എംഐ 4ഐ-യുടെ മിന്നല്‍ വില്‍പ്പന തുടങ്ങി...!

Written By:

ഷവോമിയുടെ എംഐ 4ഐ ഇന്ത്യയില്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് എത്തി. റജിസ്‌ട്രേഷന്‍ ഇല്ലാതെ മെയ് 25,26 തിയതികളിലാണ് ഫ്‌ളാഷ് സെയിലിന് എംഐ 4ഐ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

എംഐ 4ഐ-യുടെ മിന്നല്‍ വില്‍പ്പന തുടങ്ങി...!

ഫ്‌ലിപ്പ്കാര്‍ട്ടിലാണ് ഫോണ്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. 12,999 രൂപയാണ് വില. അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ഫോണ്‍ 441 പിപിഐ റെസലൂഷനാണ് വാഗ്ദാനം ചെയ്യുന്നത്. ഐഫോണ്‍ 6-ന് ഒപ്പം നില്‍ക്കുന്ന സ്‌ക്രീന്‍ മിഴിവാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എംഐ 4ഐ-യുടെ മിന്നല്‍ വില്‍പ്പന തുടങ്ങി...!

1.7 ഗിഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസ്സറാണ് ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 2ജിബി റാം ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

എംഐ 4ഐ-യുടെ മിന്നല്‍ വില്‍പ്പന തുടങ്ങി...!

16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. 13എംപി മുന്‍ ക്യാമറ ഡുവല്‍ ടോണ്‍ ഫ്‌ളാഷോടെയാണ് എത്തുന്നത്, ഇതുകൊണ്ട് ചെറിയ വെളിച്ചത്തില്‍ പോലും വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

5എംപിയാണ് മുന്‍ക്യാമറ. എംഐ യുഐ 6-ല്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. കൂടാതെ ഇന്ത്യയിലെ പ്രാദേശിക ഭാഷ പിന്തുണയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 3120 എംഎഎച്ചാണ് ബാറ്ററി ശേഷി. ഇതോടൊപ്പം ഫോണിന്റെ വാട്ടര്‍ പ്രൂഫ് പതിപ്പും കമ്പനി ഇറക്കിയിട്ടുണ്ട്.

English summary
Xiaomi Mi 4i now available on Flipkart sans registration.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot