സിയോമി Mi3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; അറിഞ്ഞിരിക്കേണ്ട 5 ഫീച്ചറുകള്‍

Posted By:

ചൈനയില്‍ ശക്തമായ സാന്നിധ്യമുള്ള സിയോമി ഇന്ത്യന്‍ വിപണിയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് Mi3 എന്ന സ്മാര്‍ട്‌ഫോണുമായി. 14,999 രൂപയാണ് വില. മറ്റ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളില്‍ നിന്ന് വ്യത്യസ്തമായി കടുത്ത മത്സരം കാഴ്ചവയ്ക്കാനൊരുങ്ങിത്തന്നെയാണ് സിയോമി പുതിയ ഹാന്‍ഡ്‌സെറ്റ് ഒരുക്കിയിരിക്കുന്നത്.

5 ഇഞ്ച് IPS ഡിസ്‌പ്ലെ, ഫുള്‍ HD (1920-1080) പിക്‌സല്‍ റെസല്യൂഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3050 mAh ബാറ്ററി.

സാങ്കേതികമായ ഈ സ്‌പെസിഫിക്കേഷനുകള്‍ മികച്ചതാണെങ്കിലും ഫോണിനെ ആകര്‍ഷകമാക്കുന്ന ഫീച്ചറുകള്‍ എന്തെല്ലാമാണ്?. അത് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിയോമി Mi3 യുടെ എടുത്തുപറയേണ്ട പ്രത്യേകത ഡിസ്‌പ്ലെയാണ്. HD വീഡിയോകളായാലും ഉയര്‍ന്ന സൈസുള്ള ചിത്രങ്ങളായാലും വ്യക്തമായി കാണാന്‍ സാധിക്കും. സ്‌ക്രീനിലെ ആന്റിഗ്ലെയര്‍ കോട്ടിംഗ് സൂര്യപ്രകാശത്തിലും കണ്ടന്റുകള്‍ വ്യക്തമായി കാണാന്‍ സഹായിക്കും.

 

ആകര്‍ഷകമായ ഡിസൈനുള്ള ഫോണില്‍ അലുമിനിയം-മാഗ്നീഷ്യം അലോയ് ഫ്രേമാണ് ഉള്ളത്. അതിനു മികളിലായി 3 പാളി തെര്‍മല്‍ ഗ്രാഫൈറ്റ് കോട്ടിംഗുമുണ്ട്. അതുകൊണ്ടുതന്നെ ഉറപ്പും ഉപയോഗിക്കാനുള്ള സുഖവും കൂടുതലാണ്.

 

2.3 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറും 2 ജി.ബി. റാമും ഉയര്‍ന്ന വേഗത നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉയര്‍ന്ന സൈസസുള്ള വീഡിയോകള്‍ പോലും പ്രയാസമില്ലാതെ പ്ലേ ചെയ്യാന്‍ പറ്റും.

 

സൂപ്പര്‍ ലാര്‍ജ് എക്‌സ്‌മോര്‍ സെന്‍സറും ഡ്യുവല്‍ LED ഫ് ളാഷും കുറഞ്ഞ വെളിച്ചമുള്ളപ്പോള്‍ പോലും തെളിമയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും.

 

സിയോമിയുടെ സ്വന്തം ക്ലൗഡ് സപ്പോര്‍ടായ Mi ക്ലൗഡിലൂടെ ഫോണിലെ കോണ്‍ടാക്റ്റ്‌സ്, ഫോട്ടോകള്‍ എന്നിവ ഏത് ബ്രൗസര്‍ ഉപയോഗിച്ചും ആക്‌സസ് ചെയ്യാം. അതുപോലെ ഏതു ഏതു ഉപകരണത്തില്‍ നിന്നും, Mi3യിലെടുത്ത ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനും എസ്.എം.എസുകള്‍ അയക്കാനും വരെ സാധിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Mi3 Launched At Rs 14,999 in India: Top 5 Features, Xiaomi Mi3 Smartphones Launched in India, Top 5 Features of Xiaomi Mi3, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot