അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഷവോമി ഫോണുകള്‍ക്ക് വില കുറയും...!

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി എംഐ4 മോഡലിന് വില കുറയ്ക്കും. കമ്പനിയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് വില കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഷവോമി ഫോണുകള്‍ക്ക് വില കുറയും...!

എംഐ4 മോഡലിന്റെ 16 ജിബി പതിപ്പ് 20,000 രൂപയില്‍ നിന്ന് 18,000 രൂപയാക്കിയിട്ടുണ്ട്. എംഐ4-ന്റെ സാധാരണ പതിപ്പിന് (രണ്ട് ജിബി റാം മോഡല്‍) 17,000 രൂപയായി കുറച്ചിട്ടുണ്ട്.

അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഷവോമി ഫോണുകള്‍ക്ക് വില കുറയും...!

ഏപ്രില്‍ എട്ടുമുതലാണ് വിലക്കുറവ് നിലവില്‍ വരുന്നത്. അതേസമയം ചൈനയ്ക്കുപുറത്തുള്ള രാജ്യങ്ങളില്‍ എന്നുമുതലായിരിക്കും വിലക്കുറവ് നിലവില്‍ വരികയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഷവോമി എംഐ4-ന്റെ 64 ജിബി പതിപ്പ് വിലക്കുറവ് സംബന്ധിച്ച് കമ്പനി ഇപ്പോള്‍ ഒന്നും പറയുന്നില്ല.

വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന ടെക്ക് കമ്പനികള്‍...!

അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഷവോമി ഫോണുകള്‍ക്ക് വില കുറയും...!

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഷവോമി എംഐ4-ന് 2.5 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറാണ് ശക്തി പകരുന്നത്. മൂന്ന് ജിബി റാം, 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 13 എംപി ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ, 3080 എംഎഎച്ച് ലിയോണ്‍ ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സാങ്കേതികത കൊണ്ട് വിസ്മയിപ്പിക്കുന്ന 10 മികച്ച ഏലിയന്‍ ചിത്രങ്ങള്‍ ഇതാ...!

കഴിഞ്ഞദിവസം പുറത്തിറക്കിയ ഷവോമി റെഡ്മി 2എ മോഡല്‍ 6,000 രൂപയ്ക്കുപകരം 5,000 രൂപയ്ക്ക് ഏപ്രില്‍ എട്ടിന് ചൈനയില്‍ ലഭ്യമായി തുടങ്ങും.

Read more about:
English summary
Xiaomi Mi 4 and Mi 4 'Lite' Get a Price Cut.
Please Wait while comments are loading...

Social Counting