Home
Mobile

വമ്പിച്ച ഓഫറില്‍ ഷവോമി മീ എ2: ഫോണ്‍ വില ഇപ്പോള്‍ 13,900 രൂപ..!

ഷവോമിയുടെ രണ്ടാം തലമുറയിലെ ആന്‍ഡ്രോയിഡ് വണ്‍ സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. അന്ന് ഇന്ത്യയില്‍ ഒറ്റ വേരിയന്റില്‍ എത്തിയ ഈ ഫോണിന്റെ വില 16,999 രൂപയായിരുന്നു.

വമ്പിച്ച ഓഫറില്‍ ഷവോമി മീ എ2: ഫോണ്‍ വില ഇപ്പോള്‍ 13,900 രൂപ..!

ഷവോമിയുടെ സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോറിലും അതു പോലെ ഓണ്‍ലൈന്‍ പങ്കാളിയുമായ ആമസോണിലും ഓപ്പണ്‍ സെയില്‍ ആരംഭിക്കുകയാണ്. ഇപ്പോള്‍ പേറ്റിഎം മാളിലൂടെ ഈ ഫോണിന് വമ്പന്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നു.

ഷവോമി മീ എ2: പേറ്റിഎം മാള്‍ ഓഫര്‍

ഷവോമി മീ എ2: പേറ്റിഎം മാള്‍ ഓഫര്‍

ഷവോമി മീ എ2 4ജിബി റാം 64ജിബി സ്‌റ്റോറേജ് ആര്‍ഷകമായ ഓഫറിനു ശേഷം 13,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. ഫോണിന്റെ വ്യത്യസ്ഥ നിറങ്ങളിലും ഒപ്പം വില്‍പനക്കാരുടെ വ്യത്യാസത്തിലും ചിലപ്പോള്‍ ഓഫര്‍ വില 13,900 രൂപ വരെയാകാം. പേറ്റിഎം മാളില്‍ പേറ്റിഎമ്മും ICICI ബാങ്ക് ക്യാഷ്ബാക്കും ഒന്നിച്ചു ചേര്‍ന്നാണ് ഓഫര്‍ നല്‍കുന്നത്.

3000 രൂപ കിഴിവ്

3000 രൂപ കിഴിവ്

പേറ്റിഎം മാളില്‍ വിവിധ വിലകളിലാണ് ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ ലഭ്യമാകുന്നത്. വില്‍പനക്കാരന്‍, ഫോണ്‍ നിറം എന്നിവ ഉള്‍പ്പെടുത്തി 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ വരെ മീ എ2ന് ലഭിക്കുന്നു. ക്യാഷ്ബാക്കിനായി പ്രോമോ കോഡ് (MOB10) ഉപയോഗിക്കേണ്ടതാണ്. ഇതിപ്പോള്‍ ഫോണ്‍ 14,490 രൂപയാണെങ്കില്‍ 1,749 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. ICICI ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒക്ടോബര്‍ അഞ്ചു വരെ 10 ശതമാനം അധിക ഇളവു കൂടി ലഭിക്കുന്നു. അങ്ങനെ മൊത്തത്തില്‍ 3000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി 13,900 രൂപയ്ക്കു മീ എ2 ഫോണ്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം.

ഷവോമി മീ എ2 സവിശേഷതകള്‍

ഷവോമി മീ എ2 സവിശേഷതകള്‍

5.99 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മീ എ2ന്. ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമിന്റെ ഭാഗമായി സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഔട്ട്-ഓഫ്-ബോക്‌സിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ ചിപ്‌സെറ്റാണ് ഫോണില്‍. സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ല.

പിന്നില്‍ 12എംപി, 20എംപിയുടെ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 20എംപി ക്യാമറയും.

 

More from GizBot

Best Mobiles in India

English summary
Xiaomi Mi A2 available on Paytm Mall for Rs 13,900
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X