ഷവോമി മീ പ്ലേ പുറത്തിറങ്ങി; വാട്ടര്‍ഡ്രോപ് നോച്, മീഡിയടെക് ഹെലിയോ P35 SoC എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍
ഷവോമിയുടെ ആദ്യ വാട്ടര്‍ഡ്രോപ് നോച് സ്മാര്‍ട്ട്‌ഫോണ്‍ മീ പ്ലേ ചൈനീസ് വിപണിയിലെത്തി. 4GB റാം, 64GB സ്റ്റോറേജ് എന്നിവയോട് കൂടിയ ഫോണിന്റെ വില 1099 യുവാനാണ് (ഏകദേശം 11000 രൂപ).

ഫോണ്‍ ലഭിക്കും.
ഗ്രേഡിയന്റ് ഫിനിഷോട് കൂടിയ ചുവപ്പ്, നീല നിറങ്ങളിലും കറുപ്പ് നിറത്തിലും ഫോണ്‍ ലഭിക്കും. ഡിസംബര്‍ 25-ന് ചൈനയില്‍ ഫോണിന്റെ പ്രീി-ഓര്‍ഡര്‍ ആരംഭിച്ചിരുന്നു. ഫോണിനൊപ്പം ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 10GB സൗജന്യ ഡാറ്റയും നല്‍കുന്നുണ്ട്. ഇത് ഒരു വര്‍ഷക്കാലം ആസ്വദിക്കാനാകും.

വികസിപ്പിക്കാന്‍ സാധിക്കും.
1080x2280 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആസ്‌പെക്ട് റേഷ്യോ 19:9. 2.3GHz ഒക്ടാകോര്‍ ഹെലിയോ P35 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന മീ പ്ലേയുടെ മറ്റു പ്രത്യേകതകള്‍ 4GB LPDDR4x റാം, 64 GB സ്റ്റോറേജ് എന്നിവയാണ്. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ സാധിക്കും.

ക്യാമറ
ഫോണിന്റെ പിന്‍ഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറുമാണവ. f/2.2 അപെര്‍ച്ചര്‍, PDAF, EIS മുതലായവയാണ് പ്രൈമറി ക്യാമറയുടെ എടുത്തുപറയേണ്ട സവിശേഷതകള്‍. 8MP സെല്‍ഫി ക്യാമറയുമുണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍
3000 mAh ബാറ്ററി, ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ) അടിസ്ഥാന MIUI 10, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11, ബ്ലൂടൂത്ത്, GPS+GLONASS, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. 147.76x71.89x7.8 മില്ലീമീറ്റര്‍ വലുപ്പമുള്ള ഷവോമി മീ പ്ലേയുടെ ഭാരം 150 ഗ്രാമാണ്.


Click it and Unblock the Notifications








