'ഷവോമി മീ 9' ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8150 SoCയുമായി എത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍..!

|

അടുത്തിടെ പുറത്തിറങ്ങിയ ഷവോമി മീ മിക്‌സ് 3 ആണ് 10ജിബി റാമുമായി എത്തിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. ഇതു കൂടാതെ ഇപ്പോള്‍ കമ്പനി അവതരിപ്പിക്കാന്‍ പോകുന്ന ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ മീ 9ല്‍ നിരവധി പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

 
'ഷവോമി മീ 9' ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8150 SoCയുമായി എത്തുന്ന ആദ്യ സ്

അതായത് വരാന്‍ പോകുന്ന ഈ ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8150 SoCയാണ് ഉപയോഗിക്കുന്നത്. ഇതാണ് മീ 9ന്റെ ഏറ്റവും വലിയ പ്രത്യേകത. മീ മിക്‌സ് 3 എത്തിയിരിക്കുന്നത് റിയര്‍ ഡ്യുവല്‍ ക്യാമറ മോഡ്യൂളിലാണ്, എന്നാല്‍ മീ 9 എത്തുന്നത് ട്രിപ്പിള്‍ ക്യാമറ മോഡ്യൂളിലുമാണ്.

മറ്റു എതിരാളികളെ മുന്നില്‍ കണ്ടു കൊണ്ടാണ് ഷവോമി സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകളുമായി മുന്നോട്ടു പോകുന്നതെന്ന് വ്യക്തമാക്കാം. എന്നാല്‍ ഇങ്ങനെ ഒരു കാര്യം കുറേ വര്‍ഷങ്ങളായി സംഭവിക്കുന്നുണ്ടെങ്കിലും, അടുത്ത വര്‍ഷം മീ 9 എത്തുന്നതോടു കൂടി വീണ്ടും മത്സരം മുറുകുകയാണ്.

ട്രിപ്പിള്‍ ക്യാമറ മോഡ്യൂള്‍

iGreekPhone ന്റെ റിപ്പോര്‍ട്ടു പ്രകാരം ഷവോമി മീ 9ന്റെ പിന്‍ ക്യാമറ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പോടു കൂടിയാണ്. പിന്‍ വശത്തെ പ്രൈമറി ക്യാമറ 48എംപി സോണി IMX586 സെന്‍സറോടു കൂടിയാണ്. കൂടാതെ വ്യത്യസ്ഥ വേരിയന്റുകളിലും ഈ ഫോണ്‍ എത്തുമെന്നു പ്രതീക്ഷിക്കാം, അതായത് 6ജിബി, 8ജിബി, 10ജിബി റാം എന്നിങ്ങനെ. സോണി സെന്‍സറിന് 1/2 ഇഞ്ച് CMOS ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു ക്വാഡ് ബേയര്‍ 4-പിക്‌സല്‍ കളര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുന്നു.

കൂടാതെ 12എംപിയും 1.6 പിക്‌സല്‍ വലുപ്പം ലഭിക്കുന്നതിന് ഒരേ നിറത്തിലുളള നാലു പിക്‌സലുകള്‍ സെന്‍സര്‍ ക്രമീകരിക്കുന്നു. ഇതിലൂടെ രാത്രി ഷൂട്ടിംഗിന് സെന്‍സറില്‍ മികച്ച ശേഷി തന്നെയുണ്ട്.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8150

ഈ സ്മാര്‍ട്ട്‌ഫോണ്‍, അതായത് ഷവോമി മീ 9 ആയിരിക്കും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8150 SoCയില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. ഈ പ്രോസസര്‍ 7nm FinFET പ്രോസസ് ടെക്‌നോളജി അടിസ്ഥാനമാക്കിയുളളതാണ്. ഇതില്‍ വാവെയുടെ കിരിന്‍ 980 ചിപ്‌സെറ്റിന് സമാനമായ മൂന്ന്-ക്ലസ്റ്റര്‍ കോര്‍ ഡിസൈനും ഉള്‍ക്കൊളളുന്നു.

അടുത്തിടെ പുറത്തിറങ്ങി ഗ്രീക്ക്‌ബെഞ്ച് ലിസ്റ്റിംഗില്‍ സ്‌നാപ്ഡ്രാഗണ്‍ 8150 പ്രോസസറിന്റെ ബേസ് ഫ്രീക്വന്‍സി 1.78GHzഉും മള്‍ട്ടികോര്‍ പ്രകടനം 10,469 ആണെന്നും പറയുന്നു. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിശേഷതകള്‍ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ന്യൂറല്‍ പ്രോസസറും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8150ല്‍ ഉണ്ടായിരിക്കു. 2019ല്‍ ആദ്യം തന്നെ ഈ ഫോണിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും നമുക്ക് വിശ്വസിക്കാം.

വിരാട് കോഹ്ലിയുടെ PUBG പ്രേമം കണ്ടുപിടിച്ചതാര്?വിരാട് കോഹ്ലിയുടെ PUBG പ്രേമം കണ്ടുപിടിച്ചതാര്?

Best Mobiles in India

English summary
Xiaomi Mi 9 to be the first smartphone to feature Qualcomm Snapdragon 8150 SoC

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X