ഷവോമി മീ 6: 6ജിബി റാമുമായി ബജറ്റു വിലയില്‍!

Written By:

അവസാനം ഷവോമി മീ6 എത്തിയിരിക്കുന്നു. ബീജിംഗില്‍ നടന്ന ചടങ്ങിലാണ് ഷവോമി ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് അവതരിപ്പിച്ചത്. മീ 6ന്റെ മൂന്നു വേരിയന്റിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങാന്‍ പോകുന്നത്.

448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!

ഷവോമി മീ 6: 6ജിബി റാമുമായി ബജറ്റു വിലയില്‍!

ഏറ്റവും പുതിയ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസറാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രോസസറുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് 6ജിബി റാമാണ്. സ്മാര്‍ട്ട്‌ഫോണിന്റെ മുന്നില്‍ ആരേയും അതിശയിപ്പിക്കുന്ന ഒരു സ്റ്റീരിയോ സ്പീക്കറും ഉണ്ട്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് മീ 6ല്‍ ഡ്യുവല്‍ ലെന്‍സ് ക്യാമറയും കൂടാതെ ഫിങ്കര്‍ പ്രിന്റ് സെന്‍സറും മുന്‍ വശത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ്.

ഈ ഫോണിന്റെ കൂടുതല്‍ സവിശേഷതകളിലേക്കു പോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ 6

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് മീ 6 നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന് നാല് വശങ്ങളുളള 3ഡി ത്രിമാന ഗ്ലാസ് ഉണ്ട്. ഏവരേയും ആകര്‍ഷിക്കുന്ന രീതിയില്‍ സില്‍വര്‍ നിറത്തിലും ഈ ഫോണ്‍ ഇറങ്ങുന്നു. ഇതില്‍ മെറ്റാലിക് ബില്‍ഡ് ഉണ്ടെങ്കിലും നാല് വശങ്ങളുളള മിറര്‍ ഗ്ലാസും ഘടിപ്പിച്ചിട്ടുണ്ട്.

100ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!

ഒരു ദോഷവും ഇല്ലാത്ത മികച്ച ഡിസ്‌പ്ലേ

മീ 6ന് 5.15ഇഞ്ച് ഡിസ്‌പ്ലേ എഫ്എച്ച്ഡി 1080p റിസൊല്യൂഷനുമാണ്. ഈ ഡിസ്‌പ്ലേ നിങ്ങളുടെ കണ്ണിന് വളരെ ഏറെ സുരക്ഷിതമാണ്. ഡിസ്‌പ്ലേയില്‍ നിന്നും വരുന്ന നീല രശ്മിയുടെ പ്രഭാവത്തെ കുറയ്ക്കാനായി റീഡ് മോഡ് എന്ന സവിശേഷതയും മീ 6ല്‍ നല്‍കിയിട്ടുണ്ട്.

എങ്ങനെ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാം?

ഏറ്റവും ശക്തമായി ഹാര്‍ഡ്‌വയര്‍

ഇവിടെ അഡ്രിനോ 540 ഗ്രാഫിക്‌സ് മോഡാണ് നല്‍കിയിരിക്കുന്നത്. ഓക്ടാകോര്‍ പ്രോസസര്‍ കൂടാതെ 2x2 ഡ്യുവല്‍ വൈഫൈ സിസ്റ്റത്തെ പിന്തുണയ്ക്കുന്നു. സ്‌റ്റോറേജ് കപ്പാസിറ്റി 64ജിബിയും 128ജിബിയുമാണ്. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന 3350എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. MIUI പ്ലാറ്റ്‌ഫോം ആയതിനാല്‍ മികച്ച ബാക്കപ്പും നല്‍കുന്നു.

12എംബി ഡ്യുവല്‍ ക്യാമറ

മീ 6 ന്റെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് ഇതിലെ 12എംബി ഡ്യുവല്‍ റിയര്‍ ക്യാമറ. 12എംബി സെന്‍സറില്‍ ഒപ്റ്റിക്കല്‍ സൂം, ബോക ഇഫക്ടിനായി ഇന്‍ബില്‍റ്റ്‌ഡെപ്ത്-ഓഫ്-ഫീല്‍ഡ് മോഡും ഉണ്ട്. ISP അല്‍ഗോരിതം ഉളളതിനാല്‍ 10x ഒപ്റ്റിക്കല്‍ മോഡും ഉണ്ട്. ഈ മോഡലാണ് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നത്.

സെറാമിക് എഡിഷന്‍

മൂന്നു വേരിയന്റിലാണ് മീ 6 അവതരിപ്പിച്ചിരിക്കുന്നത്. അതിലെ ഒരു വേരിയന്റാമ് മനോഹരമായ സെറാമിക് എഡിഷന്‍.

ഷവോമി മീ 6 വില

6ജിബി റാം, 64ജിബി സ്‌റ്റോറേജ്, 6ജിബി റാം 128ജിബി സ്‌റ്റോറേജ് എന്നിവയാണ് ഫോണ്‍ വേരിയന്റുകള്‍. സെറാമിക് എഡിഷനില്‍ മീ 6 വന്നിരിക്കുന്നത് 6ജിബി റാം, 64ജിബി സ്‌റ്റോറേജ് എന്നാണ്. ഫോണിന്റെ വില ഇങ്ങനെയാകുന്നു 24,000 രൂപ, 27,000 രൂപ, 28,000 രൂപ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The company has unveiled the 2017 flagship smartphone at an event in Beijing. Xiaomi has announced three variants of the flagship Mi 6 at the event.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot