സ്നാപ്ഡ്രാഗൺ 898 SoC പ്രോസസ്സറുമായി ഷവോമി എംഐ 12 സീരീസ് അവതരിപ്പിച്ചേക്കും

|

ഏറ്റവും പുതിയ പ്രീമിയം സ്മാർട്ഫോണായ ഷവോമി സീരീസ് എംഐ 11 ഈ വർഷം ആദ്യം അവതരിപ്പിച്ചു. ഈ സീരിസിൽ അവതരിപ്പിച്ച സ്മാർട്ഫോണുകളിൽ സ്റ്റാൻഡേർഡ് വേരിയന്റിന് പുറമെ എംഐ 11 അൾട്രയും എംഐ 11 ലൈറ്റും ഉൾപ്പെടുന്നു. എംഐ 11 സീരീസിൻറെ പിൻഗാമിയായി എംഐ 12 കൊണ്ടുവരുവാൻ കമ്പനി ഇപ്പോൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പ്രോസസ്സറും റാം കപ്പാസിറ്റിയും എത്രയാണെന്ന് ഇതിൽ പറയുന്നുണ്ട്. ഷവോമി എന്തൊക്കെ സവിശേഷതകളാണ് ഈ സ്മാർട്ഫോണിൽ കൊണ്ടുവരുന്നതെന്ന് നമുക്ക് ഇവിടെ നോക്കാം.

 

സ്നാപ്ഡ്രാഗൺ 898 SoC പ്രോസസ്സറുമായി ഷവോമി എംഐ 12 സീരീസ് അവതരിപ്പിച്ചേക്കും

ഷവോമി എംഐ 12 സ്മാർട്ഫോണിൻറെ പുതിയ വിവരങ്ങൾ മൈഡ്രൈവർമാർ ടിപ്പ് ചെയ്തിരിക്കുന്നു. ഇത് നൽകിയ റിപ്പോർട്ട് പറയുന്നത് വരാനിരിക്കുന്ന ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിന് കരുത്തേകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 898 പ്രോസസ്സറായിരിക്കുമെന്നാണ്. ഏറ്റവും പുതിയ മുൻനിര പ്രോസസറുകൾ പോലെ ഇതിന് 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടും ഉണ്ടായിരിക്കും. സ്നാപ്ഡ്രാഗൺ 898 പ്രോസസ്സർ ഉപയോഗിക്കുന്ന ആദ്യത്തെ ചില സ്മാർട്ട്ഫോണുകളിൽ ഒന്നാണ് എംഐ 12. ഈ ഹാൻഡ്‌സെറ്റ് പുതിയ ജനറേഷൻ LPDDR5X റാം ഉപയോഗിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. LPDDR5 റാമിൻറെ ഈ അപ്ഗ്രേഡഡ് എഡിഷൻ മെച്ചപ്പെടുത്തിയ വേഗതയും (6,400 എംബിപിഎസ് മുതൽ 8,533 എംബിപിഎസ് വരെ) മികച്ച കാര്യക്ഷമതയും ഉറപ്പാക്കുന്നു.

നിങ്ങൾ ഡൗൺലോഡ് ചെയ്യ്ത ആപ്പുകൾ നിങ്ങളെ ചാരപ്പണി ചെയ്യുന്നത് എങ്ങനെ തടയാം?നിങ്ങൾ ഡൗൺലോഡ് ചെയ്യ്ത ആപ്പുകൾ നിങ്ങളെ ചാരപ്പണി ചെയ്യുന്നത് എങ്ങനെ തടയാം?

സ്നാപ്ഡ്രാഗൺ 898 SoC പ്രോസസ്സറുമായി ഷവോമി എംഐ 12 സീരീസ് അവതരിപ്പിച്ചേക്കും
 

എന്നാൽ, എംഐ 12 ൽ നൽകിയിട്ടുള്ള കൃത്യമായ റാം കപ്പാസിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് നോക്കുമ്പോൾ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന് 12 ജിബി റാം അല്ലെങ്കിൽ 16 ജിബി റാം നൽകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ, ഇതൊരു അഭ്യൂഹം മാത്രമാണ്. ഈ കാര്യത്തിൽ ഒരു വ്യക്തത കൈവരാൻ നിങ്ങൾ ഇനിയും കുറച്ച് നാളുകൾ കാത്തിരിക്കേണ്ടതായി വരും. എംഐ 12 ൻറെ പ്രോസസറും റാം വിശദാംശങ്ങളും മാത്രമാണ് റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇത് എംഐ 12 നെ ചുറ്റിപ്പറ്റിയുള്ള ആദ്യത്തെ അഭ്യുഹമോ അല്ലെങ്കിൽ ചോർച്ചയോ അല്ല. മുമ്പത്തെ അഭ്യുഹങ്ങൾ ക്യാമറ സവിശേഷതകളെ കുറിച്ച് പറയുന്നു. എംഐ 11 അൾട്രായിൽ ഏറ്റവും ഉയർന്ന പിക്സൽ സെൻസർ 108 എംപി പ്രധാന ക്യാമറ കമ്പനി ഉപയോഗിക്കുന്നന്നതായി കണ്ടു.

പുതിയ പ്ലേസ്റ്റേഷൻ 5 വാങ്ങുമ്പോൾ 'ഗുഡ്‌വിൽ ഡിസ്കൗണ്ട്' നിങ്ങൾക്ക് നൽകും 20% കിഴിവ്പുതിയ പ്ലേസ്റ്റേഷൻ 5 വാങ്ങുമ്പോൾ 'ഗുഡ്‌വിൽ ഡിസ്കൗണ്ട്' നിങ്ങൾക്ക് നൽകും 20% കിഴിവ്

സ്നാപ്ഡ്രാഗൺ 898 SoC പ്രോസസ്സറുമായി ഷവോമി എംഐ 12 സീരീസ് അവതരിപ്പിച്ചേക്കും

എംഐ 12 അപ്ഗ്രേഡഡ് 200 എംപി പ്രൈമറി ക്യാമറയുടെ സവിശേഷതയുമായി വരുമെന്ന് അഭ്യൂഹമുണ്ട്. 12 എംപി ഇമേജുകൾക്കായി 16-ഇൻ -1 പിക്സൽ-ബിന്നിംഗ് ഉപയോഗിക്കുന്ന ഒരു സാംസങ് സെൻസറാണിതെന്ന് പറയുന്നു. വരും മാസങ്ങളിൽ ക്യാമറയും ബാറ്ററിയും പോലുള്ള മറ്റ് വിശദാംശങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എംഐ 11 സീരീസിൻറെ പിൻഗാമിയെ 2021 ൻറെ ആദ്യ പകുതിയിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നു.

സൂമിനെ നേരിടാൻ ഗൂഗിളിന്റെ പുതിയ നീക്കം, ഗൂഗിൾ മീറ്റ് വെബ് ആപ്പ് പുറത്തിറക്കിസൂമിനെ നേരിടാൻ ഗൂഗിളിന്റെ പുതിയ നീക്കം, ഗൂഗിൾ മീറ്റ് വെബ് ആപ്പ് പുറത്തിറക്കി

Best Mobiles in India

English summary
Xiaomi's most premium smartphone series, the Mi 11, was released earlier this year. Aside from the regular variant, the Mi 11 Ultra and Mi 11 Lite were introduced in this series. The business appears to be preparing for the Mi 11 series' successor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X