Home
Mobile

പ്രതീക്ഷിച്ചതിലും കുറഞ്ഞ വില, കൂടുതൽ സവിശേഷതകൾ; MI A2 എത്തി!

By Shafik

കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി മി എ2 ഇന്ത്യയിൽ അവതരിപ്പിച്ചു. ഷവോമി ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന മോഡലാണ് കഴിഞ്ഞ വർഷം അവതരിപ്പിച്ച മി എ1ന്റെ അടുത്ത വേർഷനായ മി എ2. ഷവോമിയുടെ ആൻഡ്രോയിഡ് വൺ മോഡലായ Mi A2 മികച്ച ക്യാമറ സവിശേഷതകളും ആൻഡ്രോയിഡ് ശുദ്ധ വേർഷനിൽ എത്തുന്ന ഷവോമി ഫോൺ മോഡൽ എന്ന പ്രത്യേകതയും ഒപ്പം താങ്ങാവുന്ന വിലയുമാണ് ഏറ്റവും വലിയ സവിശേഷതകൾ. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്.

വിലയും ഓഫറുകളും

വിലയും ഓഫറുകളും

ഫോണിന്റെ ഇന്ത്യയിലെ വില വരുന്നത് 4 ജിബി 64 ജിബി മോഡലിന് 16,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. 6 ജിബി 128 ജിബി മോഡൽ അവതരിപ്പിച്ചെങ്കിലും എത്താൻ അല്പം സമയമെടുക്കും എന്നതിനാൽ വില ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ് 9 ഉച്ചക്ക് 12 മാണി മുതലാണ് ഫോൺ വില്പനക്ക് എത്തുക. ആമസോൺ വഴി മാത്രമായിരിക്കും വിൽപ്പന. ജിയോയുടെ 4500 ജിബി ഡാറ്റ ഓഫറും 2200 രൂപ കാഷ്ബാക്ക് ഓഫറും വാങ്ങുന്നവർക്ക് ലഭിക്കും.

സ്‌ക്രീന്‍

സ്‌ക്രീന്‍

18:9 അനുപാതത്തിലും 1080x2160 പിക്‌സല്‍ റെസൊല്യൂഷനുളള 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ഫോണിന്റെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിനുളളത്. നിരന്തരം ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ ഫോണിന് സുരക്ഷ ഭീക്ഷണി കുറക്കുമെന്നു കരുതുന്നു

ഹാർഡ്‌വെയർ

ഹാർഡ്‌വെയർ

എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അതായത് നാല് 2.2GHz Kryo 260 കോറുകളും, നാല് 1.8GHz Kryo 260 കോറുകളും അടങ്ങുന്നതാണ് ഈ പ്രോസസര്‍. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍. 4ജിബി റാം 32ജിബി സ്‌റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി 128ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

ക്യാമറ

ക്യാമറ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ക്യാമറയാണ് ഫോണിനുളളത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. പിന്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. എംഐ പോര്‍ട്രേറ്റ് മോഡ്, എംഐ ബാക്ഗ്രൗണ്ട് ബോകെ, എംഐ സ്മാര്‍ട്ട് ബ്യൂട്ടി 4.0 എന്നീ സവിശേഷതകളും ഫോണ്‍ ക്യാമറയില്‍ ഉണ്ട്.

മറ്റു സൗകര്യങ്ങൾ

മറ്റു സൗകര്യങ്ങൾ

ക്വിക് ചാര്‍ജ്ജ് 3.0 ഫീച്ചറുളള 3010എംഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. 30 മിനിറ്റിനുളളില്‍ തന്നെ പകുതിയില്‍ കൂടുതല്‍ ചാര്‍ജ്ജാകും. ടൈപ്പ് സി പോര്‍ട്ട്, 4ജി, വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയും ഫോണിലുണ്ട്.

Best Mobiles in India

English summary
Xiaomi Mi A2 Model launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X