കാത്തിരിപ്പുക്കൾക്ക് വിരാമം! ഷവോമി മി A2, മി A2 ലൈറ്റ് എന്നിവ നാളെ എത്തുന്നു!

By Shafik
|

ഷവോമിയുടെ ഏതൊരു മോഡലും ഇറങ്ങുന്നതിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അതിന് പ്രധാന കാരണം മികച്ച സവിശേഷതകളും കുറഞ്ഞ വിലയും തന്നെയാണ്. ഈ ഒരൊറ്റ കാരണം തന്നെയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഷവോമി എന്ന ചൈനീസ് കമ്പനിയുടെ വിജയവും. ഈ നിരയിലേക്ക് പുതിയ ഒരു ഫോണുമായി ഷവോമി നാളെ എത്തുകയാണ്. ഒന്നല്ല, രണ്ടു ഫോണുകളാണ് ഷവോമി നാളെ പുറത്തിറക്കാൻ പോകുന്നത്.

 

മി A2, മി A2 ലൈറ്റ്

മി A2, മി A2 ലൈറ്റ്

ഷവോമിയുടെ ഏറെ വിജയം നേടിയ മോഡലായ മി A1 മോഡലിന്റെ രണ്ടാം തലമുറ ആയാണ് മി A2 എത്തുന്നത്. എന്നാൽ ഇത്തവണ ഈ മോഡലിന്റെ കൂടെ മി A2 ലൈറ്റ് എന്ന ഒരു ലൈറ്റ് വേർഷൻ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് ശുദ്ധ വേർഷനോട് കൂടിയെത്തിയ ഷവോമി ഫോൺ എന്നതായിരുന്നു മി A1ന്റെ ഏറ്റവും വലിയ പ്രത്യേകത. ആ പാത രണ്ടാം തലമുറയും പിൻപറ്റുകയാണ് മി A2വിൽ. ആൻഡ്രോയിഡ് വൺ ഫോണായിട്ടാണ് ഈ മോഡൽ എത്തുന്നത്.

വില

വില

ജൂലായ് 24, അതായത് നാളെ സ്പെയിനിലെ മാഡ്രിഡിൽ വെച്ചാണ് ഫോൺ പുറത്തിറക്കുന്നത്. രാവിലെ 11 മണിയോടെയാണ് ചടങ്ങ് (ഇന്ത്യൻ സമയം ഏകദേശം ഉച്ചക്ക് 2.30). വിലയുടെ കാര്യത്തിൽ കൃത്യമായി നമുക്ക് ഒരു നിഗമനത്തിൽ എത്താൻ സാധിക്കില്ലെങ്കിലും പുറത്തായ പല റിപ്പോർട്ടുകളും സൂചിപ്പിക്കും പ്രകാരം മി A2വിന് 20,000 രൂപ മുതലും ലൈറ്റ് വേർഷൻ 16,000 രൂപ മുതലും ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.

മി A2 സവിശേഷതകൾ
 

മി A2 സവിശേഷതകൾ

19:9 അനുപാതത്തിലുള്ള 5.99 ഇഞ്ച് ഡിസ്‌പ്ലേ, സ്നാപ്പ്ഡ്രാഗൻ 660 പോസസർ, 4 ജിബി 64 ജിബി, 4000 mAh ബാറ്ററി എന്നിവയാവും പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ, 20 മെഗാപിക്സൽ എന്നിങ്ങനെ പിറകിൽ രണ്ടും 20 മെഗാപിക്സൽ മുമ്പിലും ക്യാമറകൾ ഉണ്ടാകും.

മി A2 ലൈറ്റ് സവിശേഷതകൾ

മി A2 ലൈറ്റ് സവിശേഷതകൾ

ഇനി ലൈറ്റ് മോഡൽ ഏകദേശം ആദ്യ ഫോണുമായി സാമ്യമുള്ള എന്നാൽ വില അല്പം കയ്യിലൊതുങ്ങുന്ന രീതിയിലാക്കി ഒപ്പം നോച്ഛ് എല്ലാം ചേർത്ത് ചില മാറ്റങ്ങൾക്കൊപ്പമായിരിക്കും എത്തുക. 5.84 ഇഞ്ച് 19:9 അനുപാതമുള്ള ഡിസ്പ്ളേ, 3 ജിബി റാം, 64 ജിബി മെമ്മറി, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ എന്നിങ്ങനെ പിറകിൽ രണ്ടു സെൻസറുകൾ, 5 മെഗാപിക്സൽ മുൻ ക്യാമറ എന്നിവയും ലൈറ്റ് വേർഷനിൽ പ്രതീക്ഷിക്കാം.

501 രൂപക്ക് ജിയോഫോൺ; വാങ്ങുംമുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!501 രൂപക്ക് ജിയോഫോൺ; വാങ്ങുംമുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!

Best Mobiles in India

English summary
Xiaomi Mi A2, Mi A2 Lite Will be Launched Tomorrow.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X