15,000 രൂപയ്ക്ക് ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള ഒരു സ്മാര്‍ട്‌ഫോണ്‍

Posted By:

അടുത്തിടെ ഇന്ത്യന്‍ വിപണിയിലേക്ക് കാലെടുത്തുവച്ച ചൈനീസ് കമ്പനിയാണ് സിയോമി. അവരുടെ ആദ്യ സ്മാര്‍ട്‌ഫോണായ Mi3 വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ജൂലൈ 15 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.

14,999 രൂപ വിലവരുന്ന ഫോണിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ സ്‌പെസിഫിക്കേഷനുകള്‍ തന്നെയാണ്. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍ കാണുന്ന സാങ്കേതിക മേന്മകളാണ് ഫോണിലുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിലയുറപ്പിച്ച ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കും മറ്റ് ചൈനീസ് കമ്പനികള്‍ക്കും ഒരുപോലെ വെല്ലുവിളിയാവും സിയോമി ഫോണ്‍ എന്നു വേണം കരുതാന്‍.

15,000 രൂപയ്ക്ക് ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള ഒരു സ്മാര്‍ട്‌ഫോണ്‍

സിയോമി Mi3 യുടെ പ്രത്യേകതകള്‍

ഫുള്‍ HD (1920-1080 പിക്‌സല്‍) റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, 13 എം.പി പ്രൈമറി ക്യാമറ, LED ഫ് ളാഷ്, സോണി എക്‌സ്‌മോര്‍ BSI സെന്‍സര്‍, 2 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

രണ്ടു ക്യാമറയിലും ഫുള്‍ HD വീഡിയോ റെക്കോഡിംഗ് സാധ്യമാകും. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3050 mAh ആണ് ബാറ്ററി.

English summary
Xiaomi Mi3 With High-End Specs To Start Selling For Rs 14,999 in India From July 15, Xiaomi to Launch their first smartphone in India, Xiaomi Mi3 with High end Specs will be available at Rs 14,999, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot