സിയോമി Mi3 ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 13,999 രൂപ

Posted By:

ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സിയോമി അവരുടെ ആദ്യ ഹാന്‍ഡ്‌സെറ്റ് ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സിയോമി Mi3 എന്ന സ്മാര്‍ട്‌ഫോണിന് 16 ജി.ബി. വേരിയന്റിന് 13,999 രൂപയാണ് വില. അതോടൊപ്പം ഒരു ടാബ്ലറ്റും കമ്പനി അവതരിപ്പിച്ചു.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് നടന്നത്. ഇപ്പോള്‍ തന്നെ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ജൂലൈ 22 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും.

സിയോമി Mi3 ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 13,999 രൂപ

സിയോമി Mi3 യുടെ പ്രത്യേകതകള്‍

5 ഇഞ്ച് IPS ഡിസ്‌പ്ലെ, ഫുള്‍ HD റെസല്യൂഷന്‍ (1920-1080 പിക്‌സല്‍), കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി റാം, ആന്‍ഡ്രോയ്ഡ് ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3050 mAh ആണ് ബാറ്ററി പവര്‍.

ലോഞ്ചിംഗ് ചടങ്ങില്‍ കമ്പനി സി.ഇ.ഒ ലിന്‍ ബിന്‍, വൈസ് പ്രസിഡന്റ് ഹുഗോ ബാറ, ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് മനു കുമാര്‍ ജെയിന്‍ തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
Xiaomi Mi 3 Officially Launched in India for Rs 13,999, Xiaomi Mi3 Launched in India, Xiaomi Mi3 Available at Rs 13,999, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot