ഷാവോമി മി A2, മി A2 ലൈറ്റ് ജൂലൈ 24ന് പുറത്തിറങ്ങുന്നു; വില, സവിശേഷതകള്‍, രൂപകല്‍പ്പന എന്നിവ മുന്‍കൂട്ടി അറിയാം

By GizBot Bureau
|

ജൂലൈ 24ന് സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ചടങ്ങില്‍ ഷാവോമി മി A2 പുറത്തിറങ്ങുമെന്നാണ് വിവരം. ഇതോടൊപ്പം മി A2 ലൈറ്റും അവതരിപ്പിക്കും. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളായ മി A2, മി A2 ലൈറ്റ് എന്നിവയുടെ വില, സവിശേഷതകള്‍, രൂപകല്‍പ്പന തുടങ്ങിയ വിവരങ്ങള്‍ ഒരു പോളിഷ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. എന്തൊക്കെയാണെന്ന് നോക്കാം.

ഷാവോമി മി A2, മി A2 ലൈറ്റ് ജൂലൈ 24ന് പുറത്തിറങ്ങുന്നു; വില, സവിശേഷതകള്

മി A2 ലൈറ്റിന്റെ രൂപകല്‍പ്പന റെഡ്മി 6 പ്രോയ്ക്ക് സമാനമാണ് എന്നതാണ് ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം. മി A2-ഉം A2 ലൈറ്റും ഡിസ്‌പ്ലേയുടെ കാര്യത്തില്‍ തുല്ല്യരാണ്. 5.84 ഇഞ്ച് 19:9 ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകളിലുമുള്ളത്. 4000 mAh ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ 625 SoC, 4GB റാം, 64GB സ്റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

മി A2 ലൈറ്റില്‍ പിന്‍ഭാഗത്ത് ഒന്നിന് താഴെ മറ്റൊന്ന് എന്ന തരത്തില്‍ രണ്ട് ക്യാമറകളുണ്ടാകുമെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. 12 MP, 5MP ക്യാമറകളാണിവ. സെല്‍ഫി ക്യാമറയും 5MP ആണ്. പിന്‍ഭാഗത്ത് ആന്‍ഡ്രോയ്ഡ് വണ്‍ ബ്രാന്‍ഡിംഗും ഉള്‍പ്പെടുത്തിയിരിക്കുന്നു. റെഡ്മി 6 പ്രോയുടെ ആന്‍ഡ്രോയ്ഡ് വണ്‍ പതിപ്പാണ് മി A2 ലൈറ്റ് എന്ന് പറയാം.

ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റില്‍ മി A2 32 GB മോഡലിനും മി A2 ലൈറ്റ് 64 GB മോഡലിനും ഒരേ വിലയാണ് നല്‍കിയിരിക്കുന്നത്. ഏകദേശം 18400 രൂപ.

മി A2-വിന്റെ സവിശേഷതകളെ കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് വണ്‍ അടിസ്ഥാന ഫോണ്‍ ആയിരിക്കുമിത്. മി 6ത-ന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പതിപ്പ് എന്ന നിലയിലാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. 18:9 ആസ്‌പെക്ട് റേഷ്യയോട് കൂടിയ 5.99 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC, 4GB റാം, 32GB/64GB/128GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും പ്രതീക്ഷിക്കാം. ഡിസ്‌പ്ലേ നോച്ച് ഇല്ല എന്നതാണ് മി A2-വിന്റെ മറ്റൊരു പ്രത്യേകത.

6.99 ഇഞ്ച് ഭീമൻ ഡിസ്‌പ്ലേയും 5400 mAh ബാറ്ററിയുമായി ഷവോമി മി മാക്‌സ് 3 എത്തുന്നു!6.99 ഇഞ്ച് ഭീമൻ ഡിസ്‌പ്ലേയും 5400 mAh ബാറ്ററിയുമായി ഷവോമി മി മാക്‌സ് 3 എത്തുന്നു!

Best Mobiles in India

Read more about:
English summary
xiaomi Mi A2 and Mi A2 Lite are released on July 24th

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X