ഷവോമി മി 8 യൂത്ത് എഡിഷൻ, സ്ക്രീൻ ഫിംഗർപ്രിന്റ് എഡിഷൻ എന്നിവ എത്തി!

|

ഷവോമിയുടെ രണ്ടു പുത്തൻ മോഡലുകൾ കൂടെ കമ്പനി ചൈനയിൽ അവതരിപ്പിച്ചു. പുത്തൻ മോഡലുകൾ എന്നുപറയുമ്പോൾ നിലവിൽ വിപണിയിലുള്ള ഏറ്റവും പുതിയ മോഡലുകളായ മി 8ന്റെ യൂത്ത് എഡിഷനും സ്‌ക്രീൻ ഫിങ്കർപ്രിന്റ്റ് എഡിഷനുമാണ് കമ്പനി അവതരിപ്പിച്ചത്. ഫോണിന്റെ പ്രധാന സവിശേഷതകളും വിലയും മറ്റു കാര്യങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

 

മി 8 യൂത്ത് എഡിഷൻ

മി 8 യൂത്ത് എഡിഷൻ

1,399 ചൈനീസ് യുവാൻ (ഏകദേശം 14800 രൂപ) ആണ് മി 8 യൂത്ത് എഡിഷൻ 4 ജിബി 64 ജിബി മോഡലിന് ചൈനയിൽ വിലയിട്ടിരിക്കുന്നത്. 6 ജിബി റാം ഉള്ള 64 ജിബി മോഡലിന് 1,699 യുവാൻ (ഏകദേശം 18,000 രൂപ)യും 6 ജിബി റാം 128 ജിബി മോഡലിന് 1,999 ചൈനീസ് യുവാൻ (ഏകദേശം 21,200 രൂപ)യുമാണ് വരുന്നത്. 6.26 ഇഞ്ച് ഡിസ്പ്ളേ, നോച്ഛ്, Snapdragon 660 പ്രൊസസർ എന്നിവയാണ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സെക്കണ്ടറി സെൻസർ എന്നിങ്ങൾനേയുള്ള ഇരട്ട ക്യാമറ സെറ്റപ്പ് പിറകിലും 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറ മുന്വശത്തും സ്ഥിതിചെയ്യുന്നു.

മി 8 സ്ക്രീൻ ഫിംഗർപ്രിന്റ് എഡിഷൻ

മി 8 സ്ക്രീൻ ഫിംഗർപ്രിന്റ് എഡിഷൻ

മി 8 സ്ക്രീൻ ഫിംഗര്പ്രിന്റ്റ് എഡിഷൻ പേര് സൂചിപ്പിക്കുന്നത് പോലെ സ്‌ക്രീനിൽ തന്നെ ഫിംഗർപ്രിന്റ് ഉള്ള വേർഷൻ ആയാണ് എത്തുന്നത്. 6 ജിബി റാം 128 ജിബി മെമ്മറിയിൽ എത്തുന്ന മോഡലിന് 3,199 ചൈനീസ് യുവാൻ (ഏകദേശം 34000 രൂപ)യും 8 ജിബി റാം 128 ജിബി മോഡലിന് 3,599 യുവാൻ (ഏകദേശം 38200 രൂപ)യുമാണ് വിലവരുന്നത്. സവിശേഷതകളുടെ കാര്യത്തിൽ പ്രൊസസർ Snapdragon 845 ആണ് ഫോണിന് വരുന്നത് എന്നതൊഴിച്ചാൽ ബാക്കിയെല്ലാം ഒരേപോലെയാണ്. ഇതോടൊപ്പം മുമ്പിറങ്ങിയ മി 8 നെ കുറിച്ച് അറിയേണ്ടവർക്ക് തുടർന്ന് വായിക്കാം.

ഷവോമി Mi8
 

ഷവോമി Mi8

ഡിസ്‌പ്ലേ- 2.5 D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 6.21 ഇഞ്ച് ഫുള്‍ HD+AMOLED നോച്ച്ഡ് ഡിസ്‌പ്ലേ

ഹാര്‍ഡ് വെയര്‍- 6GB റാമോട് കൂടിയ സ്‌നാപ്ഡ്രാഗണ്‍ 845

സോഫ്റ്റ് വെയര്‍- MIUI 10 ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ

സ്‌റ്റോറേജ്- 64GB/128GB/256GB

പിന്‍ക്യാമറ- 12MP പ്രൈമറി ലെന്‍സ്+ 12 MP സെക്കന്‍ഡറി ലെന്‍സ്

സെല്‍ഫി ക്യാമറ- 20 മെഗാപിക്‌സല്‍

കണക്ടിവിറ്റി- ഇരട്ട സിം, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, NFC, GPS

ബാറ്ററി- 3400 mAh

നിറങ്ങള്‍- വെളുപ്പ്, നീല, ഗോള്‍ഡ്, കറുപ്പ്

<strong>ഇനി ഫേസ്ബുക്കിൽ ഒരു കളിയും നടക്കില്ല! ഏറെ പരിഷ്കരിച്ച AI സംവിധാനങ്ങളുമായി ഫേസ്ബുക്ക്!</strong>ഇനി ഫേസ്ബുക്കിൽ ഒരു കളിയും നടക്കില്ല! ഏറെ പരിഷ്കരിച്ച AI സംവിധാനങ്ങളുമായി ഫേസ്ബുക്ക്!

Best Mobiles in India

English summary
Xiaomi Mi 8 Youth Edition, Mi 8 Screen Fingerprint Edition Launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X