ഷവോമി എംഐ4 64ജിബി 11,000 രൂപ വരെ വിലക്കിഴിവില്‍...!

Written By:

ചൈനയുടെ ആപ്പിള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി ഷവോമി എംഐ4 64ജിബി പതിപ്പിന് സ്ഥിരമായി കമ്പനി വില വെട്ടിക്കുറച്ചിരിക്കുകയാണ്.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

23,999 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഫോണിനാണ് വില കുത്തനെ ഷവോമി കുറച്ചിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഷവോമി വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എംഐ4 64ജിബി പതിപ്പിന് താല്‍ക്കാലികമായി വില വെട്ടികുറച്ചിരുന്നു.

 

17,999 രൂപ എന്ന ഈ വില സ്ഥിരമായിരിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

 

ഇന്ത്യയിലെ ഷവോമി പ്രേമികള്‍ക്ക് ഈ വാഗ്ദാനം ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് വില കുറവ് സ്ഥിരപ്പെടുത്തുന്നതെന്ന് ഷവോമി ഇന്ത്യ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.

 

ഫ്‌ലിപ്കാര്‍ട്ടിലും, ഷവോമി ഇന്ത്യയുടെ വെബ്‌സൈറ്റിലും നിലവില്‍ ഈ ഓഫര്‍ ലഭ്യമാണ്.

എന്നാല്‍ ഇന്ത്യയിലെ ഷവോമിയുടെ റീട്ടെയില്‍ പങ്കാളികളായ ആമസോണ്‍ ഇന്ത്യയിലും, സ്‌നാപ്ഡീലിലും എംഐ4 64ജിബി പതിപ്പ് ലഭ്യമല്ല.

 

ഫ്‌ലിപ്കാര്‍ട്ട് 5,000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറും 64ജിബി എംഐ4-ന് നല്‍കുന്നുണ്ട്.

 

ഇത് ഫോണിന്റെ വില 12,999 രൂപയാക്കി കുറയ്ക്കുന്നു.

 

വണ്‍പ്ലസ് വണ്‍ 64ജിബി പതിപ്പിന് 21,998 രൂപ വില വരുമ്പോള്‍, എംഐ4 64ജിബി-ക്ക് 17,999 രൂപ എന്നത് തീര്‍ച്ചയായും ആകര്‍ഷകമാണ്.

 

5ഇഞ്ച് പൂര്‍ണ എച്ച്ഡി സ്‌ക്രീനും, 3ജിബി റാമില്‍ ശാക്തീകരിക്കപ്പെട്ട 2.5ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ് കോര്‍ പ്രൊസസ്സറും ആണ് എംഐ4-ന് ഉളളത്.

 

കമ്പനിയുടെ ഏറ്റവും പുതിയ ഇന്റര്‍ഫേസായ എംഐയുഐ 6-ല്‍ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Mi 4 64GB gets a permanent price cut.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot