്ച് പ്രൈമറി ക്യാമറ സെൻസർ ഐഫോൺ 12 ൽ ലഭ്യമായതിനേക്കാൾ 3.7 മടങ്ങ് വലുതായി കണക്കാക്കപ്പെടുന്നു, ഇത് ഐഫോൺ 12 പ്രോ മാക്‌സിന്റെ പ്രാഥമിക ക്യാമറ സെൻസറിന്റെ ഇരട്ടി വലുപ്പമാണെന്ന് അവകാശപ്പെടുന്നു. 8 കെ വീഡിയോകൾ വരെ പകർത്താനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സറുമായി ഷവോമി എംഐ 11

എംഐ 11 ന്റെ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.4 അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്നു, അതിൽ 123 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ (എഫ്ഒവി) വരുന്നു. കൂടാതെ, എഫ് / 2.4 മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും 50 മില്ലിമീറ്ററിന് തുല്യമായ ഫോക്കൽ ലെങ്ത് ഉണ്ട്. കുറഞ്ഞ ബറൈറ്നെസ്സ് വരുന്ന വീഡിയോകൾ പകർത്താൻ ഷവോമിയും ഒരു സവിശേഷത വികസിപ്പിച്ചെടുത്തിട്ടുണ്ട്. എംഐ 11 ൽ 256 ജിബി വരെ യു‌എഫ്‌എസ് 3.1 സ്റ്റോറേജ് ഷവോമി വാഗ്ദാനം ചെയ്തിട്ടുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6 ഇ, ബ്ലൂടൂത്ത് വി 5.2, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ) ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്.

4,600 എംഎഎച്ച് ബാറ്ററി

ഹർമാൻ കാർഡൺ ഓഡിയോയുടെ സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഇത് വരുന്നത്. കൂടാതെ, ഹാർട്ട്റേറ്റ് മോണിറ്ററായി ഇരട്ടിപ്പിക്കുന്ന ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇതിൽ ലഭിക്കും. എംഐ ടർബോചാർജ് 55W വയർ, 50W വയർലെസ് ചാർജിംഗ് എന്നിവയെ സപ്പോർട്ട് ചെയ്യുന്ന 4,600 എംഎഎച്ച് ബാറ്ററിയാണ് ഷവോമി എംഐ 11ൽ വരുന്നത്. 10W വയർലെസ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടും ഇതിൽ ഉണ്ട്. 8.06 മില്ലിമീറ്റർ കനവും 196 ഗ്രാം ഭാരവുമുള്ളതാണ് ഈ ഫോൺ. എന്നാൽ, വെഗൻ ലെതർ എഡിഷന് 8.56 മില്ലിമീറ്റർ കനവും 194 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
With the Qualcomm Snapdragon 888 SoC, which was released earlier this month, the Mi 11 is also the first smartphone to debut and is expected to power a list of premium phones early next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X