ഷവോമി ഇന്ത്യയില്‍ എംഐ 4-ന് വിലകുറച്ചു...!
ചൈനീസ് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണയില്‍ ജനപ്രീതി വര്‍ധിപ്പിച്ച ഷവോമി അവരുടെ ഫ്ളാഗ്ഷിപ് ഡിവൈസായ എംഐ 4-ന് ഇന്ത്യയില്‍ വിലകുറച്ചു.

2,000 രൂപയാണ് എംഐ 4 ഫോണിന്റെ വില ഇന്ത്യയില്‍ കുറച്ചത്. എംഐ ഫാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫോണിന്റെ വില കുറച്ചിരുന്നു, തുടര്‍ന്ന് കുറഞ്ഞ വില തുടരാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
എംഐ 4-ന് ഫാന്‍ ഫെസ്റ്റിവലില്‍ വിലകുറച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും, അതിനാല്‍ തുടര്‍ന്നും ആ വിലക്കുറവ് സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷവോമി അറിയിച്ചു. 16 ജിബി മോഡലിന് വില 19,999 രൂപയായിരുന്നു, അത് 17,999 രൂപയായി.

64 ജിബി പതിപ്പിന് 23,999 രൂപയില്‍ നിന്ന് 21,999 രൂപയുമായി. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്. 2.5 ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ് കോര്‍ പ്രൊസ്സസറില്‍ ശാക്തീകരിക്കപ്പെട്ട ഫോണ്‍ 3ജിബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയിലാണ് പ്രവര്‍ത്തിക്കുന്നത്.
MIUI 6 ഇന്റെര്‍ഫേസുളള ഫോണില്‍ 13 എംപി പിന്‍ക്യാമറ, 8 എംപി മുന്‍ക്യാമറ എന്നിവയാണ് നല്‍കിയിരിക്കുന്നത്.

3080 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട്, ദി മൊബൈല്‍ സ്റ്റോര്‍ എന്നിവ വഴി എംഐ 4 ലഭിക്കുന്നതാണ്. താമസിയാതെ സ്‌നാപ്ഡീല്‍, ആമസോണ്‍ ഇന്ത്യ എന്നിവയിലൂടെയും ഫോണ്‍ ലഭ്യമാകും.


Click it and Unblock the Notifications