ഷവോമിയുടെ ഫ്ളാഗ്ഷിപ്പ് ഫോണ്‍ എംഐ4 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു: സവിശേഷതകള്‍, പ്രത്യേകതകള്‍

ഷവോമിക്ക് അവരുടെ ഫ്ളാഗ്ഷിപ് ഫോണായ എംഐ3 ഇന്ത്യന്‍ വിപണിയില്‍ മികച്ച രീതിയില്‍ വിറ്റഴിക്കാന്‍ സാധിച്ചു. തുടര്‍ന്ന് കമ്പനി ഇന്ത്യന്‍ ഉപയോക്താക്കളെ പരിചയപ്പെടുത്തുന്ന ഫോണാണ് എംഐ4. ഷവോമിയുടെ കഴിഞ്ഞ കാല നേട്ടങ്ങള്‍ നോക്കുമ്പോള്‍ ഈ ഫോണും ഇന്ത്യയില്‍ വന്‍ വിജയമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

3,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

ഷവോമി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത എംഐ4-ന്റെ പ്രധാന സവിശേഷതകളും പ്രത്യേകതകളും പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

2.5 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 സിരീസ് ക്വാഡ് കോര്‍, 330 അഡ്രിനൊ ജിപിയു-കൊണ്ടാണ് പ്രൊസസ്സര്‍ ശാക്തീകരിച്ചിരിക്കുന്നത്.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

3 ജിബി റാമാണ് പ്രൊസസ്സറിന് പിന്തുണ നല്‍കുന്നത്.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

13 എംപി-യുടെ പ്രധാന ക്യാമറയും 8 എംപി-യുടെ ഫ്രണ്ട് ക്യാമറയും നല്‍കിയിരിക്കുന്നു.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

3,000 എംഎഎച്ചിന് കുറച്ച് കൂടുതലുളള ബാറ്ററിയാണ് ഫോണിന് ഊര്‍ജം നല്‍കുന്നത്.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

3ജി, 4ജി എല്‍ടിഇ പിന്തുണകള്‍ ഈ ഫോണിനുണ്ട്.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

വൈഫൈ, ബ്ലുടൂത്ത് തുടങ്ങിയ സാധാരണ കണക്ടിവിറ്റി ഓപ്ഷനുകളും ഫോണിലടങ്ങിയിരിക്കുന്നു.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

ആന്‍ഡ്രോയിഡ് 5.0-ല്‍ അല്ല ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. ആന്‍ഡ്രോയിഡ് 4.4.3 (കിറ്റ്കാറ്റ്) ആണ് ഇതിലടങ്ങിയിരിക്കുന്ന ഒഎസ്.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

വളരെ മനോഹരവും, ഉപയോക്തൃ സൗഹൃദവുമായ ഇന്റര്‍ഫേസായ എംഐയുഐ അയത്‌ന ലളിതമായ ഉപയോഗം ഉറപ്പാക്കുന്നു.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

പൂര്‍ണ്ണമായും ലോഹ വസ്തുക്കള്‍ കൊണ്ട് കടഞ്ഞെടുത്ത ഇതിന്റെ ശരീരം മികച്ച കാഴ്ച ഉറപ്പാക്കുന്നു.

ഷവോമി എംഐ 4 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി

ഫോണിന്റെ വില ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, 16ജിബി മോഡലിന് 18,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കും വില പരിധി എന്നാണ് കരുതപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Mi4 India Launch Today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot