ഷിയോമി Mi4 ഡിസംബറില്‍; പ്രധാനപ്പെട്ട 5 ഫീച്ചറുകള്‍

Posted By:

ഒറ്റ സ്മാര്‍ട്‌ഫോണ്‍ കൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കളെ കൈയിലെടുത്ത കമ്പനിയാണ് ഷിയോമി. ഉയര്‍ന്ന സാങ്കേതികമേന്മയും മിതമായ വിലയുമുള്ള Mi3 എന്ന സ്മാര്‍ട്‌ഫോണ്‍ ചൂടപ്പംപോലെയാണ് ഇപ്പോള്‍ വിറ്റഴിയുന്നത്. ചൈനയുടെ ആപ്പിള്‍ എന്ന് ഇതിനോടകം വിശേഷണം ലഭിച്ചുകഴിഞ്ഞ ഷിയോമി ഇന്ത്യയിലും ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

അതിന്റെ ഭാഗമായി Mi3 സ്മാര്‍ട്‌ഫോണനുപിന്നാലെ Mi4 ഉം രാജ്യത്ത് വൈകാതെ എത്തുമെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഡിസംബറില്‍ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.

5.5 ഇഞ്ച് ക്വാഡ് HD ഡിസ്‌പ്ലെ, 2560-1440 പിക്‌സല്‍ റെസല്യൂഷന്‍, 2.5 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 16 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 4 ജി LTE, 3 ജി, 3200 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

എന്തായാലും ഫോണിന്റെ പ്രധാനപ്പെട്ട അഞ്ച് ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷിയോമി Mi3 യില്‍ ഉണ്ടായിരുന്ന MIUI V5 ന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ MIUI V6 ആണ് Mi4 -ല്‍ ഉള്ളത്. Mi3 യില്‍ ഉള്ളപോലെ ക്വയറ്റ് ഹവേഴ്‌സ്, എന്‍ഹാന്‍സ്ഡ് ഹോം സ്‌ക്രീന്‍, ക്വിക് സെറ്റിംഗ് പാനല്‍ എന്നിവ ഈ ഫോണിലും കാണാം.

 

 

2.5 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസറും 3 ജി.ബി. റാമുമാണ് ഫോണിനുള്ളത്. അതുകൊണ്ടുതന്നെ മികച്ച വേഗത ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഉയര്‍ന്ന സൈസുള്ള ഗെയിമുകളും വീഡിയോകളും തടസമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

 

മറ്റു ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളെ പോലെ 4 ജി LTE സപ്പോര്‍ട് Mi4 ലുമുണ്ട്. ലോകത്തെവിടെയായാലും വേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാവും.

 

സോണി നിര്‍മിച്ച 16 എം.പി പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനും ഡ്യുവല്‍ LED ഫ് ളാഷുംകൂടിയാവുമ്പോള്‍ മികച്ച നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ കഴിയും.

 

32 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഫോണില്‍ ഉള്ളത്. അതേസമയം മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട് ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Mi4 Could be Coming This December: Top 5 Features To Consider, Xiaomi Mi4 Could be Coming This December, Top 5 Features of Xiaomi Mi4, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot