വിലകുറവില്‍ ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത എംഐ 4ഐ-യുടെ സവിശേഷതകള്‍...!

Written By:

ഷവോമി ഇന്ത്യക്കായി നെയ്‌തെടുത്ത എംഐ 4ഐ അടുത്തിടെയാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ ഭാഷകളുടെ പിന്തുണ വാഗ്ദാനം ചെയ്യുന്ന ഈ ഫോണിന്റെ മറ്റ് സവിശേഷതകളാണ് ഇവിടെ പരിശോധിക്കുന്നത്.

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ട വീഡിയോകള്‍ ഇതാ...!

ഷവോമിയുടെ പുതിയ ഫ്ളാഗ്ഷിപ് ഇന്ത്യന്‍ വിപണിയില്‍ തരംഗമാകുമോ എന്ന് അറിയുന്നതിനായി കുറച്ച് നാള്‍ കൂടി കാത്തിരിക്കേണ്ടി വരും. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Xiaomi Mi 4i

സ്‌നാപ്ഡ്രാഗണ്‍ 615-ലാണ് ഫോണ്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നത്. നാലു കോറുകള്‍ 1.7ഗിഗാഹെര്‍ട്ട്‌സിലും, മറ്റ് നാല് കോറുകള്‍ 1.1ഗിഗാഹെര്‍ട്ട്‌സിലും പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു.

 

Xiaomi Mi 4i

2ജിബി റാമാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

Xiaomi Mi 4i

16ജിബി-യുടെ പതിപ്പാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 32ജിബി, 64ജിബി പതിപ്പുകള്‍ ഇന്ത്യയില്‍ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

 

Xiaomi Mi 4i

1080പിക്‌സലുകള്‍ വാഗ്ദാനം ചെയ്യുന്ന ഫോണിന് 5ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് ഉളളത്.

 

Xiaomi Mi 4i

13എംപി-യുടെ പ്രധാന ക്യാമറയും, 5എംപി-യുടെ മുന്‍ ക്യാമറയും ആണ് ഫോണിനുളളത്.

 

Xiaomi Mi 4i

130 ഗ്രാമിന്റെ ഫോണിന് പ്ലാസ്റ്റിക്ക് ശരീരവും, ഉരുണ്ട അരികുകളും, മെറ്റല്‍ ബട്ടണുകളും നല്‍കിയിരിക്കുന്നു.

 

Xiaomi Mi 4i

3120എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിനുളളത്.

 

Xiaomi Mi 4i

ഡുവല്‍ സിം, ഇന്ത്യയില്‍ 4ജി പിന്തുണ, വൈഫൈ എസി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

 

Xiaomi Mi 4i

ഐഫോണ്‍ 6-നേക്കാള്‍ കൂടുതല്‍ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നതാണ് 4ഐ-യുടെ 1080പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവില്‍ എത്തുന്ന 5ഇഞ്ച് ഡിസ്‌പ്ലേ എന്നാണ് ഷവോമിയുടെ അവകാശം. കൂടാതെ, ഡിസ്പ്ലയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന സണ്‍ലൈറ്റ് സങ്കേതം ഫോണിന് ചുറ്റുമുളള പ്രകാശം തിട്ടപ്പെടുത്തി കൂടുതല്‍ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നു.

 

Xiaomi Mi 4i

സോണിയുടെ 13എംപി-യുടെ പ്രധാന ക്യാമറ ഡുവല്‍-ടോണ്‍ ഫ്ളാഷിനൊപ്പം കോണ്‍ട്രാസ്റ്റ്, കളര്‍ കറക്ഷന്‍ എന്നിവയില്‍ മികച്ച പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

ഫോണിന്റെ പുതിയ എംഐയുഐ ഇന്റര്‍ഫേസ് പ്രാദേശിക ഭാഷകളായ ബംഗാളി, തമിഴ്, തെലുങ്കു, കന്നട, മലയാളം എന്നിവയെ പിന്തുണയ്ക്കുന്നതാണ്.

12,999 രൂപയ്ക്കാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Mi 4i: Top features, full specifications and ridiculously low price.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot